News

  • സിജെപി- കേന്ദ്രസർക്കാർ ചർച്ച ; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ല, സമരം തുടരുമെന്ന് CJP

    കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളും കേന്ദ്രമന്ത്രിമാരുമായുളള ചർച്ച പൂർത്തിയായി. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിനിധികളായി പങ്കെടുത്തത്. ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്നും സിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതില്‍ രണ്ട് ആവശ്യങ്ങളില്‍ കേന്ദ്രത്തിന് പോസിറ്റീവ് നിലപാടാണെന്ന് സിജെപി വ്യക്തമാക്കി. ധര്‍മേന്ദ്ര പ്രധാന്റെ…

    Read More »
  • കോറോ ഹെൽത്തിലെ കൂട്ടപിരിച്ച് വിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി കമ്പനി

    പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൂടി നൽകി കോറോ ഹെൽത്ത്. തിരുവനന്തപുരത്ത് വെച്ച് നടത്തിയ ചർച്ചയുടെ ഭാഗമായാണ് പിരിച്ച് വിടൽ ആനുകൂല്യമായി തുക നൽകിയത്. നേരത്തെ 2 മാസത്തെ ശമ്പളം നൽകിയിരുന്നു. സംസ്ഥാനത്ത് കമ്പനിയ്ക്ക് മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല എന്ന് നിലപാടെടുത്തതോടെയാണ് ജീവനക്കാർക്ക് അഞ്ചുമാസത്തെ കൂടി ശമ്പളം നൽകാൻ ധാരണയായത്. മന്ത്രി ബിന്ദു കൃഷ്ണയുടെയും ഉമ തോമസ് എംഎൽഎയുടെയും അധ്യക്ഷതയിൽ ചേർന്ന ചർച്ചയിലായിരുന്നു അഞ്ച് മാസത്തെ കൂടി ശമ്പളം നൽകാമെന്ന തീരുമാനം ഉണ്ടായത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോറോ ഹെൽത്ത്. രാജ്യാന്തര…

    Read More »
  • ചോദ്യപേപ്പർ ചോർച്ച; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് ന്യായമായ ആവശ്യം: മന്ത്രി റോജി.എം.ജോൺ

    ചോദ്യപേപ്പർ ചോർച്ച വിഷയം അതീവ ഗൗരവതരമെന്നും,രാജ്യത്തിന്റെ ചരിത്രത്തിൽ മുൻപെങ്ങും കേട്ടുകേട് ഇല്ലാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി രൂപീകൃതമായ ശേഷം എല്ലാ പരീക്ഷകളിലും ചോദ്യപേപ്പർ ചോർച്ച ആവർത്തിക്കപ്പെടുകയാണ്. വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ പോലും കേന്ദ്ര സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു എന്നത് മാത്രമല്ല പിന്നിൽ പ്രവർത്തിക്കുന്ന ക്രിമിനൽ മാഫിയ സംഘത്തിന് ഒത്താശ ചെയ്ത് നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണ്. വിഷയത്തിൽ സമഗ്ര…

    Read More »
  • തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; വിദഗ്ധ സമിതിയുടെ അംഗീകാരം, ദേവസ്വം ബോർഡിനെ അറിയിച്ചു

    തന്ത്രി കണ്ഠരര് രാജീവരർക്ക് പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയോഗിച്ചേക്കും. ബ്രഹ്മദത്തന് തന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് വിദഗ്ധ സമിതി അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റുമായി ചർച്ചകൾക്ക് ശേഷമാണ് സമിതി ഇക്കാര്യം അറിയിച്ചത്. താന്ത്രിക വിദ്യയിൽ ബ്രഹ്മദത്തന് പരിഞ്ജാനമുണ്ടെന്ന വിലയിലുത്തലിനെ തുടർന്നാണിത്. ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ സമിതി ബ്രഹ്മദത്തനുമായി സംസാരിക്കും. ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.തനിക്കുള്ള ആരോഗ്യ പ്രശ്നങ്ങൾമൂലം പകരം താന്ത്രികസ്ഥാനം മകന് നൽകണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ചിങ്ങം മുതൽ കർക്കടകമാസം…

    Read More »
  • ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാൽ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം

    എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാൽ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. ആറ്റുകാൽ ഉണ്ണിയുടെ പിതാവ് സി. രാമചന്ദ്ര നായർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. പിതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സമയത്ത് ജാമ്യം തേടി ആറ്റുകാൽ ഉണ്ണി കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്ന് മജിസ്ട്രേറ്റ് കോടതിയും പിന്നീട് ജില്ലാ കോടതിയും അപേക്ഷ തള്ളുകയായിരുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് വീണ്ടും നൽകിയ…

