News
-
പശ്ചിമേഷ്യയിൽ വീണ്ടും വ്യോമാക്രമണങ്ങൾ: അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിൽ
അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകളെ പ്രതിസന്ധിയിലാക്കി പശ്ചിമേഷ്യയിൽ വീണ്ടും വ്യോമാക്രമണങ്ങൾ. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. ഇറാന്റെ തീരദേശ നഗരമായ ഗെരുക്, തന്ത്രപ്രധാനമായ ക്യൂഷം ദ്വീപ് എന്നിവിടങ്ങളിൽ അമേരിക്ക പ്രത്യാക്രമണം നടത്തി. സമാധാന ചർച്ചകൾ അതിവേഗം തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം ലെബനോനെതിരെയുള്ള ആക്രമണം തുടർന്നാൽ ചർച്ചകളിൽ നിന്ന് പൂർണമായി പിന്മാറുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആണ് ഇക്കാര്യം അറിയിച്ചത്. ലെബനോന് പിന്തുണ വാഗ്ദാനം ചെയ്തതായും ഗാലിബാഫ് അറിയിച്ചു. അതിനിടെ ഇസ്രയേലും ഹിസ്ബുല്ലയും…
Read More » -
സൈബർ അധിക്ഷേപവും വർഗീയപരാമർശവും നടത്തി ; ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ
താരസംഘടനയിലെ തർക്കവുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ. കൊച്ചി ഇൻഫോ പാർക്ക് പോലീസിനാണ് അൻസിബ പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്. അതേ സമയം, പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിച്ചെന്ന, നടി അന്‍സിബയുടെ പരാതിയില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്. സംഭവം നടന്ന ദിവസം തൃപ്പൂണിത്തുറ സ്റ്റേഷനില്‍…
Read More » -
മാസപ്പടി കേസ്: വീണയ്ക്ക് സമൻസ് അയക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും
മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ തായ്ക്കണ്ടിയ്ക്ക് സമന്‍സ് അയയ്ക്കുന്ന കാര്യത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ തീരുമാനം ഇന്നുണ്ടായേക്കും. അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ടുളള സിഎംആര്‍എല്‍ ഹര്‍ജിയിലെ വിധി, വെളളിയാഴ്ച വരുന്ന സാഹചര്യത്തില്‍ തിടുക്കത്തില്‍ നടപടിയെടുക്കേണ്ട എന്ന അഭിപ്രായം ഇഡി ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. ഇഡി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും വീണയ്ക്ക് സമന്‍സ് അയയ്ക്കുന്ന കാര്യത്തിലെ അന്തിമ തീരുമാനം.
Read More » -
സിബിഎസ്ഇ പുനർ മൂല്യനിർണയ അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി; ആറ് വരെ അപേക്ഷിക്കാം
പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള സിബിഎസ്ഇ പോർട്ടൽ പ്രവർത്തനക്ഷമമായി. അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെ എന്നത് അടക്കമുള്ള വീഡിയോയും സിബിഎസ്ഇ പങ്കുവെച്ചിട്ടുണ്ട്. ഇന്ന് മുതൽ ഈ മാസം 6 വരെ അപേക്ഷ നൽകാം. പോർട്ടലിൽ കഴിഞ്ഞദിവസം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. വെബ്സൈറ്റ് തകരാർ നിരവധി വിദ്യാർഥികളെയാണ് വലച്ചിരുന്നത്. സിബിഎസ്ഇയുടെ പുതിയ സംവിധാനം അടക്കമുള്ള വിഷയങ്ങളിലെ പ്രശ്നങ്ങൾ വിദ്യാഭ്യാസ കാര്യങ്ങൾ പരിഗണിക്കുന്ന പാർലമെൻററി സമിതി ഇന്ന് പരിശോധിക്കും. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. സിബിഎസ്ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി. ടെൻഡർ പ്രക്രിയയിലെ…
Read More » -
യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ്: ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
നവകേരളാ യാത്രയ്ക്കിടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അനിൽ കല്ലിയൂരിന്റെയും എസ് സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷയാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്തതിന് പിന്നാലെയാണ് ഇരുവരും അപേക്ഷ നൽകിയത്. മൂന്നു മുതൽ അഞ്ച് വരെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. കേസിൽ പ്രതികളായ ഗൺമാൻമാർ ഒളിവിലാണ്. അഞ്ചുപേരുടേയും മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആണ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ നിന്നാണ്…
