News
-
ശബരിമല നെയ്യ് ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ മുരളീധരൻ
ശബരിമലയിലെ നെയ്യിൽ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് ദേവസ്വം സെക്രട്ടറി രാജമാണിക്യത്തിന്റെ റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന് കത്ത് നൽകുന്നത്. സമയ ബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. ശബരിമലയിലെ നെയ്യ് വിതരണത്തിലുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. 2025-2026 കാലയളവിലേക്ക് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം ലിറ്റർ നെയ്യ് വാങ്ങാനുള്ള കരാറാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിലുണ്ടായിരുന്നത്. ഇതിൽ ഒന്നര ലക്ഷം ലിറ്റർ…
Read More » -
പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചന ; പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ ഓച്ഛാനിച്ചു നിൽക്കുന്ന കാഴ്ചയാണ് യുഡിഎഫ് മുന്നണി യോഗത്തിലുണ്ടായതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ നിലപാടുകളെല്ലാം കാറ്റിൽപ്പറത്തി, പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചനയാണ്. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം വസ്തുതകൾക്കു നിരക്കാത്തതാണെന്ന് ഏറ്റവും പുതിയ പാർലമെന്റ് രേഖകൾ തന്നെ തെളിയിക്കുന്നു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പിന്മാറാമെന്നും അതിലൂടെ ആ പദ്ധതിയുടെ വിഹിതം മാത്രമാണ് നഷ്ടപ്പെടുകയെന്നും…
Read More » -
ഓണസദ്യ ഇനി കുറഞ്ഞ ചെലവിൽ; പ്രത്യേക കിറ്റുകളുമായി സപ്ലൈകോ
ഓണം ഗംഭീരമാക്കാൻ സ്പെഷ്യൽ കിറ്റുകളുമായി സപ്ളൈകോ. വിപണി ഇടപെടലിന്റെ ഭാഗമായാണ് മൂന്ന് ഓണക്കിറ്റുകൾ സപ്ളൈകോ പുറത്തിറക്കിയത്. അത്തംകിറ്റ്, ഉത്രാടംകിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെയാണ് കിറ്റുകൾക്ക് പേര് നൽകിയിരിക്കുന്നത്. കൂടാതെ ശബരി സിഗ്നേച്ചർ കിറ്റ് എന്ന പേരിൽ ഒമ്പത് ശബരി ഉല്പന്നങ്ങൾ അടങ്ങിയ കിറ്റും വിപണിയിൽ ലഭ്യമാണ്. അത്തം കിറ്റിൽ 21 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1280 രൂപ വരുന്ന സാധനങ്ങൾ ഇളവുകളോടെ 1000 രൂപയ്ക്കാണ് സപ്ളൈകോ നൽകുന്നത്. ഉത്രാടം കിറ്റിൽ 25 ഇനങ്ങളും തിരുവോണം കിറ്റിൽ 30 ഇനങ്ങളുമാണ് ഉള്ളത്. ഉത്രാടം കിറ്റിന്റെ വില 1500…
Read More » -
പി.എം. ശ്രീ വിവാദം: യുഡിഎഫിന്റെ വാദം പൊളിഞ്ഞെന്ന് ജോൺ ബ്രിട്ടാസ്
പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ കാപട്യം പുറത്തായെന്ന് ജോൺ ബ്രിട്ടാസ്. ഇത്രയും നഗ്നമായ കളവ് പറഞ്ഞ ആള്‍ക്കാരെ ഇനി എങ്ങനെയാണ് കേരള ജനത വിശ്വസിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ വലിയ ഭവിഷ്യത്തുണ്ടാകുമെന്ന യുഡിഎഫ് വാദം തെറ്റാണെന്ന് സ്വന്തം എംപിമാരായ അബ്ദുൾ വഹാബും ജെബി മേത്തറും ചോദിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി നൽകിയ മറുപടിയിലൂടെ വ്യക്തമായെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കുറഞ്ഞ കാലം കൊണ്ട് നിലപാടുകളിൽ യൂ ടേൺ അടിക്കുന്നതിന് അവാർഡ് നൽകണമെങ്കിൽ അത്…
Read More » -
ശബരിമല നെയ്യ് വിവാദം: ക്രമക്കേട് കഴിഞ്ഞ സീസണിൽ, സമഗ്ര അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ്
ശബരിമലയിലെ നെയ്യ് ക്രമക്കേട് കഴിഞ്ഞ സീസണിലാണ് നടന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. അത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചിരുന്നുവെന്നും, അന്നത്തെ ആ തീരുമാനം ഇപ്പോൾ എത്രത്തോളം ഗുണകരമായെന്ന് ബോധ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ദേവസ്വം ബോർഡിന്റെ കീഴിൽ ഫുഡ് സേഫ്റ്റിയുടെ ലാബ് പ്രവർത്തിക്കുന്നുണ്ടെന്നും അവിടെ നെയ്യുടെ സാമ്പിളുകൾ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിച്ചാകും ഉപയോഗിക്കുകയെന്നും, അതിനാൽ തന്നെ ഇനി അധികമായി നെയ്യ് പുറത്തുനിന്ന് വാങ്ങേണ്ടി വരില്ലെന്നും…
