News

  • മൂന്ന് വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്; കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍

    മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ മരിച്ച കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയില്‍. എറണാകുളം പുത്തന്‍കുരിശ് പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കൊലപാതകത്തിന് അമ്മ സന്ധ്യക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്റെ വീട് ഉള്‍പ്പെടുന്ന പുത്തന്‍ കുരിശില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ആലോചിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍…

    Read More »
  • സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

    ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോ​ഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ജാ​ഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി നിർദേശിച്ചു. പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ്…

    Read More »
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഏഴുദിവസത്തിനിടെ 3000 രൂപയുടെ വര്‍ധന

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്നലെ പവന് 1760 രൂപ കൂടിയതിന് പിന്നാലെ ഇന്ന് 360 രൂപ കൂടി വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,800 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 8975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം ഏഴായിരം രൂപയാണ് വര്‍ധിച്ചത്. ഓഹരി…

    Read More »
  • നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഇ ഡി

    നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇരുവര്‍ക്കുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഡൽഹിയിലെ പിഎംഎല്‍എ പ്രത്യേക കോടതിയില്‍ ഇ ഡി അറിയിച്ചു. സാമ്പത്തിക നേട്ടമുണ്ടാക്കാനായാണ് കോണ്‍ഗ്രസ് നേതാക്കള്‍ യങ്ങ് ഇന്ത്യയെന്ന കമ്പനിയുണ്ടാക്കിയത്. യങ്ങ് ഇന്ത്യയ്ക്ക് ബിസിനസ് സംബന്ധമായ പ്രവര്‍ത്തനങ്ങളില്ല. ക്രമക്കേടിലൂടെ നേടിയ സ്വത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. യങ്ങ് ഇന്ത്യയുടെ ഓഹരിയും സ്വത്തും വാടക വരുമാനവും കുറ്റകൃത്യത്തിന്റെ ഭാഗമെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കി. കെട്ടിട വാടക ഇനത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക്…

    Read More »
  • ആലപ്പുഴ ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

    ആലപ്പുഴ പൂച്ചാക്കൽ ഗേൾസ് ഹോമിൽ നിന്നും ചാടിപ്പോയ രണ്ട് പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് നിന്നാണ് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തിയത്. ഇനി ശിവകാമി എന്ന മറ്റൊരു പെൺകുട്ടിയെ കൂടി കണ്ടെത്താനുണ്ട് ഇന്നലെ പുലർച്ചെ ആയിരുന്നു പതിനഞ്ചും, പതിനാറും വയസ് പ്രായമുള്ള സൂര്യ അനില്‍ കുമാറിനേയും, ശിവകാമിയേയും കണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പെൺകുട്ടികൾ ശിശുസംരക്ഷണകേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൂച്ചാക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കാണാതായ മറ്റൊരു പെൺകുട്ടിക്കായി അന്വേഷണം…

    Read More »
  • രാജ്യം പ്രതിസന്ധി നേരിടുമ്പോൾ ഒറ്റക്കെട്ടായി നില്‍ക്കണം,രാഷ്ട്രീയ നേതൃത്വം രാജ്യതന്ത്രജ്ഞത കാട്ടണമെന്ന് ശശി തരൂര്‍

    രാജ്യം പ്രതിസന്ധി നേരിടുമ്പോൾ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ശശി തരൂർ . ലേഖനത്തിൽ താൻ എഴുതിയത് വ്യക്തമായ നിലപാട്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയ്ക്കില്ലെന്ന് തരൂർ വ്യക്തമാക്കി. രാഷ്ട്രീയ നേതൃത്വം രാജ്യതന്ത്രജ്ഞത കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്ര പ്രതിനിധി സംഘം ഭീതരവാദത്തെക്കുറിച്ചാവും പ്രധാനമായും വിദേശത്ത് സംസാരിക്കുക. എല്ലാവരും ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കും. അമേരിക്കയിൽ അവധി സമയം ആയതിനാലാണ് അവസാനം അവിടേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

    ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാരായണ്‍പൂരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചു എന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ സ്ഥിരീകരിച്ചു. അബുജ്മദ് പ്രദേശത്ത് വച്ച് നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ് എന്നി നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ ജവാന്മാരും മാവോയിസ്റ്റുകളും തമ്മിലാണ് വെടിവയ്പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ ചില പ്രമുഖര്‍ കൊല്ലപ്പെട്ടതായും വിജയ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച രാവിലെ പ്രമുഖ മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വളയുകയായിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റുകള്‍ നടത്തിയ വെടിവയ്പിന് മറുപടിയെന്നോണം സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു. മാവോയിസ്റ്റ് മാഡ്…

    Read More »
  • ‘ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ നിർബന്ധിക്കുന്നു’; കേന്ദ്രസർക്കാരിനെതിരെ ഹർജിയുമായി തമിഴ്നാട്

    കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി തമി‍ഴ്നാട് സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനത്തെ നിർബന്ധിക്കുന്നുവെന്നും കേന്ദ്രം സാമ്പത്തികമായി സമ്മർദ്ദം ചെലുത്തതുന്നുവെന്നുമാണ് ഡിഎംകെ സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ വിസമ്മതിക്കുന്നതിനാല്‍ വിദ്യാഭ്യാസ ഫണ്ട്‌ കേന്ദ്രം തടഞ്ഞുവെക്കുന്നു എന്നും തമിഴ്നാട് സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. വിദ്യാഭ്യാസ ഫണ്ടിൽ നിന്ന് 2291 കോടി രൂപ കേന്ദ്രം നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുന്നതായി ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

    Read More »
  • ‘എന്നെ അധിക്ഷേപിക്കുന്നവരും പൊലീസില്‍ ഉണ്ടാവും, ആളുകളുടെ അഭിപ്രായമൊന്നും മാറ്റാനാവില്ലല്ലോ’ ; മുഖ്യമന്ത്രി

    സംസ്ഥാന ആഭ്യന്തര വകുപ്പ് മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന് വകുപ്പിനെതിരായ ആക്ഷേപങ്ങള്‍ മുഖ്യമന്ത്രി തള്ളി. ഈ സര്‍ക്കാരിന്റെ കാലത്ത് കേരള പൊലീസ് കൂടുതല്‍ പ്രതികരണശേഷിയുള്ളതായി മാറിയിരിക്കുന്നു. പൗര കേന്ദ്രീകൃത സമീപനത്തോടെ പൊലീസ് സേന പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യമൊന്നും നല്‍കിയിട്ടില്ല. അതേസമയം ശരിയായ കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. അത് നല്ല കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പാര്‍ട്ടിയും അങ്ങനെയാണ് കരുതുന്നത്. പൊലീസും സര്‍വീസ് മേഖല…

    Read More »
  • അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

    തിരുവനന്തപുരം നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന(85)യെയാണ് മകന്‍ മണികണ്ഠന്‍ ചവിട്ടിക്കൊന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ മണികണ്ഠന്‍ ഓമനയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു. മണികണ്ഠന്റെ മര്‍ദനത്തില്‍ ഓമനയുടെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. നേരത്തേയും ഇയാള്‍ ഓമനയെ മര്‍ദിച്ചിരുന്നതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു.

    Read More »
Back to top button