News

  • സഹപാഠികളെ  കൊല്ലാക്കൊല ചെയ്യുന്നത് എസ്എഫ്ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു;കെസുധാകരന്‍ 

    തിരുവനന്തപുരം: സഹപാഠികളെ  കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. എസ്ഐഫ്ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേള്‍ക്കാന്‍ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ കേരള സമൂഹത്തോടൊപ്പം നില്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ കൊന്നൊടുക്കിയിട്ട് ഒരു വര്‍ഷം തികയുന്നതിനിടയില്‍ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയത്. ഏറ്റവുമൊടുവില്‍ കാര്യവട്ടം കാമ്പസും  എസ്എഫ്ഐ ചോരയില്‍ മുക്കി. ബയോടെക്നോളജി ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥി…

    Read More »
  • തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമെന്ന് രാഹുല്‍

    ദില്ലി:തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തില്‍ തന്‍റെ  വിയോജനക്കുറിപ്പ് പുറത്ത് വിട്ട് രാഹുൽ ഗാന്ധി.തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എക്സിക്യൂട്ടീവിന്‍റെ  ഇടപെടൽ പാടില്ലെന്നാണ് ബി.ആർ അംബേദ്കർ വിഭാവനം ചെയ്തത്.സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനമെന്നും അദ്ദേഹം പറഞ്ഞു.വിയോജനക്കുറിപ്പ് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു എക്സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ  ഏറ്റവും അടിസ്ഥാനപരമായ വശം,തിരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്.സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി, നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടർമാരുടെ ആശങ്കകൾ മോഡി സർക്കാർ…

    Read More »
  • മന്ത്രി കൃഷ്ണൻകുട്ടിക്കെതിരെ കോൺ​ഗ്രസ് പാതി വില തട്ടിപ്പിൽ കൂടുതൽ തെളിവുകൾ പുറത്തു വിട്ട്

    പാലക്കാട്: പാതി വില തട്ടിപ്പിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പങ്ക് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തു വിട്ട് കോൺ​ഗ്രസ്. സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയുടെ പേരിലാണെന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്ച്യുതൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതിന്റെ രേഖകളും കോൺ​ഗ്രസ് നേതാവ് പുറത്തുവിട്ടു.  മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി പ്രേംകുമാറിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത രേഖകളാണ് കോൺഗ്രസ് പുറത്തു വിട്ടത്. മന്ത്രിയുടെ ഓഫീസിനുള്ള പങ്ക് തെളിയിക്കുന്ന രേഖകളാണ് പുറത്തുവിട്ടത്. ചിറ്റൂരിൽ സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് മന്ത്രിയുടെ സ്റ്റാഫിൻ്റെ പേരിലാണ്.…

    Read More »
  • എ-ഐക്കെതിരായ സമീപനത്തിൽ ഇരട്ടത്താപ്പുമായി സിപിഎം

    തിരുവനന്തപുരം: എ-ഐക്കെതിരായ സമീപനത്തിൽ ഇരട്ടത്താപ്പുമായി സിപിഎം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എ-ഐ എന്നാണ് പാർട്ടി കോൺഗ്രസ്സിനായുള്ള രാഷ്ട്രീയപ്രമേയത്തിലെ വിമർശനം. എന്നാൽ സംസ്ഥാന സമ്മേളനത്തിൻറെ പ്രചരണാർത്ഥം തയ്യാറാക്കിയത് ഇകെ നായനാരുടെ എഐ വീഡിയോ ആണ്.  ഭരണത്തുടര്‍ച്ചയെ കുറിച്ച് സംസാരിക്കുന്നത് ഇകെ നായനാരാണ്. എന്തുകൊണ്ട് ഇടതുപക്ഷമെന്നും ഇടതിന്‍റെ ജനകീയ അടിത്തറ എന്തെന്നും വ്യക്തമാക്കിയാണ് സംസ്ഥാന സമ്മേളന വേദിയിലേക്ക് ഇകെ നായനാര്‍ അണികളെ ക്ഷണിക്കുന്നത്. എ-ഐ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നതിനിടെയാണ് സിപിഎമ്മിന്‍റെ എഐ നിലപാടും ചര്‍ച്ചയാകുന്നത്. ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നാൽ വ്യക്തി വിവരങ്ങൾ ചോര്‍ത്തുന്നതാണെന്നും അത്…

    Read More »
  • കൊയിലാണ്ടിയിൽ ആനയുടെ ചവിട്ടേറ്റുമരിച്ച ലീലയുടെ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് പരാതി

    കോഴിക്കോട്: കൊയിലാണ്ടി മണകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റുമരിച്ച കുറുവങ്ങാട് തട്ടാങ്കണ്ടി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് പരാതി. രണ്ടര പവന്റെ മാലയും രണ്ടു കമ്മലും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇവരുടെ കൈകളിലിട്ടിരുന്ന മൂന്ന് വള ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് തിരിച്ചുനൽകിയിരുന്നു. അപകടം നടന്നയുടൻ ലീലയെ ആശുപത്രിയിലെത്തിച്ചത് മകൻ ലിഗേഷും ബന്ധുക്കളും കൂടിയായിരുന്നു. ആ സമയത്തൊക്കെ ശരീരത്തിൽ ആഭരണങ്ങളുണ്ടായിരുന്നതായാണ് ലീലയുടെ സഹോദരൻ ശിവദാസൻ പറയുന്നത്. എന്നാൽ, മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതിനിടയിൽ ആഭരണം…

    Read More »
  • പകുതി വില തട്ടിപ്പ് കേസിൽ കോൺ​ഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ്

