News

  • ഖമനയിയുടെ സംസ്കാരം ഇന്ന്: ചടങ്ങുകൾ വിശുദ്ധ നഗരമായ മഷ്ഹദിൽ

    ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ഇന്ന്. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും ഔദ്യോഗിക ചടങ്ങുകൾക്കും ഒടുവിൽ ഇറാനിലെ വിശുദ്ധ നഗരമായ മഷ്ഹദിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ആചാരപരമായ ചടങ്ങുകൾക്ക് ശേഷം ഖമനയിയുടെ ഭൗതികദേഹം ഇറാഖിലെ ഷിയാ പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും എത്തിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നജാഫിലെത്തിച്ച മൃതദേഹം ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ നേതൃത്വത്തിലുള്ള സംഘം ഔദ്യോഗികമായി ഏറ്റുവാങ്ങി. അമേരിക്കയ്ക്ക് മരണം, ഇസ്രയേലിന് മരണം തുടങ്ങിയ…

    Read More »
  • രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം അഞ്ചായി

    കോഴിക്കോട് കള്ളാടി ദുരന്തത്തില്‍ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം അഞ്ചായി. മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് ഒരു മൃതദേഹം ലഭിച്ചതെന്ന് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. രണ്ടാമത്തെ മൃതദേഹം പുഴയിൽ നിന്നാണ് കിട്ടിയത്. പ്രദേശത്ത് നാലു സോണായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. കാണാതായ മറ്റു മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും മന്ത്രി അനില്‍ കുമാര്‍ അറിയിച്ചു. ഒന്നാമത്തെ സോണില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. അവിടെയും രണ്ടാമത്തെ സോണുമാകും ഇന്ന് പ്രധാനമായും സെര്‍ച്ച്…

    Read More »
  • കള്ളാടി ദുരന്തം; കാണാതായ അഞ്ച് പേര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും

    കള്ളാടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിൽ ഇന്നും തുടരും. അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നാല് സോണുകളിലായാണ് തെരച്ചിൽ നടത്തുക. പുഴയോട് ചേര്‍ന്നുള്ള മൂന്നാം സോണില്‍ പ്രത്യേക പരിശോധന നടത്തും. കാണാതായവര്‍ ഒഴുകി പോയിട്ടുണ്ടോ എന്നറിയാന്‍ പുഴയിലും പരിശോധിക്കും. ഇന്നലെ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴ പുഴയിലെ ഒഴുക്കും തെരച്ചിലിന് വലിയ തടസ്സമാകുന്നുണ്ട്. ദുരന്തം അനേഷിക്കാനുള്ള പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. മന്ത്രിമാരായ ടി.സിദ്ദിഖ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ ജില്ലയില്‍ തുടരുന്നുണ്ട്. മുഖ്യമന്ത്രി വി.ഡി സതീശൻ…

    Read More »
  • വടക്കന്‍ കേരളത്തില്‍ മഴ ശക്തമായ തുടരുന്നു ; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മൂന്നിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ തീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്ത് കലക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സര്‍വകലാശാലാ പരീക്ഷകള്‍, പിഎസ്സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി…

    Read More »
  • സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത. തെക്കന്‍ കേരളം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്…

    Read More »
  • വീണ്ടും യുദ്ധത്തിലേക്ക്? ഇറാനുമായി വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്

    ഇറാനുമായി വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ സമയം പാഴാക്കൽ മാത്രമാണ്. ഇറാനിലെ 85 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഇറാനികൾ “കള്ളം പറയുന്നവരും ചതിയന്മാരും മാനസികരോഗികളുമാണ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ രാത്രി ഇറാനിൽ നിന്നുള്ള “വളരെ അപകടകാരികളായ ആളുകൾക്ക്” നേരെ അമേരിക്ക ആക്രമണം നടത്തിയതായും വ്യക്തമാക്കി. ബുധനാഴ്ച അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് ഈ തിരിച്ചടി നൽകിയത്. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന്…

    Read More »
  • സർക്കാരിന്റെ നൂറു ദിന കര്‍മപരിപാടിക്കായി ഓപ്പണ്‍ പോര്‍ട്ടല്‍ ;80 ശതമാനത്തിന് മുകളിൽ പൂർത്തിയായാൽ പച്ച, ഒന്നും ഇല്ലെങ്കില്‍ ചുവപ്പ്

    സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു ഓപ്പണ്‍ പോര്‍ട്ടല്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഓരോ വകുപ്പിന്റെയും നൂറു ദിവസത്തെ പദ്ധതികള്‍, അതിന്റെ പുരോഗതി തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടിയാണിത്. നൂറുദിന പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും പ്രോഗ്രാം മാനേജ്‌മെന്റ് കോര്‍ഡിനേഷനുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നൂറുദിന പരിപാടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 19 മന്ത്രിമാരുമായും അവരുടെ വകുപ്പുകളുമായി ചര്‍ച്ച നടത്തി. പദ്ധതികള്‍ നടപ്പാക്കുന്നതിനു…

    Read More »
  • കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി

    വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. ദുരന്തത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം ചികിത്സയിലാണ്. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി…

    Read More »
  • അയോധ്യ ട്രസ്റ്റും ബാങ്കും തമ്മിലുള്ള കരാർ നിരന്തരം ലംഘിക്കപ്പെട്ടെന്ന് എസ്ഐടി; കരാറിനെ കുറിച്ച് അറിയില്ലെന്ന് ചമ്പത് റായ്

    അയോധ്യ രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട സംഭാവന കൊള്ള കേസിൽ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. അയോധ്യ ട്രസ്റ്റും ബാങ്കും തമ്മിൽ ഒപ്പുവെച്ചിരുന്ന ധാരണകൾ നിരന്തരം ലംഘിക്കപ്പെട്ടിരുന്നതായി എസ്‌ഐടി കണ്ടെത്തി. ബാങ്കിൽ പണം നിക്ഷേപിക്കുന്ന സമയത്ത് ട്രസ്റ്റിന്റെ പ്രതിനിധി നിർബന്ധമായും ഉണ്ടായിരിക്കണം എന്ന പ്രധാന നിർദ്ദേശം കാറ്റിൽപ്പറത്തിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. അവിനാശ് ശുക്ള തട്ടിപ്പിലെ പ്രധാന കണ്ണി തന്നെയാണെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് നൽകിയ മൊഴിയിൽ ട്രസ്റ്റ് ഭാരവാഹിയായ അനിൽ മിശ്രക്കെതിരെ കടുത്ത വിമർശനമാണ്…

    Read More »
  • ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ 6 മാസം കൂടി തുടരും; ആവശ്യം തള്ളി കാപ്പ ഉപദേശക സമിതി

    തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പ കേസ് ചുമത്തിയത് ആറുമാസം കൂടി തുടരും. പിൻവലിക്കണം എന്ന ആവശ്യം കാപ്പാ ഉപദേശക സമിതി തള്ളി. ആറുമാസവും തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല. ഇതോടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് മുന്നിൽ രണ്ടാഴ്ച മാത്രം സമയം ഉള്ളപ്പോഴാണ് കാപ്പാ ഉപദേശക സമിതിയുടെ നിർണായക തീരുമാനം. കഴിഞ്ഞ മാസമാണ് സുഗതനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. തിരുവനന്തപുരം ന​ഗരസഭയിലെ ബിജെപി ഭരണത്തെ…

    Read More »
Back to top button