News

  • ചെങ്കോട്ടയിലേത് ചാവേർ ആക്രമണം’; സ്ഥിരീകരിച്ച് ഡൽഹി പൊലീസ്

    ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായുള്ള തീരുമാനത്തിലാണ് പൊലീസ്. സ്ഫോടനത്തിനായി ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റെന്ന് സൂചന പുറത്തുവന്നിരുന്നു. കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്ത്. ചെങ്കോട്ടയ്ക്ക് മുന്നിൽ കാർ 3 മണിക്കൂർ നിർത്തിയിട്ടെന്നും കണ്ടെത്തൽ. പല തവണ കൈമാറിയ കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നയാളാണെന്നും ദില്ലി പൊലീസ് കണ്ടെത്തി.…

    Read More »
  • ശിവപ്രിയയുടെ മരണം; സര്‍ക്കാര്‍തല അന്വേഷണം ഇന്നാരംഭിക്കും

    തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍തല അന്വേഷണം ഇന്നാരംഭിക്കും. ആരോഗ്യവകുപ്പ് രൂപീകരിച്ച വിദഗ്ധസമിതി ഇന്ന് എസ്എടിയില്‍ എത്തി പരിശോധന നടത്തും. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം എച്ച്ഒഡി ഡോക്ടര്‍ സംഗീത, ക്രിട്ടിക്കല്‍ കെയര്‍ എച്ച്ഒഡി ഡോക്ടര്‍ ലത, സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ സജികുമാര്‍, കോട്ടയം മെഡിക്കല്‍ കോളജിലെ ഇന്‍ഫെക്ഷന്‍ ഡിസീസ് എച്ച്ഒഡി ജൂബി ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.വെള്ളിയാഴ്ച ഡിഎംഇക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രസവത്തിനായി 22ാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവപ്രിയ 25 ന്…

    Read More »
  • ഡല്‍ഹി സ്‌ഫോടനം; അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും

    ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. എന്‍ഐഎ, എന്‍എസ്ജി, ഡല്‍ഹി പൊലീസിന്റെ പ്രതേക വിഭാഗം, ജെകെ പൊലീസ് ഉള്‍പ്പെടെ സംയുക്തമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്‌ഫോടകവസ്തുക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തിന് കാരണമായ കാറിന്റെ കൂടുതല്‍ വിശദാംശങ്ങളെ പറ്റി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി. സ്‌ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടന്‍ വ്യക്തത നല്‍കാന്‍ കഴിയുമെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി…

    Read More »
  • ഡല്‍ഹി സ്‌ഫോടനം: അനുശോചനമറിയിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

    ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി എക്സില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ അവലോകനം ചെയ്തതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌ഫോടന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ താന്‍ നിലക്കൊള്ളുന്നുവെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു. ‘ഈ ദാരുണമായ അപകടത്തില്‍ നിരവധി…

    Read More »
  • കനത്ത സുരക്ഷ: ബിഹാറില്‍ അവസാന ഘട്ട പോളിങ് ആരംഭിച്ചു

    കനത്ത സുരക്ഷയില്‍ ബിഹാറില്‍ അവസാന ഘട്ട പോളിങ് തുടങ്ങി. രാവിലെ ഏഴ് മണിയോടെ ബൂത്തുകളില്‍ പോളിങ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിങ് നടക്കുന്നത്. 3.7 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. 45,339 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. വൈകിട്ട് അഞ്ചുമണിവരെയാണ് പോളിങ്. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഭരണകക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷമായ ഇന്ത്യ സഖ്യവും തമ്മിലാണ് മത്സരം. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമര്‍ഹി, മധുബാനി, സുപോള്‍, അരാരിയ, കിഷന്‍ഗഞ്ച് എന്നീ…