Read More » -
സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവം: ‘മുൻ മന്ത്രി മറുപടി പറയണം’: മേയർ വി വി രാജേഷ്
തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നുവീണതിൽ അന്വേഷണത്തിന് കത്ത് നൽകുമെന്ന് മേയർ വി വി രാജേഷ്. കാലാഹരണപ്പെട്ട കെട്ടിടം കഴിഞ്ഞ വർഷം ജൂലൈയിൽ മൂന്ന് കോടി രൂപ മുടക്കി നവീകരിച്ചതാണെന്നും സംഭവത്തിൽ മുൻ മന്ത്രി മറുപടി പറയണമെന്നും വി വി രാജേഷ്. അശാസ്ത്രീയ നിർമ്മാണത്തെപ്പറ്റിയും പണം ചിലവഴിച്ചതിനെപ്പറ്റിയും സമഗ്രമായ അന്വേഷണം വേണമെന്നും മേയർ പറഞ്ഞു. മൂന്ന് കോടി മുടക്കി നവീകരിച്ചതിന്റെ ശിലാഫലകം കെട്ടിടത്തിൽ തന്നെയുണ്ട്. കോർപ്പറേഷൻ ഫിറ്റ്നസ് നൽകിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ചു കൊടുക്കുക എന്നത് കോർപ്പറേഷന്റെ ഉത്തരവാദിത്തമാണ്. അത് ചെയ്തിട്ടുണ്ടെന്ന് മേയർ വ്യക്തമാക്കി.…
Read More » -
പശ്ചിമേഷ്യ കൂടുതൽ പുകയുന്നു ; യുഎസിനോട് ഇനി ചർച്ച ഇല്ലെന്ന് ഇറാൻ
യുഎസുമായുള്ള സമാധാന ചർച്ചകൾ അവസാനിപ്പിച്ച് ഇറാൻ. ഇതോടെ പശ്ചിമേഷ്യ വീണ്ടും കൂടുതൽ സംഘർഷഭരിതമാകുന്ന സ്ഥിതിയാണ് നിലവിൽ. ലബനനിലും ഗാസയിലും ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതു വരെ യുഎസുമായി മധ്യസ്ഥ ചർച്ചകൾക്കില്ലെന്നു ഇറാൻ റവല്യൂഷനി ഗാർഡ് കോർ വ്യക്തമാക്കിയെന്നു ഇറാൻ വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു. യുഎസുമായുള്ള ചർച്ചയിൽ നിന്നു ഇറാൻ പിന്മാറി. ഹോർമുസ് കടലിടുക്ക് പൂർണമായി തടയും. യമനിലെ ഹൂതി വിമത സഖ്യകക്ഷികൾക്ക് പേർഷൻ ഗൾഫിലെ മറ്റൊരു പ്രധാന ജലപാതയായ ബാബ് എൽ മാൻഡെബ് കടലിടുക്കു വഴി വരുന്ന വാണിജ്യ കപ്പലുകൾക്ക് ആക്രമിക്കാൻ…
Read More » -
തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ അപകടം
അട്ടക്കുളങ്ങരയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അട്ടക്കുളങ്ങര ഗവ.സ്‌കൂളിന്റെ ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. എസ്എസ്‌കെഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അധ്യാപകരും കുട്ടികളും മടങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി. ഓടിട്ട സ്‌കൂളിന്റെ മേല്‍ക്കൂരയെ താങ്ങിനിര്‍ത്തിയ തടി ദ്രവിച്ചതോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു. ഓടും താഴെയുള്ള സീലിങ്ങും ഉള്‍പ്പെടെ പൊളിഞ്ഞ് താഴേക്കുവീണു. അധ്യാപകരും കുട്ടികളും ജോലികഴിഞ്ഞ് മടങ്ങിയതിനാല്‍ ആരും അപകടത്തില്‍പ്പെട്ടില്ല. എസ്.എസ്.കെ.യുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസറുടേയും തൊട്ടടുത്തുള്ളതുമായ മുറികളാണ്…
Read More » -
രാജ്യസഭ തെരഞ്ഞെടുപ്പ് ഈ മാസം 18 ന്; തീയതി പ്രഖ്യാപിച്ചു
രാജ്യസഭ, സംസ്ഥാന നിയമ നിര്‍മ്മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ജൂണ്‍ 18 ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാജ്യസഭയിലേക്ക് 27 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 18 രാവിലെ 8 മുതല്‍ വൈകീട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് 5 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ജൂണ്‍ 1 ന് ആരംഭിക്കും. ജൂണ്‍ 8-ാം തീയതി വൈകീട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍ 9 ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ…
Read More » -
വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയാക്കി. പുതിയ വില ഇന്ന് (ജൂണ്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയായും, കൊല്‍ക്കത്തയില്‍ 53.50 രൂപ വര്‍ധിപ്പിച്ച് 3255.50 രൂപയായും ഉയര്‍ത്തി. കൂടാതെ, 5 കിലോഗ്രാം എഫ്.ടി.എല്‍ (ഫ്രീ ട്രേഡ് എല്‍.പി.ജി) സിലിണ്ടറുകളുടെ വില 11 രൂപ വര്‍ധിപ്പിച്ചു, 821.50 രൂപയാകും. പാചക…
Read More »