News

  • ബോഡി ഷെയ്മിങ് വിവാദം ; ഒടുവില്‍ നടിയോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാര്‍ത്തിക്

    ബോഡി ഷെയ്മിങ് വിവാദത്തില്‍ ഒടുപ്പില്‍ മാപ്പ് പറഞ്ഞ് യൂട്യൂബര്‍ കാര്‍ത്തിക്. നടി ഗൗരി കിഷന് പത്രസമ്മേളനത്തില്‍ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. കാര്‍ത്തിക്കിന്റെ ചോദ്യത്തെ നേരിട്ട ഗൗരിയ്ക്ക് സിനിമാ ലോകത്തു നിന്നും സോഷ്യല്‍ മീഡിയയിലും പിന്തുണ ശക്തമായതോടെയാണ് കാര്‍ത്തിക് മാപ്പ് പറഞ്ഞിരിക്കുന്നത്. നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ താന്‍ മാപ്പ് പറയില്ലെന്നായിരുന്നു കാര്‍ത്തിക്കിന്റെ നിലപാട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കാര്‍ത്തിക് യൂടേണ്‍ അടിക്കുകയായിരുന്നു. തന്റേത് തമാശ ചോദ്യം മാത്രമായിരുന്നു. ഗൗരി തെറ്റിദ്ധരിച്ചതാണ്. അവര്‍ക്ക് വിഷമമുണ്ടാക്കിയെന്ന് മനസിലാക്കുന്നുവെന്നും കാര്‍ത്തിക് പറയുന്നു.…

    Read More »
  • ഊബറും ഒലയും നിയമവിരുദ്ധം ; തടയുമെന്ന് മുന്നറിയിപ്പുമായി കെ ബി ഗണേഷ് കുമാര്‍

    സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടുന്നത് നിയമവിരുദ്ധമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. അനുവാദം വാങ്ങി ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പ്രവര്‍ത്തിക്കാം. അല്ലാത്തപക്ഷം പിടിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിയമപരമായി ഓടുന്നതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഇവിടെ ഇപ്പോള്‍ ഓടുന്നത് നിയമവിരുദ്ധമായിട്ടാണ്. ഓണ്‍ലൈന്‍ ടാക്‌സിയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇതിന് രൂപം…

    Read More »
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട സംഭവം; പ്രതികരണവുമായി വി ശിവൻകുട്ടി

    സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്ത സംഭവത്തില്‍ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു. വിഷയം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു എന്നും മന്ത്രി വ്യക്തമാക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തെ തടയില്ലെന്ന്…

    Read More »
  • വേണുവിന്റെ ഭാര്യയ്ക്കും, മക്കള്‍ക്കും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും; ചെന്നിത്തല

    മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ കൈത്താങ്ങ്. വേണുവിന്റെ ഭാര്യയ്ക്കും, മക്കള്‍ക്കും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിക്ഷ നല്‍കും. പ്രീമിയം തുക രമേശ് ചെന്നിത്തല അടയ്ക്കും. വേണുവിന്റെ കുടുംബത്തിന് ചികിത്സ നിഷേധം ഉണ്ടാകാതിരിക്കാനാണ് ഇന്‍ഷുറന്‍സ് പരിക്ഷ പ്രഖ്യാപിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വേണുവിന്റെ കുടുംബത്തെ ഇന്നലെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാരിനും ആരോഗ്യ മന്ത്രിക്കുമെതികരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെല്ലാം പരിതാപകരമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി ആ സ്ഥാനത്ത്…

    Read More »
  • നാടാകെ മെഡിക്കല്‍ കോളജ് തുടങ്ങിയിട്ട് എന്തു കാര്യം? സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഡോ. ഹാരിസ്

    സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ വീണ്ടും ഡോ. ഹാരിസ് ചിറക്കല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊല്ലം പത്മന സ്വദേശി വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് ഡോ. ഹാരിസിന്റെ പ്രതികരണം. സുപ്പര്‍സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുന്ന സ്ഥാപനങ്ങളില്‍ തന്നെ ചില ഭാഗങ്ങളില്‍ പ്രാകൃതമായ നിലവാരമാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവികൂടിയായ ഡോ. ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് ഒരു പൊതു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഡോ. ഹാരിസ് ആസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന അവകാശ വാദങ്ങളെയും…

    Read More »
  • ബോഡി ഷെയ്മിങ് നടത്തിയ വ്ലോ​ഗർക്ക് ​കിടിലം മറുപടിയുമായി ഗൗരി

    ബോഡി ഷെയ്മിങ് നടത്തിയ ഒരു യൂട്യൂബ് വ്ലോ​ഗർക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് നടി ​ഗൗരി കിഷൻ. തന്റെ പുതിയ ചിത്രമായ അദേഴ്സിന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു ​ഗൗരിയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ചിത്രത്തിലെ നടനോട് ഗൗരിയുടെ ഭാരത്തെ പറ്റിയാണ് ഇയാള്‍ ചോദിച്ചത്.ഇതോടെയാണ് ചോദ്യത്തെ വിമര്‍ശിച്ച് ഗൗരി രംഗത്തെത്തിയത്. ‘എന്‍റെ ഭാരം എങ്ങനെ ആണ് സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇത് തീരെ ബഹുമാനമില്ലാത്ത ചോദ്യമാണ്. എല്ലാ സ്ത്രീകളും വ്യത്യസ്തരാണ്. എന്‍റെ ഭാരം അറിഞ്ഞിട്ട് നിങ്ങള്‍ എന്ത് ചെയ്യാന്‍ പോവുകയാണ്. വണ്ണം വച്ചിരിക്കണോ വേണ്ടയോ എന്നുള്ളത് എന്‍റെ ഇഷ്ടമാണ്. നിങ്ങളുടെ അംഗീകാരം…

