World

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

  • ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുതുചരിത്രമെഴുതി ശുഭാംശു ശുക്ല; ആക്‌സിയം പേടകം ബഹിരാകാശനിലയത്തിലെത്തി

    ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുതുചരിത്രമെഴുതി ശുഭാംശു ശുക്ലയുള്‍പ്പടെയുള്ള സഞ്ചാരികളെയും വഹിച്ച് ആക്‌സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി. ഇന്ത്യന്‍ സമയം നാല് മണിയോടെയാണ് ആക്‌സിയം പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ഡോക്കിങ് പൂര്‍ത്തിയാക്കിയത്. 24 മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവിവിലാണ് സംഘം നിലയത്തിലെത്തിയത്. ആക്സിയം സ്പേസിന്റെ യൂട്യൂബ് ചാനലില്‍ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിന്റേയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും തത്സമയ ദൃശ്യങ്ങള്‍ കാണാം. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തില്‍ കഴിയും. രാകേഷ് ശര്‍മക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു. ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ബുധനാഴ്ച…

    Read More »
  • ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

    ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരിമഠത്തില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദില്ലിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടിന് മുമ്പുളള ഗുരുവിന്റെയും ഗാന്ധിജിയുടെ കൂടിക്കാഴ്ചയ്ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, അടൂര്‍ പ്രകാശ് എംപി, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ പങ്കെടുത്തു. സച്ചിദാനന്ദസ്വാമി രചിച്ച ഗുരുദേവനും ഗാന്ധിജിയും ഹിന്ദി, ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ പ്രധാനമന്ത്രിക്ക്…

    Read More »
  • രണ്ടാം കേരള പൈതൃക കോൺഗ്രസ് ജനുവരിയിൽ.

    രണ്ടാം പൈതൃക കോൺഗ്രസ്100 പൈതൃക സഭകൾ സംഘടിപ്പിക്കും തിരുവനന്തപുരം: ∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം കേരള പൈതൃക കോൺഗ്രസിന്റെ ഭാഗമായി 100 പൈതൃകസഭകൾ സംഘടിപ്പിക്കും. രണ്ടാം കേരള പൈതൃക കോൺഗ്രസ്സിന് മുന്നോടിയായി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജ് 101 പൈതൃക പരിപാടികൾ പ്രഖ്യാപിച്ചിരുന്നു . അതിൻ്റെ ഭാഗമായി ആറ്റിങ്ങൽ കലാപത്തിന്റെ വാർഷികം, കുളച്ചൽ യുദ്ധവിജയ വാർഷികം എന്നിവ അടുത്തമാസം ആചരിക്കും. തുടർന്ന് പൈതൃക സർവേ, പൈതൃക യാത്രകൾ, പൈതൃക പ്രദർശനങ്ങൾ, കുടുംബസംഗമങ്ങൾ,പുസ്തക പ്രകാശനങ്ങൾ, എന്നിവ 101…

    Read More »
  • രാംരാജ്കോട്ടണും ദുഷ്യന്ത് ശ്രീധറും തമ്മിൽ സാംസ്കാരിക സഹകരണം.

    ആദരണീയ പണ്ഡിതനുംസാംസ്കാരിക വക്താവുമായ ദുഷ്യന്ത് ശ്രീധറുമായി സഹകരിച്ച്,ആത്മീയ പൈതൃകത്തിന്റെയും ഇന്ത്യൻ സ്വത്വത്തിന്റെയും പ്രതീകമായആചാര്യ പഞ്ചകച്ചം വേഷിയെ ജനപ്രിയമാക്കുന്നതിനായി രാംരാജ്കോട്ടൺ ഒരു സുപ്രധാന സംരംഭം ആരംഭിക്കുന്നു. ജ്ഞാനത്തിൻ്റെയും ധർമ്മത്തിൻ്റെയും പാതപിന്തുടരുന്നവർക്ക് ഒരു ആചാരപരമായ വസ്ത്രമായി മാറുക എന്ന ഏക ലക്ഷ്യത്തോടെ നിർമ്മിച്ച ഒരു വസ്ത്രമാണ് ആചാര്യ പഞ്ചകച്ചം വേഷ്ടി. പ്രത്യേകതകളോടും വിശുദ്ധിയോടും കൂടി നിർമ്മിച്ച ഈ വേഷ്ടി ഒരുവെറും വസ്ത്രമല്ല, മറിച്ച് ഒരു ലക്ഷ്യപ്രഖ്യാപനമാണ്… കാലാതീതമായ പാരമ്പര്യത്തോടുള്ള ഒരാളുടെ ബന്ധത്തിന്റെ അടയാളം…..! ‘ഇന്ത്യൻ സംസ്കാരത്തെയും ധർമ്മത്തെയും സംരക്ഷിക്കുന്നതിനുള്ള ദുഷ്യന്ത് ശ്രീധറിൻ്റെ പ്രതിബദ്ധതയും പുരാതന ജ്ഞാനത്തെ ആധുനിക…

    Read More »
  • ഫിൽക്ക ഫിലിം ഫെസ്റ്റിവൽ പരമ്പര ആരംഭിക്കുന്നു.- വിശ്വസാഹിത്യവും വിശ്വസിനിമയും.

