News

  • കേരളത്തിൽ MDMA മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

    കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം. ഡി. എം. എ മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ആഗ്ബേടോ സോളോമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം എ.എസ്. എച്ച്. ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡൽഹിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അഗ്ബെദോ സോളമൻ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ കിരൺ നാരായണൻ്റെ നിർദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും…

    Read More »
  • ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യ: മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി സുഹൃത്ത് സുകാന്ത്

    തിരുവനന്തപുരത്ത് ട്രെയിന് മുന്നിൽ ചാടി മരിച്ച IB ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത്‌ ഒളിവിൽ തുടരുന്നു. മേഘ മരിച്ചതിന്റെ പിറ്റേന്നാണ് ഇയാൾ ഒളിവിൽ പോയതെന്നാണ് പൊലീസിന്റെ നിഗമനം. മേഘയുടെ മരണവിവരം അറിഞ്ഞു ഇയാൾ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മേഘയുടെ അക്കൗണ്ടിൽ നിന്ന് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ മലപ്പുറം സ്വദേശി സുകാന്തിൻ്റെ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിയതായി പോലീസ് സ്ഥിരീകരിച്ചു. പലതവണയായി കൈമാറ്റം നടന്നതായാണ് പൊലീസ് കണ്ടെത്തൽ. അന്വേഷണ നടത്തുന്ന പേട്ട പൊലീസ് കഴിഞ്ഞ സുകാന്തിൻ്റെ വീട്ടിലെത്തിയെങ്കിലും ആരെയും കാണാൻ സാധിച്ചില്ല.…

    Read More »
  • ‘വാക്‌സീൻ നയം ഇന്ത്യയെ ലോകനേതൃപദവിയിലേക്ക് ഉയർത്തി’ ; വീണ്ടും കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ശശി തരൂർ

    നരേന്ദ്രമോദിയെ വീണ്ടും പ്രശംസിച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂര്‍. ആഗോള ആരോഗ്യനയന്ത്രത്തില്‍ ഇന്ത്യ പ്രധാന പങ്കാളിയായി മാറിയെന്ന് ശശി തരൂര്‍ പറഞ്ഞു. കോവിഡ് കാലത്തെ മോദി സര്‍ക്കാരിന്റെ വാക്‌സിന്‍ നയതന്ത്രം പ്രശംസനീയമാണ്. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ നൽകി, സഹായഹസ്‌തം നീട്ടി. ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ സമ്പന്നരാജ്യങ്ങള്‍ ചെയ്യാത്തതാണ് മോദി സര്‍ക്കാര്‍ ചെയ്തത്. വാക്‌സിന്‍ കയറ്റുമതി ഇന്ത്യയുടെ ആഗോള പ്രതിഛായവര്‍ദ്ധിപ്പിച്ചുവെന്നും ആണ് തരൂരിന്റെ പ്രശംസ. ഇംഗ്ലീഷ്…

    Read More »
  • കുട്ടികൾക്കായുള്ള കെ.ടി.ഡി.സി യുടെ അവധിക്കാല പാക്കേജ്‌

    കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്മെന്റ്‌ കോർപ്പറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു. പ്രശാന്ത സുന്ദരമായ കോവളം, വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാറും പൊന്മുടിയും വയനാടും, കായൽപ്പരപ്പിന്റെ പ്രശാന്തതയുള്ള കുമരകവും ആലപ്പുഴയും കൊല്ലവും, കൊച്ചിയും കൂടാതെ തിരുവനന്തപുരത്തെയും മലമ്പുഴയിലെയും കെ.ടി.ഡി.സി റിസോർട്ടുകളിലും മണ്ണാർക്കാട്‌, നിലമ്പൂർ , കൊണ്ടോട്ടി തുടങ്ങിയ ടാമറിൻഡ്‌ ഈസി ഹോട്ടലുകളിലുമാണ്‌ അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്‌. പ്രസ്തുത പാക്കേജുകൾ വളർന്നു വരുന്ന തലമുറയ്ക്ക്‌ കേരളം കാണാൻ അവസരം ഒരുക്കുന്നതിനായാണ്‌…

    Read More »
  • വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ : ഇന്ന് വൈകിട്ടോടെ തിയേറ്ററുകളിലെത്തും

    വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്‍റെ പേരും മാറ്റിയേക്കും. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍ര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം. സിനിമയിലെ വിവാദങ്ങളില്‍ മോഹന്‍ലാ‍ല്‍ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമാ…

