News
-
ഡൽഹി സ്ഫോടനം: ഉമറിന് തീവ്രവാദ സംഘടനകളുമായി നേരിട്ട് ബന്ധം; അൽഖ്വയ്ദയുമായി ചർച്ച നടത്തിയതായി കണ്ടെത്തി എൻഐഎ
ഡൽഹി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ. ഉമർ നബി തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തി എൻ ഐ എ. അൽഖ്വയ്ദയുമായി ഇയാൾ ചർച്ച നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ 18 ന് ഖ്വാസിഗുണ്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മറ്റൊരു ഭീകരസംഘടനയായ ഐഎസുമായി ചർച്ച നടത്തിയെന്നും വിവരമുണ്ട്. അതേസമയം, ഭീകര സംഘത്തിനിടയിൽ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആക്രമണ രീതി, സാമ്പത്തികം എന്നിവയിലായിരുന്നു അഭിപ്രായ ഭിന്നത. ഭിന്നതയെ തുടർന്ന് ഉമർ നബി ഒക്ടോബറിൽ നടന്ന ആദിൽ റാത്തറിന്‍റെ വിവാഹ ചടങ്ങിൽ നിന്നും വിട്ടുനിന്നു. ജമ്മു…
Read More » -
ശബരിമല സ്വര്‍ണക്കവര്‍ച്ച ; പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും എസ്‌ഐടി അന്വേഷിക്കുന്നു
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വിദേശയാത്രകളും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി ) അന്വേഷിക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശയാത്രയില്‍ പത്മകുമാറും ഒപ്പമുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്‌ഐടി പിടിച്ചെടുത്തു. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. പത്മകുമാറിന്റെയും ഭാര്യയുടേയും ആസ്തികള്‍ പരിശോധിക്കുന്നുണ്ട്. ഇരുവരുടേയും ആദായനികുതി വിവരങ്ങളും രേഖകളും അടക്കം എസ്‌ഐടി കസ്റ്റഡിയിലെടുത്തതായാണ് സൂചന. 2019 ന് മുമ്പും ശേഷവുമുള്ള ഭൂമി പ്രമാണങ്ങളും എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്.…
Read More » -
പ്രൊഫസര്‍ ടി ജെ ജോസഫ് കൈവെട്ട് കേസില്‍ വിശാലമായ ഗൂഢാലോചന; തുടരന്വേഷണത്തിന് എന്‍ഐഎ
പ്രൊഫസര്‍ ടി ജെ ജോസഫ് കൈവെട്ട് കേസില്‍ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ. കേരളത്തെ ഞെട്ടിച്ച കേസില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം അറസറ്റിലായ കേസിലെ മുഖ്യപ്രതിയായ സവാദിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച സൂചനകളാണ് ഗൂഢാലോചന അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഐഎയെ പ്രേരിപ്പിച്ചിരിക്കുന്നത്. ടിജെ ജോസഫിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ സവാദ് തമിഴ്നാട്ടിലും കേരളത്തിലുമായാണ് ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ക്ക് താമസിക്കാനും ജോലി കണ്ടെത്താനും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പിന്തുണ…
Read More » -
വിജയ് യുടെ ഇൻഡോർ സംവാദ പരമ്പരക്ക് ഇന്ന് തുടക്കം ; ക്യു ആർ കോഡുള്ള ടിക്കറ്റില്ലാത്ത ആരും വരരുത്
വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി വി കെ) വീണ്ടും പൊതുജന സമ്പർക്ക പരിപാടികളുമായു സജീവമാകുന്നു. ഇൻഡോർ പൊതുയോഗ പരമ്പരയിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള തീരുമാനത്തിലാണ് വിജയ്. കാഞ്ചീപുരത്തെ കോളേജ് ക്യാംപസിൽ ഇന്ന് ആദ്യ പരിപാടി സംഘടിപ്പിക്കും. ഇന്നത്തെ യോഗത്തിൽ 2000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ടി വി കെ നേതാക്കൾ അറിയിച്ചു. ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമേ കോളേജ് ക്യാംപസിലേക്ക് പ്രവേശനം ഉണ്ടാകൂ എന്നും ടി വി കെ വ്യക്തമാക്കി. ടിക്കറ്റില്ലാത്ത ആരും സ്ഥലത്ത് എത്തരുതെന്നും…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള ; നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം; മൊഴിയെടുക്കാന്‍ സമയം തേടി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം. ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയം തേടി. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും നീക്കമുണ്ട്. സ്വര്‍ണ പാളികള്‍ ജയറാമിന്റെ വീട്ടില്‍ കൊണ്ടുവന്ന വിവരം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്‍സര്‍ ചെയ്തിരുന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ പൂജാ ചടങ്ങുകളിലായിരുന്നു ജയറാം പങ്കെടുത്തത്. ആന്ധ്രപ്രദേശ് സ്വദേശിയായ വ്യവസായിയും അയ്യപ്പഭക്തനുമായ ധനികനാണ് ഇതിന് പണം…