    ഫിൽക്ക ഫിലിം സൊസൈറ്റിയുടെ 25 -0 വാർഷികം പ്രമാണിച്ച് പ്രത്യേക ഫിലിം ഫെസ്റ്റിവൽ പരമ്പര ആരംഭിക്കുന്നു. ” വിശ്വസാഹിത്യവും വിശ്വസിനിമയും ” . കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ്, ചലച്ചിത്ര അക്കാദമി, ലോട്ടറി വകുപ്പ് , അഫ്സോക്ക് (  അസോസിയേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് കേരള) , തലസ്ഥാന പൗരസമിതി , ബീം ഫിലിം സൊസൈറ്റി, പ്രിയദർശിനി ഫിലിം സൊസൈറ്റി, ബാർട്ടർ പബ്ലിക്കേഷൻസ് , സഹയാത്രിക കലാസാംസ്കാരിക സാഹിത്യവേദി തുടങ്ങിയവരുടെ സഹകരണത്തോടെ ഫിൽക്ക സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂൺ 21…

    Read More »
  • സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ : നിവേദനം നൽകി

    തിരുവനന്തപുരം: സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ രൂപീകരിക്കുക, പൈതൃകം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി.2025 ജനുവരിയിൽ നടന്ന ഒന്നാം കേരള പൈതൃക കോൺഗ്രസിൽ മന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് നിവേദനം. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.കേരള പൈതൃക കോൺഗ്രസ് അധ്യക്ഷൻ ഡോ. എം.ജി.ശശിഭൂഷൺ, ജനറൽ കൺവീനർ പ്രതാപ് കിഴക്കേമഠം, തണൽക്കൂട്ടം ജനറൽ സെക്രട്ടറി ആർ ശശിശേഖർ തണൽക്കൂട്ടം പ്രസിഡന്റ് സംഗീത്…

    Read More »
  • എല്ലാ വായനക്കാർക്കും ബലിപെരുന്നാള്‍ ആശംസകൾ …

    എല്ലാ വായനക്കാർക്കും കേരളശബ്ദം ഓൺലൈൻ വാർത്ത പോർട്ടലിൻ്റെ ബലിപെരുന്നാള്‍ ആശംസകൾ …

    Read More »
  • വഖഫ് ഹർജികൾ പുതിയ ബെഞ്ചിലേക്ക്; അടുത്ത ചീഫ് ജസ്റ്റിസ് മെയ് 15ന് പരിഗണിക്കും

    വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ ബെഞ്ചായിരിക്കും മെയ് 15ന് ഹര്‍ജികള്‍ പരിഗണിക്കുക. വഖഫ് കേസ് താൻ വാദം കേള്‍ക്കുന്നത് തുടരുന്നില്ലെന്ന് ഇന്ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കുകയായിരുന്നു. പുതിയ ബെഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ എതിര്‍പ്പില്ലെന്ന് കേന്ദ്രം അറിയിച്ചു. പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടെ എന്ന് നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു. അടുത്ത വ്യാഴാഴ്ച കേസ് നിയുക്ത ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും. വഖഫുമായി ബന്ധപ്പെട്ട്…

    Read More »
  • ബഹിരാകാശത്തേക്ക് ലേഡീസ് ഒൺലി ട്രിപ്പ് ; ബ്ലൂ ഒറിജിൻ എൻ എസ് 1 വിക്ഷേപിച്ചു

    ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ മാത്രമായ ബഹിരാകാശ ദൗത്യം ആരംഭിച്ചു. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ബഹിരാകാശ പേടകത്തിലാണ് യാത്ര. ബ്ലൂ ഒറിജിൻ എൻ എസ് 1 എന്നാണ് ദൗത്യത്തിന്റെ പേര് ബഹിരാകാശത്തേക്ക് ആറ് വനിതകളാണ് ദൗത്യത്തിന്റെ ഭാഗമായിരിക്കുന്നത്. പോപ് ഗായിക ക്യേറ്റി പെറി അമേരിക്കന്‍ പത്രപ്രവര്‍ത്തക ഗെയില്‍ കിംഗ് ഉൾപ്പെടെയുള്ള ആളുകളാണ് യാത്രക്കാർ. സ്ത്രീകളെ സ്വപ്നങ്ങള്‍ കൈയ്യെത്തിപ്പിടിക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ഈ ബഹിരാകാശ യാത്രയ്ക്ക് തുടക്കം കുറിച്ചത്. വിഖ്യാത പോപ് ഗായിക ക്യാറ്റി പെറി, അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ഗെയില്‍ കിംങ്, നാസയിലെ…

    Read More »
  • കോർഡോബ – വിദേശ സ്വദേശ വിനോദ യാത്രകൾക്ക് പുത്തൻ പാക്കേജുകൾ പ്രഖ്യാപിച്ചു

    അവധിക്കാല വിനോദയാത്ര പാക്കേജുകളും വിദേശ ടൂർ പാക്കേജുകളും ഉൾക്കൊള്ളുന്ന പുതിയ ടൂറിസം പാക്കേജുകൾ കോർഡോബ ഹോളിഡേയ്‌സ് പ്രഖ്യാപിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള മുൻകൂട്ടി ക്രമീകരിച്ച യാത്രാ പദ്ധതികളാണിത്. ഇതിൽ വിമാനങ്ങൾ യാത്രകൾ , താമസം, ഗതാഗതം, ഭക്ഷണം തുടങ്ങിയ വിവിധ സേവനങ്ങൾ താരതമേന്യ കുറഞ്ഞ വിലയ്ക്കാണ് ഒരുക്കിയിരിക്കുന്നത്..ആദ്യമായി യാത്ര ചെയ്യുന്നവർക്കോ എല്ലാം ചിട്ടപ്പെടുത്തിയിരിക്കാൻ ആഗ്രഹിക്കുന്നവർക്കോ ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള നിലവിലെ ഏറ്റവും സൗകര്യപ്രദമായ മാർഗമാണിത്. ഈ രംഗത്ത് മൂന്ന് വർഷത്തിലേറെ പരിചയസമ്പന്നരായ ഗൈഡുകളുടെ സേവനത്തോടൊപ്പമാണ് എല്ലാ പാക്കേജുകളും കോർഡോബ ഹോളിഡേയ്‌സ്…

    Read More »
Back to top button