    Read More »
  • പാലിന് വില കുത്തനെ കൂട്ടി; ‘ലാഭവിഹിതം കുറഞ്ഞാലും സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ല’; മിൽമ ചെയർമാൻ കെ എസ് മണി

    സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. ലാഭവിഹിതം കുറഞ്ഞാലും നിലവിൽ വിലവർധനവ് നിലവിൽ ആലോചനയിലില്ലെന്ന് കെഎസ് മണി. ഇത് മാർക്കറ്റിലേക്ക് കൂടുതൽ കടന്നു കയറാൻ മിൽമയ്ക്ക് അവസരം ഒരുക്കുമെന്ന് കെ എസ് മണി പറ‍ഞ്ഞു. കർണാടകയിൽ നിന്ന് എത്തിക്കുന്ന പാലിൻ്റെ വില വർധിച്ചത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. നാല് രൂപയാണ് കർണാടക പാലിന് വില കൂട്ടിയത്. പ്രതിദിനം ഒന്നരലക്ഷം ലിറ്റർ പാലാണ് മിൽമ കർണാടകത്തിൽ നിന്നും എത്തിക്കുന്നത്. ഉപയോഗത്തിന് അനുസരിച്ച് കേരളത്തിൽ പാൽ സംഭരണമില്ലെന്ന് കെ എസ് മണി…

    Read More »
  • എയിംസ്: ‘ഒരോ വർഷവും കേന്ദ്രത്തോടെ ചോദിക്കുന്നു; കാത്തിരിക്കാം, അല്ലാതെ എന്ത് ചെയ്യാൻ’; മുഖ്യമന്ത്രി

    എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് 157 നഴ്സിംഗ് കോളജുകൾ രാജ്യത്ത് അനുവദിച്ചിട്ട് ഒന്നു പോലും കേരളത്തിന് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിംസ് ഇല്ലാത്ത സംസ്ഥാനമാണല്ലോ കേരളം. അർഹതയില്ലെന്ന് ഒരു മാനദണ്ഡ പ്രകാരവും പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിംസിനായി ഒരോ വർഷവും കേന്ദ്രത്തോടെ ചോദിക്കുന്നു. കാത്തിരിക്കാമെന്നല്ലാതെ എന്ത് ചെയ്യാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കഴി‍ഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പരിഗണനാ ക്രമത്തിൽ എയിംസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ്…

    Read More »
  • പന്നിയങ്കര ടോൾ കടക്കാൻ ചെലവേറും; ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് വർധിക്കും

    തൃശ്ശൂർ വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധ രാത്രി മുതൽ ടോൾ നിരക്ക് വർധിക്കും. പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത് മുതൽ ഇത് അഞ്ചാം തവണയാണ് നിരക്ക് വർധന. 5 മുതൽ 10% വരെ വർധനവാണ് ഉണ്ടാവുക. കാർ, ജീപ്പ് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കാണ് ടോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. അതേസമയം ടോൾ പ്ലാസയിൽ നിന്ന് 7.5 കിലോമീറ്ററിലധികം ദൂരം പരിധിയിലുള്ള പ്രദേശവാസികളും ഇനി പണമടക്കണമെന്നും കരാർ കമ്പനി വ്യക്തമാക്കി. എന്നാൽ പത്ത് കിലോമീറ്റർ വരെയുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാണ് ജനകീയ…

    Read More »
  • മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വർക്കേഴ്സ്; സമരം കടുപ്പിച്ച് ആശമാർ

    സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകൽ സമരം കടുപ്പിച്ച് ആശാ വർക്കേഴ്സ്. മുടി മുറിച്ചാണ് ആശമാരുടെ സമരം. സമര വേദിക്ക് മുന്നിൽ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. സർക്കാരിനെതിരെ മുദ്രവാക്യം വിളിച്ചാണ് ആശമാർ മുടി മുറിച്ച് പ്രതിഷേധിച്ച്ത്. ഒരാൾ തലമുണ്ഡനം ചെയ്തു. സമരം അമ്പതാം ദിനത്തിലേക്ക് കടന്നതോടെയാണ് സമരമാർ​ഗം ആശമാർ കടുപ്പിച്ചത്. കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക,…

    Read More »
  • സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും, താപനില മൂന്ന് ഡി​ഗ്രി വരെ ഉയർന്നേക്കാം

    സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ചൂട് കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയരുമെന്നാണ് അറിയിപ്പ്. പാലക്കാട് ജില്ലയിലാകും ഉയർന്ന ചൂട്. 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. തൃശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ചൂട്…

    Read More »
Back to top button