    Read More »
  • ഡൽഹി സ്ഫോടനം; ലക്ഷ്യമിട്ടത് ചാന്ദ്നി ചൗക്: ; യുഎപിഎ ചുമത്തി കേസ്

    രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ടയിലെ ഉ​ഗ്ര സ്ഫോടനത്തിൽ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ചാന്ദ്നിചൗക് പൊലീസാണ് കേസെടുത്തത്. പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ് ഐ20യാണ്. കാർ ഡൽഹിയിൽ പലയിടങ്ങളിലായി ചുറ്റിക്കറങ്ങിയെന്നു കണ്ടെത്തിയിട്ടുണ്ട്. നടന്നത് ചാവേർ ബോംബാക്രമണമാണെന്ന നി​ഗമനത്തിലാണ്. ഭീകരാക്രമണമെന്ന സാധ്യത തള്ളിക്കളയാതെയാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യാതിർത്തികളിലും സുരക്ഷ കർശനമാക്കി. ചാന്ദ്നി ചൗക് മാർക്കറ്റ് ഇന്ന് അടച്ചിടും. സ്ഫോടനം നടന്ന കാറിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് നി​ഗമനം. 8 പേരുടെ മരണമാണ് ഇതുവരെ കേന്ദ്രം…

    Read More »
  • ഡൽഹിയിൽ വൻ സ്ഫോടനം

    കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള സുരക്ഷയിലുള്ള ഡൽഹിയിൽ തന്ത്രപ്രധാനമായ സ്ഥലത്ത് നടന്ന  സ്ഫോടനത്തിൽ ഞെട്ടിവിറച്ച് രാജ്യതലസ്ഥാനം. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ തെരുവുവിളക്കുകള്‍ തകർന്നു. കാറുകള്‍ 150 മീറ്റര്‍ അകലേക്കുവരെ തെറിച്ചുപോയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 20 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഉഗ്ര ശേഷിയുള്ള സ്‌ഫോടന വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. ചെറിയ വേഗതയിൽ വരികയായിരുന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ സമയത്ത് വാഹനത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. കേരളത്തിലും ജാ​ഗ്രതാ നിർദേശം. കേരളത്തിലും ജാ​ഗ്രതാ നിർദേശം നൽകി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ…

    Read More »
  • യുഡിഎഫ് മിന്നും ജയം നേടും : തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിത് : സണ്ണി ജോസഫ്

    ഡിസംബര്‍ 9 മുതല്‍ ആരംഭിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പൂര്‍ണ സജ്ജമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മിഷന്‍ 2025 പ്രഖ്യാപിച്ച് നേരത്തേ തന്നെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനും ചിട്ടയോടെ പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസിന് സാധിച്ചെന്നും പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് യുഡിഎഫിന്റെ മികച്ച വിജയം കേരളം കണ്ടത്. അന്ന് ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചിരുന്നു. ഇത്തവണ അതിനേക്കാള്‍ മിന്നുന്ന വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. മുന്നൊരുക്കത്തിന്റെ കാര്യത്തില്‍ ഇത്തവണ ഒന്നാമത് യുഡിഎഫ് തന്നെയാണെന്ന് സണ്ണി ജോസഫ് വിശദീകരിക്കുന്നു. നേരത്തെ…

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: കെ.സി. വേണുഗോപാല്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തട്ടിപ്പുകളും അഴിമതികളും പൊതുജനം തിരിച്ചറിയുന്ന ഘട്ടത്തിലാണെന്നും, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഉള്‍പ്പെടെ ഈ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പ്രത്യേക പ്രകടനപത്രികകള്‍ തയ്യാറാക്കുമെന്നും, സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മുന്നണി ഏകകണ്ഠമായി പ്രവര്‍ത്തിക്കുന്നതായും വേണുഗോപാല്‍ വ്യക്തമാക്കി. തര്‍ക്കമുള്ള ഇടങ്ങളിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുമെന്നും വര്‍ഗീയ കക്ഷികളുമായി യുഡിഎഫിന് ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും അദ്ദേഹം ഉറപ്പിച്ചു. സിപിഎമ്മിനും ബിജെപിക്കും…

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി; വോട്ടെടുപ്പ് 9,11 തീയതികളിൽ 13ന് വോട്ടെണ്ണൽ

    സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ ആണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്. അതില്‍ മട്ടന്നൂര്‍…

    Read More »
Back to top button