News
-
സിന്ധുവിനെതിരെ 6 കുടുംബങ്ങൾ കൂടി പരാതി നൽകി, വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പിൽ സിന്ധുവിന്റെ ശബ്ദരേഖ പുറത്ത്
വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പിൽ പ്രതിയായ സിന്ധുവിനെതിരെ 6 കുടുംബങ്ങൾ കൂടി പരാതി നൽകി. സിന്ധു നേരത്തെ മൂന്നു കേസുകളിൽ പ്രതിയെന്നും പൊലീസ് വ്യക്തമാക്കി. സിന്ധുവിനെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. അതേ സമയം സ്വർണ്ണം പണയം വെച്ചവർക്ക് കുറഞ്ഞ പലിശയ്ക്ക് കൂടുതൽ വായ്പ വാഗ്ദാനം ചെയ്യുന്ന സിന്ധുവിന്റെ ശബ്ദരേഖ പുറത്ത്.തിരുവനന്തപുരം നഗരത്തിലെ ധനകാര്യ സ്ഥാപനങ്ങളിൽ ഈടു വച്ചാൽ കൂടുതൽ പണം ലഭിക്കുമെന്ന് സിന്ധു പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. വസ്തു പണയം വെച്ചാൽ കൂടുതൽ പണം നൽകാമെന്നും വിശ്വസിപ്പിച്ചു. സ്വർണാഭരണങ്ങളുടെ ഉടമകളുടെ പേര്…
Read More » -
സ്വര്‍ണവിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് ആയിരം രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 125 രൂപയാണ് കുറഞ്ഞത്. 1,06,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 13,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ വായ്പാ നയവും എണ്ണവിലയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ജോബ് ഡേറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല ജോബ് ഡേറ്റ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പലിശനിരക്ക്…
Read More » -
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് ഇന്ന്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. കോർപറേഷൻ മുൻ കൗൺസിലറും സിപിഎം പാളയം ലോക്കൽ സെക്രട്ടറിയുമായ ഐ.പി ബിനു ഉൾപ്പെടെയുള്ള 15 പ്രതികളാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പും ചോദ്യംചെയ്യൽ നടപടികളും പൂർത്തിയായ സാഹചര്യത്തിൽ തങ്ങൾക്ക് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികൾ കോടതിയിൽ വാദിച്ചത്. തങ്ങളെ കസ്റ്റഡിയിൽ വച്ച് ഇനി കൂടുതൽ അന്വേഷണം നടത്തേണ്ടതില്ലെന്നും…
Read More » -
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ ഇന്ന് ചുമതലയേൽക്കും
കേരളത്തിന്റെ എട്ടാമത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥൻ ഇന്ന് ചുമതലയേൽക്കും. ഇന്ന് രാവിലെ 11 മണിക്കാണ് അദ്ദേഹം ഔദ്യോഗികമായി പദവി ഏറ്റെടുക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്ത് നിന്നും ഉയർന്ന കടുത്ത എതിർപ്പുകൾ മറികടന്നാണ് ഗവർണറുടെ ഔദ്യോഗിക അംഗീകാരത്തോടെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനമേൽക്കുന്നത്. എറണാകുളം സ്വദേശിയായ എൻ. ശേഷാദ്രിനാഥന് നിയമരംഗത്തും ജുഡീഷ്യറിയിലും നീണ്ട വർഷത്തെ പരിചയസമ്പത്തുണ്ട്. കോഴിക്കോട് ലോ കോളജിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം പത്ത് വർഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. തുടർന്ന് ജുഡീഷ്യൽ സർവീസിൽ…
Read More » -
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചിടത്ത് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ, തെക്കൻ ജാർഖണ്ഡിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷയുടെ…
Read More » -
ബൈക്ക് റേസിങ്ങിനെച്ചൊല്ലി തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു; നാലു പേര്‍ പിടിയില്‍
തിരുവനന്തപുരം നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാലു പേര്‍ പിടിയില്‍. കണ്ണറവിള സ്വദേശി മനു ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ബൈക്കുകളുടെ മത്സരയോട്ടം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിനുമുന്നില്‍ ബൈക്ക് റേസ് ചെയ്ത് ശബ്ദം ഉണ്ടാക്കിയ സമീപവാസികളുമായി മനു വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് നടന്ന കൈയാങ്കളിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. കണ്ണറവിളയ്ക്ക് സമീപത്തുവെച്ച് ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