Read More » -
‘ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണം’; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് ജി-20 സംയുക്തപ്രഖ്യാപനം
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ജി 20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം. ഏതു തരത്തിലുള്ള ഭീകരവാദത്തേയും ശക്തമായി നേരിടണം. ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്‍കരുതെന്നും പ്രഖ്യാപനത്തില്‍ ആവശ്യപ്പെടുന്നു. പ്രഖ്യാപനം ഏകകണ്ഠമായാണ് സമ്മേളനം അംഗീകരിച്ചത്. ഉച്ചകോടിയില്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുന്നില്ല. മയക്കുമരുന്നിനെതിരെ ജി-20 യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ഇത്തരം അപകടകരമായ വസ്തുക്കളുടെ വ്യാപനം തടയണം. ധനകാര്യം, ഭരണം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഒരുമിച്ച് നില്‍ക്കണം. എങ്കില്‍ മാത്രമേ മയക്കുമരുന്ന്-ഭീകര സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ കഴിയൂ. മയക്കുമരുന്നിലൂടെയുള്ള പണമാണ്…
Read More » -
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് വിരമിക്കും
സുപ്രീം കോടതി ചീഫ് ജെസ്റ്റിസ് ബി ആർ ഗവായ് ഇന്ന് വിരമിക്കും. മെയ് 14നാണ് രാജ്യത്തിന്റെ 52 മത് ചീഫ് ജെസ്റ്റിസ് ആയി ബി ആർ ഗാവായി ചുമതലയേറ്റത്. 6 മാസം പദവിയിൽ ഇരുന്ന ഗവായ് ദളിത് വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ ചീഫ് ജെസ്റ്റിസാണ്. രാഷ്ട്രപതിയുടെ റഫറൻസ് ഉൾപ്പടെ പ്രധാന കേസുകളിൽ അദ്ദേഹം ഇടപെട്ടിരുന്നു . ഒക്ടോബർ 6 ന് തീവ്ര ഹിന്ദുത്വ വാദി ചീഫ് ജെസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ചത് വൻ വിവാദമായിരുന്നു. അതേ സമയം നിയുക്ത ചീഫ് ജെസ്റ്റിസ് ജെസ്റ്റിസ്…
Read More » -
കോഴിക്കോട് അമീബ് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം സ്ത്രീ മരിച്ചു
കോഴിക്കോട് വീണ്ടും അമീബ് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം. പയ്യോളി സ്വദേശിനിയായ 58കാരിയാണ് മരിച്ചത്. പയ്യോളി തോലേരി ചൂരക്കാട് വയല്‍ നിടുംകുനി സരസു ആണ് മരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. ഇന്ന് അസുഖം മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വാര്‍ധക്യസഹജമായിട്ടുള്ള മറ്റ് അസുഖങ്ങളും ഇവര്‍ക്കുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.
Read More » -
സംസ്ഥാനത്ത് മഴ ഇന്നും തുടരും ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തെക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ഇന്ന് വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഇടത്തരം മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്…
Read More » -
കലയുടെ നൂപുരധ്വനികൾ ചിലങ്ക കെട്ടിയാടിയ ആഘോഷരാവ് Dr ദിവ്യ എസ് അയ്യർ IAS ഉത്‌ഘാടനം ചെയ്തു.
കുന്നുംപുറം ചിന്മയ വിദ്യാലയത്തിന്റെ 45 ആം വാർഷികവും കൾച്ചറൽ സെറിമണിയും dr ദിവ്യ എസ് അയ്യർ IAS ഭദ്രദീപം തെളിയിച് ഉത്‌ഘാടനം ചെയ്തു. ചിന്മയ സേവാ ട്രസ്റ്റ് ചീഫ് സേവക് ആർ സുരേഷ്‌മോഹൻ അധ്യക്ഷനായ ചടങ്ങിൽ സ്വാമി സുധീർ ചൈതന്യ, Dr. അരുൺ സുരേന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ബീന എൻ ആർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിന് പ്രാധാന്യം നൽകി തയ്യാറാക്കിയ സെലിബറേഷനിൽ, വ്യത്യസ്ത ശ്രേണിയിലുള്ള നൃത്ത നൃത്യങ്ങളും ഗാന ശകലങ്ങളും കൊണ്ട് കൊച്ചുകലാകാരന്മാരും കലാകാരികളും ആസ്വാദനത്തിന്റെ പുതിയ…
Read More »