Read More » -
കാപ്പാ കേസ് പ്രതിയായ കൗണ്‍സിലര്‍ സുഗതന് അനുകൂലമായ സര്‍ക്കുലര്‍; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി
കാപ്പാ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായ സർക്കുലറിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. രാഷ്ട്രീയ പ്രത്യാഘാതമുള്ള വിഷയത്തില്‍ മന്ത്രി അറിയാതെ സർക്കുലർ നല്‍കിയത് തെറ്റാണെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥയാണ് മന്ത്രി അറിയാതെ സർക്കുലർ നല്‍കിയത്. സംഭവത്തില്‍ അന്വേഷണത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര വകുപ്പ് നല്‍കിയ സല്‍ക്കുറലായിരുന്നു സുഗതന് അനുകൂലമായി വന്നത്. സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ വോട്ടിനിട്ട് അംഗീകരിച്ചാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമാക്കാമെന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളതായി മേയര്‍ വി വി രാജേഷ് പറഞ്ഞിരുന്നു. കാപ്പാ കേസില്‍…
Read More » -
കനത്ത മഴ തുടരുന്നു ; വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ നാളെയും ( ഓഗസ്റ്റ് 01 ശനിയാഴ്ച ) അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി ബാധകമല്ല. സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്…
Read More » -
പൊതുപരീക്ഷാ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി ; ശബ്ദവോട്ടോടെയാണ് ബിൽ അംഗീകരിച്ചത്
രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പൊതുപരീക്ഷാ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ശബ്ദവോട്ടോടെയാണ് ബിൽ അംഗീകരിച്ചത്. ഇതോടെ ബിൽ പാർലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം നേടി. ബില്ലിന്മേൽ ലോക്സഭയിലും രാജ്യസഭയിലും വിശദമായ ചർച്ച നടന്നു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, ക്രമക്കേടുകൾ, ആൾമാറാട്ടം, ഡിജിറ്റൽ തട്ടിപ്പുകൾ എന്നിവ തടയാൻ നിലവിലെ നിയമവ്യവസ്ഥകൾ കൂടുതൽ ശക്തമാക്കുന്നതാണ് ഭേദഗതിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനും പരീക്ഷാ നടത്തിപ്പ് കൂടുതൽ വിശ്വാസ്യതയുള്ളതാക്കുന്നതിനുമാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സഭയെ അറിയിച്ചു.…
Read More » -
സംസ്ഥാനത്ത് മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എല്ലാ ജില്ലകൾക്കും ഇന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും ബാക്കി 11 ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ഒമ്പത് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ടുള്ളത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലാണ് അവധി. കോഴിക്കോട് ജില്ലയിലെ…
Read More » -
എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി, ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി
അനുമതിയില്ലാതെയുള്ള വിദേശയാത്രയില്‍ എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി. ചീഫ് സെക്രട്ടറി നല്‍കിയ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് കേരള ഹൈക്കോടതി റദ്ദാക്കി. നടപടിയില്‍ ചീഫ് സെക്രട്ടറിയെ കോടതി വിമര്‍ശിച്ചു. പരാതിക്കാരനെ ഒപ്പമിരുത്തിക്കൊണ്ടുള്ള സംയുക്ത ഹിയറിങ്ങ് തെറ്റായ നടപടിയാണെന്ന് കോടതി വ്യക്തമാക്കി. ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് എഡിജിപി ശ്രീജിത്തിനെതിരെ ഹൈക്കോടതി നടപടി. അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതില്‍ ശ്രീജിത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ പരാതിയില്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പരാതിക്കാരനെയും ആരോപണവിധേയനെയും ഒരുമിച്ചിരുത്തി…
Read More »