    Read More »
  • കമല്‍ ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

    നടന്‍ കമല്‍ ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുസമൂഹത്തിലുയരുന്ന ചര്‍ച്ചകളില്‍ പുരോഗമന, ജനാധിപത്യ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ട് നിരന്തരം ശബ്ദമുയര്‍ത്തുന്ന കമല്‍ ഹാസന്‍ നമുക്കെല്ലാം വലിയ ഊര്‍ജ്ജവും ആവേശവും പകരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. ബഹുമുഖനായ സര്‍ഗ്ഗ പ്രതിഭ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായ കലാജീവിതമാണ് അദ്ദേഹത്തിന്റേത്. അഭിനയത്തോടൊപ്പം തന്നെ സിനിമാ നിര്‍മ്മാണ രംഗത്ത് കമല്‍ ഹാസന്‍ തിളങ്ങാത്ത മേഖലകള്‍ ഇല്ല.കേരളത്തോടും മലയാളികളോടും അദ്ദേഹത്തിനുള്ള മമതയും പ്രസിദ്ധമാണ്. ഒരു ജനതയെന്ന നിലയില്‍ നാം കൈവരിച്ച സാമൂഹിക പുരോഗതിയെ അദ്ദേഹം ഏറെ സ്‌നേഹത്തോടെ നോക്കിക്കാണുന്നുവെന്നത് സന്തോഷകരമായ…

    Read More »
  • ശബരിമല സ്വർണക്കൊള്ള; എ .പത്മകുമാറിനെയും എൻ. വാസുവിനെയും വൈകാതെ ചോദ്യം ചെയ്യും ; അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി

    ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിലെ ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി. എ .പത്മകുമാറിനെയും എൻ. വാസുവിനെയും വൈകാതെ ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. ശബരിമല സ്വർണക്കൊള്ള കേസിൽ ഉന്നതര കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതിൽ ദേവസ്വം ബോർഡ് അംഗങ്ങൾക്കും പങ്കുണ്ടെന്നാണ് ഉദ്യോഗരുടെ മൊഴി. ഈ സാഹചര്യത്തിലാണ് എൻ.വാസുവും എ. പത്മകുമാറും അടക്കമുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. വാസുവിനെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ നൽകിയ രേഖകളിൽ ഒപ്പിടുക മാത്രമാണ്…

    Read More »
  • സാമ്പത്തിക തട്ടിപ്പ്; കാലിക്കറ്റ് സർവകലാശാലയിലെ ലീഗ് സംഘടനാ നേതാവിനെതിരെ വിജിലൻസ് അന്വേഷണം

    കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ലീഗ് സഘടനാ നേതാവിനെതിരെ വിജിലൻസ് അന്വേഷണം. സർവ്വകലാശാലയിലെ ലാൻ നെറ്റ് വർക്ക് പ്രവൃത്തിയിൽ വൻ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇൻസ്‌ട്രുമെൻ്റേഷൻ എഞ്ചിനീയർ മുഹമ്മദ് സാജിദിനെതിരെയാണ് കേസെടുത്തത്.കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തായിരുന്നു 27 ലക്ഷം രൂപയുടെ സാമ്പത്തീക തട്ടിപ്പ് നടത്തിയത്. സാജിദിനെ ഗവർണറും വൈസ് ചാൻസലറും സംരക്ഷിക്കുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാറിൻ്റെ കാലത്തായിരുന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ലോക്കൽ ഏരിയാ നെറ്റ് വർക്ക് പ്രവൃത്തിയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത്. സ്‌ക്രൂ.പ്ലാസ്റ്റിക് ടൈ, സ്റ്റിക്കർ പോലുളള ചെറിയ ചിലവ് വരുന്ന…

    Read More »
  • കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിൽ പൊട്ടിത്തെറി, മണക്കാട് സുരേഷിന്‍റെ രാജി അവഗണിക്കാൻ നേതൃത്വം

    തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തെ ചൊല്ലി കോൺഗ്രസിൽ കലഹം. അതൃപ്തി വ്യക്തമാക്കി മണക്കാട് സുരേഷിന്‍റെ രാജി നൽകിയതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അതേസമയം, മണക്കാട് സുരേഷിന്‍റെ രാജി അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. അതേസമയം, സീറ്റ് നിർണയത്തിൽ പക്ഷം പിടിച്ചെന്ന വിമർശനവും നേതാക്കൾക്കുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ നേമം സീറ്റിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മണക്കാട് സുരേഷ് മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.

    Read More »
Back to top button