    കൊച്ചി: പകുതി വില തട്ടിപ്പ് കേസിൽ കോൺ​ഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ വീട്ടിൽ അടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്. പാതിവില തട്ടിപ്പ് കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിൻ്റെ വീട്ടിലും ആനന്ദകുമാറിൻ്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കൽ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്. നേരത്തെ കേസിൽ ഇ ഡി കേസ് രജിസ്റ്റർ‌ ചെയ്തിരുന്നു. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്. നേരത്തെ ലാലി വിൻസെൻ്റിനെ പകുതിവില തട്ടിപ്പ് കേസിൽ പൊലീസ് പ്രതിചേർത്തിരുന്നു. കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിൽ ലാലി വിൻസെൻ്റ് ഏഴാം പ്രതിയാണ്.…

    Read More »
  • പാര്‍ട്ടി ലൈനില്‍ നില്‍ക്കണമെന്ന് പറഞ്ഞു’; തരൂരിന് ഉപദേശം നല്‍കി; കെ സുധാകരന്‍

    കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പറയേണ്ട കാര്യങ്ങള്‍ തരൂരിനോട് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യവുമെടുത്ത് നല്ല ഉപദേശം നല്‍കി. എഐസിസി നിര്‍ദേശ പ്രകാരമാണ് തരൂരിനെ ഫോണില്‍ ബന്ധപ്പെട്ടതെന്നും സുധാകരന്‍ കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തികള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടാകാം. തരൂര്‍ അത്തരത്തില്‍ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി അംഗീകരിക്കുന്നത് പാര്‍ട്ടി തീരുമാനമാകും. പാര്‍ട്ടി ലൈനില്‍ നില്‍ക്കണമെന്ന് തരൂരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ പ്രശംസിച്ചുള്ള തരൂരിന്റെ…

    Read More »
  • തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന പ്രസിഡന്റാകും

    തോമസ് കെ തോമസ് എംഎല്‍എ എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റാകും. ദേശീയ പ്രസിഡന്റ് ശരത് പവാര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തോമസ് കെ തോമസിനെ സംസ്ഥാന പ്രസിഡന്റാക്കാന്‍ തീരുമാനമായത്. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്തെ എന്‍സിപിയില്‍ ചേരിതിരിഞ്ഞുള്ള യുദ്ധം നടക്കുകയാണ്. എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനായിരുന്നു സംസ്ഥാന പ്രസിഡന്റായിരുന്ന പിസി ചാക്കോയുടെ ശ്രമം. അതിനായി ചാക്കോ പലവട്ടം ശരത് പവാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടെങ്കിലും തീരുമാനമായിരുന്നില്ല. മുഖ്യമന്ത്രിക്ക് ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിനോടായിരുന്നു താല്‍പര്യം. അതുകൊണ്ട് തന്നെ പിസി…

    Read More »
  • ശശി തരൂര്‍ എം.പി സ്ഥാനം രാജിവെച്ചേക്കും

    അമൃത ഡല്‍ഹി: കോണ്‍ഗ്രസുമായി അകലുന്ന ശശി തരൂര്‍ എംപി സ്ഥാനം രാജിവെച്ചെക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അദ്ദേഹം തന്റെ അനുയായികളുമായി ഡല്‍ഹിയില്‍ തിരക്കിട്ട കൂടിക്കാഴ്ച നടത്തുകയണ്. ബിജെപിയും സിപിഎമ്മും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് സൂചന. ശശി തരൂരിന് ബിജെപി ഗവര്‍ണര്‍ പദവി വാഗദാനം ചെയ്‌തെങ്കിലും അദ്ദേഹം നിരസിച്ചു. തനിക്ക് കേന്ദ്രമന്ത്രി പദവിയില്ലാതെ താന്‍ കോണ്‍ഗ്രസ് വിടില്ലെന്നാണ് തരൂരിന്റെ നിലപാട്. നരേന്ദ്രമോദി സര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയോടെ മന്ത്രി സ്ഥാനമാണ് ശശി തരൂര്‍ പ്രതീക്ഷിക്കുന്നത്. ശശി തരൂരിന്റെ ആവശ്യങ്ങള്‍ ബിജെപി നേതൃത്വം അംഗീകരിച്ചാല്‍…

    Read More »
  • മുഖ്യമന്ത്രി കസേരയ്ക്ക് കോൺഗ്രസ് മോഹിക്കേണ്ടെന്ന് വെള്ളാപ്പള്ളി

    ആലപ്പുഴ:ശശി തരൂരിനെ പിന്തുണച്ച്‌ വെള്ളാപ്പള്ളി നടേശൻ.തരൂർ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ല.ഉള്ള സത്യം അദ്ദേഹത്തിന്‍റെ അറിവിന്‍റെ  അടിസ്ഥാനത്തിൽ പറഞ്ഞു. അത് ഇത്രയും വലിയ ചർച്ചയാക്കേണ്ട കാര്യമില്ല. അദ്ദേഹത്തെ കൊല്ലാൻ കൊടുവാളുമായി കോൺഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുന്നു. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കിൽ അത് മറ്റുള്ളവർ തെളിയിക്കട്ടെ. പ്രതിപക്ഷത്തിന് ജോലി ഭരണപക്ഷത്തെ എതിർക്കുക എന്നതാണ്.ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും  അതിനെ എതിർക്കുക എന്നത് പ്രതിപക്ഷത്തിന്‍റ്  സ്വഭാവിക ശൈലിയാണ്.പക്ഷെ  നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം അതാണ് പരിഷ്കൃത സംസ്കാരം.കേരളത്തിൽ ആര് എന്ത് ചെയ്തു എന്ന് നോക്കിയിട്ടാണ്  അഭിപ്രായം പറയുന്നതെന്നും അദ്ദേഹം…

    Read More »
Back to top button