    Read More »
  • ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാൽ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം

    എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാൽ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. ആറ്റുകാൽ ഉണ്ണിയുടെ പിതാവ് സി. രാമചന്ദ്ര നായർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. പിതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സമയത്ത് ജാമ്യം തേടി ആറ്റുകാൽ ഉണ്ണി കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്ന് മജിസ്ട്രേറ്റ് കോടതിയും പിന്നീട് ജില്ലാ കോടതിയും അപേക്ഷ തള്ളുകയായിരുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് വീണ്ടും നൽകിയ…

    Read More »
  • പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

    കേരള പബ്ലിക് സര്‍വീസ് കമീഷന്‍ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര്‍ വിതരണത്തിലെ തകരാറിനെ തുടര്‍ന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയാണ് റദ്ദാക്കിയത്. അന്നേ ദിവസം രാവിലെ 10 മുതല്‍ 11.35 വരെ നടന്ന ആലപ്പുഴ ജില്ലയിലെ ലജനത്തുള്‍ മുഹമ്മദീയ എച്ച്എസ്എസ് സ്‌കൂളിലെ സെന്റര്‍ 2 (എച്ച്എസ്എസ് വിഭാഗം) ല്‍ നടന്ന പരീക്ഷയും റദ്ദാക്കിയിരുന്നു. പത്താം തരം പൊതു പ്രാഥമിക പരീക്ഷയാണ്…

    Read More »
  • ‘വെട്ടിയത് മഴു മറന്നിരുന്നു പക്ഷെ, വെട്ടേറ്റ മരം മറന്നില്ല’; അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രതികരണവുമായി എ.ഡി. തോമസ് എംഎൽഎ‌‌‌

    ആലപ്പുഴയിലെ രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവവുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ സർക്കാറിനെ പ്രശംസിച്ച് എ.ഡി. തോമസ് എംഎൽഎ. കേരളത്തിലെ പൊതുജനങ്ങളുടെ ആത്മാഭിമാനത്തിനാണ് മുറിവേൽപ്പിക്കപ്പെട്ടതെന്നും സ്വാഭാവികമായും ആ വിഷയത്തിൽ നടപടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പ്രതികാര നടപടിയല്ലെന്നും എ.ഡി. തോമസ് പ്രതികരിച്ചു. വെട്ടിയത് മഴു മറന്നിരുന്നു, പക്ഷെ വെറ്റേറ്റ മരം അത് മറന്നിരുന്നില്ലെന്നും എഡി തോമസ് ഓർമ്മിപ്പിച്ചു. കേരളത്തിലെ യുവജനങ്ങളുടെ തല തല്ലിപ്പൊളിക്കാമെന്ന് ഇനി ആരം കരുതേണ്ടതില്ലെന്നും അതിനെ രക്ഷാപ്രവർത്തനമെന്ന് ആരും വാഴ്ത്തിപ്പാടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഡി. തോമസിന്റെ…

    Read More »
  • മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം

    നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടതെന്ന് മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെ നടിക്കെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ‘നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങള്‍ ചോദിക്കാനും, ആശങ്കകള്‍ പങ്കുവെക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുന്‍ഗണന ലഭിക്കണം. നമ്മുടെ മക്കള്‍ക്ക്…

    Read More »
  • തെരഞ്ഞെടുപ്പ് തോൽവി: പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

    തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന് വിമർശനം. പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച എണ്ണിയായിരുന്നു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണയത്തിൽ വലിയ വീഴ്ചയുണ്ടായി. പ്രചാരണം പിണറായിയെ മാത്രം കേന്ദ്രീകരിച്ചാണ് നടന്നതെന്നും ഇടത് രാഷ്ട്രീയം ചർച്ചയായില്ലെന്നും വിമർശനമുണ്ട്. പിഎംശ്രീ വിവാദം വലിയ തിരിച്ചടിയായെന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. സിപിഐയുമായുള്ള തർക്കം തീർക്കാൻ പിബി ഇടപെടൽ വേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വീഴ്ചകളിൽ വിശദമായ ചർച്ച വിപുലീകൃത സംസ്ഥാന സമിതിയിൽ നടക്കും. കോഴിക്കോടു വെച്ച്…

    Read More »
Back to top button