News

  • സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; രണ്ടു ഗഡു അനുവദിച്ചു, വിതരണം നാളെ മുതല്‍

    ഓണക്കാലത്തോടനുബന്ധിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപ വീതം ലഭിക്കുന്നത്. ഓഗസ്റ്റിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. ശനിയാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക്…

    Read More »
  • കോട്ടയം സിഎംഎസ് കോളേജില്‍ കെഎസ്‌യുവിന് വിജയം; 15 ല്‍ 14 സീറ്റും നേടി

    കോട്ടയം സിഎംഎസ് കോളേജില്‍ കെഎസ്‌യുവിന് വിജയം. 15 ല്‍ 14 സീറ്റും നേടി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു കോളേജ് യൂണിയന്‍ പിടിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ സിഎംഎസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഫലം പ്രഖ്യാപിച്ചിരുന്നില്ല. വോട്ടെണ്ണല്‍ അടക്കം എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയെങ്കിലും ഫലം പുറത്തുവിടേണ്ടെന്ന പൊലീസ് നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. അഞ്ചരമണിക്കൂറോളം നീണ്ട വിദ്യാര്‍ത്ഥി സംഘര്‍ഷമാണ് കോളേജില്‍ നടന്നത്. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ സിപിഐഎം നേതാക്കളും കോൺഗ്രസ് നേതാക്കളും…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; പരാതികള്‍ പരിശോധിക്കാന്‍ സമിതി

    സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാംഗത്വം രാജി വയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാട്. പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ നീക്കിയിരുന്നു. എന്നാല്‍ പാലക്കാട് എംഎല്‍എ ആയ രാഹുല്‍ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ധാരണ. ലൈംഗിക പീഡന ആരോപണങ്ങള്‍ ഉള്‍പ്പെടെ നേരിടുന്ന എം മുകേഷ് ഉള്‍പ്പെടെ എംഎല്‍എ സ്ഥാനത്ത് തുടരുന്ന സാഹചര്യമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. സംഘടനാ പരമായി നടപടി എടുത്തു എന്ന വാദം ഉയര്‍ത്തി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ…

    Read More »
  • വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു

    പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിയിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ കുഴഞ്ഞു വീണത്. ഹൃദയാഘാതമാണ് മരണകാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ ആശുപത്രിയിലെത്തിയിരുന്നു. അല്‍പസമയത്തിനുള്ളില്‍ പൊതുദര്‍ശനത്തിനായി എംഎന്‍ മന്ദിരത്തില്‍ എത്തിക്കും. അതിനുശേഷമായിരിക്കും ജന്മനാടായ വാഴൂരിലേക്ക് കൊണ്ടുപോകും. ഐഎന്‍ടിയുസിയുടെ സംസ്ഥാന വൈസ്…

    Read More »
  • ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയതിന് കേസെടുക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതി

    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതി. യുവതിയോട് നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയിതിന് കേസെടുക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. രാഹുലിന്റെ പ്രവൃത്തി ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. രാഹുലും മാധ്യമപ്രവര്‍ത്തകയായ യുവതിയും നടത്തിയ ഫോണ്‍ സംഭാഷണം മണിക്കൂറുകൾക്ക് മുൻപ് പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. യുവതി ഗര്‍ഭിണി ആയതും അതിനെ കുറിച്ചുള്ള തര്‍ക്കങ്ങളുമാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്. വിഷയത്തില്‍ യുവതി രാഹുലിനെതിരെ ഔദ്യോഗികമായി പീഡന പരാതി നല്‍കിയിട്ടില്ല.…

    Read More »
  • ആരും രാജി ആവശ്യപ്പെട്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

    ഹൈക്കമാന്‍ഡോ സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടിട്ടല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സഹായിക്കാന്‍ ധാര്‍മികതയുടെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവുമായും കെപിസിസി പ്രസിഡന്റുമായി ദേശീയ നേതൃത്വവുമായി സംസാരിച്ചു. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. നീതിന്യായ സംവിധാനത്തിന് മുന്‍പില്‍ തനിക്കെതിരെ ആരും പരാതിയും നല്‍കിയിട്ടില്ല. എങ്കിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നു. കുറ്റം ചെയ്തത്…

    Read More »
  • യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ

    യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എഐസിസി നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടായിരുന്നു ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയത്. നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…

    Read More »
  • ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

    ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, ജയ്‌റാം രമേശ്, പ്രിയങ്കാ ഗാന്ധി, കെ രാധാകൃഷ്ണന്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ ചടങ്ങില്‍ സംബന്ധിച്ചു. തെലങ്കാന സ്വദേശിയാണ് മുന്‍ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രഗത്ഭനും പുരോഗമനവാദിയുമായ നിയമജ്ഞരില്‍ ഒരാളാണ് ബി സുദര്‍ശന്‍ റെഡ്ഡിയെന്ന്…

    Read More »
  • രാഹുലിനെ ഇനിയും ചേര്‍ത്ത് പിടിക്കാന്‍ സാധിക്കില്ല; നിലപാട് കടുപ്പിച്ച് വിഡി സതീശന്‍

    രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത നിലപാടില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. രാഹുലിനെ ഇനിയും ചേര്‍ത്തുപിടിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വി ഡി സതീശന്‍. നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രതിസന്ധി കാലങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചേര്‍ത്തുപിടിച്ചിരുന്നത് വിഡി സതീശനായിരുന്നു. തന്റെ സഹോദര തുല്യനാണ് രാഹുലെന്ന് പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിഡി സതീശന്‍ പറഞ്ഞിരുന്നത്. അതേസമയം അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെക്കും. രാജിവെക്കാന്‍ രാഹുലിനോട് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം…

    Read More »
  • കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സമിതി ഇന്നലെയാണ് കണ്ണൂരില്‍ നിന്നും മടങ്ങിയത്. ചൊവ്വാഴ്ച ഈ സമിതി ജയിലിലെത്തി സുരക്ഷാ പരിശോധന നടത്തിയിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടുന്നത്. കണ്ണൂര്‍…

    Read More »
Back to top button