Read More » -
ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കും; ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് ആഭ്യന്തരമന്ത്രി
ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കും നീട്ടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. അത്തരം മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാനിലൂടെ മയക്കുമരുന്ന് ലോബിയുടെ പത്തി തകര്‍ത്തിരിക്കുകയാണ്. കേരള പൊലീസ് വളരെ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. ഈ മയക്കുമരുന്ന് ലോബി പല സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് നേരെ അതിശക്തമായ നടപടി കൈക്കൊള്ളുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.…
Read More » -
നാലായിരം രൂപ മുതൽ വർധന ; തൃശൂർ അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധനവ് അംഗീകരിച്ച് മാനേജ്‍മെന്റ്
തൃശൂർ അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധനവ് അംഗീകരിച്ച് മാനേജ്‍മെന്റ്. 4000 മുതൽ 6000 വരെയാണ് വർധന. സമരം ചെയ്തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി ഭാരവാഹികൾ വ്യക്തമാക്കി. തീരുമാനത്തിന് പിന്നാലെ അമല ആശുപത്രിയിലെ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു. ജൂബിലി മിഷൻ ആശുപത്രിയിലെ നേഴ്സുമാരുടെ സമരം തുടരും.ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് ഉടൻ നടക്കും. സർക്കാർ തലത്തിൽ അടുത്ത ശമ്പള പരിഷ്‌കരണം നടപ്പിലാകുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്ന നിലപാടാണ് ആശുപത്രി മാനേജ്മെന്റ് നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാൽ ഈ നിർദേശം അംഗീകരിക്കാനാകില്ലെന്ന് യുഎൻഎ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ…
Read More » -
ഒരാൾക്ക് ഒരു പദവിയാണ് ഉചിതം ; രണ്ട് ഉത്തരവാദിത്തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സണ്ണി ജോസഫ്
സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഒരു യൂണിറ്റ് വൈദ്യുതിക്ക് പകൽ സമയത്ത് ഒരു പൈസയാണ് വില. എന്നാൽ രാത്രിസമയം 10 രൂപ കൊടുത്താൽ പോലും ഒരു യൂണിറ്റ് വൈദ്യുതി കിട്ടില്ല. അതിനാൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കണം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാറ്ററി സ്റ്റോറേജ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ജലസംഭരണികളിൽ വെള്ളം കുറവുണ്ടെന്നും വില കൂടുതൽ കൊടുത്ത് വാങ്ങാനുള്ള അനുമതി റെഗുലേറ്ററി കമ്മീഷനിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും…
Read More » -
വിഴിഞ്ഞം സ്വർണ പണയ കേസ് : രണ്ടാമത്തെ യുവതിയും മരിച്ചു
വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസിൽ ആത്‌മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ സ്ത്രീയും മരിച്ചു. വെങ്ങാനൂർ സ്വദേശി ഐശ്വര്യയാണ് (32) മരിച്ചത്. വിഷം കഴിച്ച സുഹൃത്ത് അഞ്ജു കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സ്വകാര്യ പണയ സ്ഥാപനത്തിലെ ജീവനക്കാരികളായിരുന്നു ഇരുവരും. വിഴിഞ്ഞം, അമരവിള ശാഖകളിലെ സ്വർണപ്പണയ സ്ഥാപനങ്ങളിൽ ആളുകൾ പണയം വെച്ചിരുന്ന 70 പവനിലധികം സ്വർണം ഇവർ പനങ്ങോട് സ്വദേശിനി സിന്ധു (53) എന്ന സ്ത്രീക്ക് മറിച്ച് നൽകിയിരുന്നു. ഈ സ്വർണം സിന്ധു വിറ്റു. പണയം വെച്ച സ്വർണം തിരികെ ആവശ്യപ്പെട്ട് ആളുകൾ സ്ഥാപനത്തിൽ എത്തിയപ്പോൾ സ്വർണം…
Read More »