Life Style

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

  • സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ : നിവേദനം നൽകി

    തിരുവനന്തപുരം: സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ രൂപീകരിക്കുക, പൈതൃകം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി.2025 ജനുവരിയിൽ നടന്ന ഒന്നാം കേരള പൈതൃക കോൺഗ്രസിൽ മന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് നിവേദനം. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.കേരള പൈതൃക കോൺഗ്രസ് അധ്യക്ഷൻ ഡോ. എം.ജി.ശശിഭൂഷൺ, ജനറൽ കൺവീനർ പ്രതാപ് കിഴക്കേമഠം, തണൽക്കൂട്ടം ജനറൽ സെക്രട്ടറി ആർ ശശിശേഖർ തണൽക്കൂട്ടം പ്രസിഡന്റ് സംഗീത്…

    Read More »
  • എല്ലാ വായനക്കാർക്കും ബലിപെരുന്നാള്‍ ആശംസകൾ …

    എല്ലാ വായനക്കാർക്കും കേരളശബ്ദം ഓൺലൈൻ വാർത്ത പോർട്ടലിൻ്റെ ബലിപെരുന്നാള്‍ ആശംസകൾ …

    Read More »
  • അവോകാഡോയുടെ ഗുണങ്ങൾ

    നിസ്സാരക്കാരനല്ല അവോകാഡോ ; ഡയറ്റില്‍ ഉള്‍പ്പെടുത്തിക്കോളൂ .. ഗുണങ്ങള്‍ ഏറെയാണ് അവോകാഡോ ഒരു പോഷകസമൃദ്ധമായ പഴമാണ്. ഇത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. അവോകാഡോയില്‍ ധാരാളം പോളിഅണ്‍സാചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായ ഹൃദയത്തിനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. അവോകാഡോയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ, ഫോളിക് ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് ആവോകാഡോ നമുക്ക് തരുന്നത്. അതുകൊണ്ടു തന്നെ നിത്യജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു പഴമാണ് ആവോകാഡോ. അവോകാഡോ കഴിക്കുന്നത് കൊണ്ടുളള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്…

    Read More »
  • ജീവിതശൈലീരോഗങ്ങൾ ഒരു ലഘു അവലോകനം..

    തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണിവ. ഇംഗ്ലീഷിൽ ലൈഫ് സ്റ്റൈൽ ഡിസീസസ് എന്നറിയപ്പെടുന്നു. ഇവയിൽ പലതും മാരക രോഗങ്ങളാണ്. ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനും ശരീരത്തിനുള്ള പ്രതിരോധശേഷിയെ തെറ്റായ ജീവിത ശൈലി നശിപ്പിക്കുന്നു. ജീവിത ശൈലീരോഗങ്ങൾ ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നത് വ്യാപകമാവുകയാണ്. ജീവിതചര്യയിലുള്ള മാറ്റംമൂലം ശരീരം പല തരത്തിലുള്ള രോഗങ്ങൾക്കും അടിമപ്പെടുകയാണ്. ഇങ്ങനെയുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ് പ്രമേഹം, കൊളസ്ട്രോൾ ആധിക്യം, രക്തസമ്മർദം, അമിതഭാരം, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം, അൽഷിമേഴ്‌സ്, പിസിഓഡി, സിഓപിഡി, കരൾ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവ. ചിലപ്പോൾ വന്ധ്യത…

    Read More »
  • അസിഡിറ്റി എന്ന വില്ലനെ ഇനി ചെറുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    നമ്മളില്‍ ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി. വയറിന്റെ ആരോഗ്യത്തെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്. ആഹാരരീതികള്‍ തന്നെയാണ് അസിഡിറ്റിയുടെ പ്രധാന കാരണമെന്ന് പറയാം. ഇതിന് പരിഹാരമായി ചില ഗൃഹമാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം. തണുത്ത പാല്‍: അസിഡിറ്റിക്ക് ഏറെ ഫലപ്രദമായ ഒന്നാണ് തണുത്ത പാല്‍ . ഒരു സ്പൂണ്‍ നെയ്യ് തണുത്ത പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാലില്‍ മധുരം ചേര്‍ക്കാതെ വേണം, കുടിക്കാന്‍. തുളസിയില: അസിഡിറ്റിയെ തടയാന്‍ തുളസിയില ചവച്ചരച്ച് കഴിക്കുന്നത് ഏറെ സഹായകമാണ്. ഇതിട്ട് തിളപ്പിച്ച വെള്ളവും കുടിക്കാം.…

    Read More »
  • വാഴപ്പിണ്ടി- പോഷക സമ്പുഷ്ടം.

    വാഴയുടെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണെന്ന് പറഞ്ഞു തരേണ്ടതില്ലല്ലോ. വാഴപ്പിണ്ടി ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്. ഇത് തോരൻ ആയോ ജൂസ് അടിച്ചു കഴിക്കാവുന്നതാണ്. ഇതിലേറെ ഔഷധമൂല്യങ്ങൾ ഉണ്ട്. ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ വയറു ശുചിയാക്കാനും മലബന്ധം അകറ്റാനും വാഴപ്പിണ്ടി വളരെ ഗുണകരമാണ്. ഇത്തരത്തിൽ വാഴപ്പിണ്ടിയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നിത്യേനെ വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഏറെ സഹായകമാണ്. അതിലൂടെ പ്രമേഹ രോഗത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് അസിഡിറ്റി കാരണം വിഷമിക്കുന്നവരും…

    Read More »
  • കോവയ്ക്ക – പ്രകൃതിദത്ത ഇൻസുലിൻ

    നമ്മുടെ നാട്ടിൽ സുലഭമായിട്ടുള്ള ഒന്നാണ് കോവയ്ക്ക. വീട്ടിലെ പറമ്പിൽ നിന്നുതന്നെ ലഭിക്കുന്നതിനാൽ പേടി കൂടാതെ കഴിക്കുകയും ചെയ്യാം. കോവയ്ക്ക ഇഷ്ടപ്പെടുന്ന പ്രമേഹരോഗികൾക്ക് ഒരു സന്തോഷവാർത്ത ഇതാ. ഇൻറർനാഷനൽ ഡയബറ്റിസ് ജേണലിൽ പ്രസ‍ിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് കോവയ്ക്ക പ്രകൃതിദത്ത ഇൻസുലിൻ എന്നാണ്. രക്ത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കും. നാരുകൾ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക്ക് ഇൻഡക്സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികൾക്ക് സഹായകരമാകുന്നത്.

    Read More »
  • ഹൃദ്യത്തിലൂടെ 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

    ശസ്ത്രക്രിയയ്ക്ക് ശേഷവും തുടര്‍ പരിചരണം ഉറപ്പാക്കുന്നു തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 24,222 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 15,686 പേര്‍ ഒരു വയസിന് താഴെയുള്ളവരാണ്. ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 8000 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളുടെ ഹൃദയ വൈകല്യങ്ങള്‍ നേരത്തെ…

    Read More »
  • അർജുൻ അശോകൻ നായകനാകുന്ന – ചത്തപച്ച

    റിങ് ഓഫ് റൗഡീസ്”; പാൻ ഇന്ത്യൻ ചിത്രവുമായി റീൽ വേൾഡ് എന്റർടൈൻമെന്റ് ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ആണ് “ചത്ത പച്ച- റിങ് ഓഫ് റൗഡീസ്”. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ്. ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി…

    Read More »
Back to top button