News

  • വഖഫിൽ പിണറായിക്ക് പുകഴ്ത്തല്‍, സര്‍ക്കാരിന് വിമര്‍ശനം; സിപിഎം പരിപാടിയില്‍ ഉമര്‍ ഫൈസി മുക്കം

    സര്‍ക്കാരിന് എതിരായ സിപിഎം സെമിനാറില്‍ പങ്കെടുത്ത് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ എന്ന വിഷയത്തിലെ സെമിനാറിലാണ് ഉമര്‍ ഫൈസി മുക്കം പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്. വഖഫ് വിഷയത്തില്‍ ഷോണ്‍ ജോര്‍ജിനെ പിന്തുണച്ചുകൊണ്ടാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചതെന്ന് ഉമര്‍ ഫൈസി പറഞ്ഞു. വേണമെങ്കില്‍ രണ്ട് ആര്‍എസ്എസുകാരെ തന്നെ വെക്കാം എന്ന നിലപാട് ആണ് സര്‍ക്കാര്‍…

    Read More »
  • ‘BJP രാഷ്ട്രീയ ലക്ഷ്യത്തോടെ EDയെ ഉപയോഗിക്കുന്നു; മാധ്യമങ്ങളെയും വിമർശിച്ച് എംവി ​ഗോവിന്ദൻ

    ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ എൻ‌ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോ​ഗിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മാധ്യമങ്ങളെയും എംവി ​ഗോവിന്ദൻ വിമർശിച്ചു. മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. തങ്ങളെ ഭീഷണിപ്പെടുത്തി കൂടെ നിർത്താം എന്ന ധാരണ ഇഡിക്കും, മാധ്യമങ്ങൾക്കും വേണ്ട. മാധ്യമങ്ങളുടെ തണലിൽ അല്ല കമ്മ്യൂണിസ്റ്റുകാർ വളർന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട് നടക്കുന്ന സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. വീണയുടെ എക്സാലോജികുമായി ബന്ധപ്പെട്ട കേസ് നിയമപരമായി കൈകാര്യം ചെയ്യട്ടെ എന്നാണ് നിലപാടെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ ഇഡിയുടെ ലക്ഷ്യം കേസ്…

    Read More »
  • ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി; ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും ചർച്ചയാക്കാൻ ബിജെപി തയ്യാറെടുക്കുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബിൽ പാസാക്കുന്നത് അജണ്ടയാക്കാനാണ് സർക്കാർ നീക്കം നടത്തുന്നത് എന്നാണ് സൂചന. ഒരുപക്ഷേ ബിൽ പാസായില്ലെങ്കിൽ പോലും, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ എല്ലാം ഒരുമിച്ചാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 2029-ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 22 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി ഒരേസമയം നടത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഉത്തർപ്രദേശ് അടക്കമുള്ള പ്രധാന സംസ്ഥാനങ്ങളിൽ ബിജെപി വീണ്ടും അധികാരത്തിൽ തിരിച്ചെത്തുകയാണെങ്കിൽ, അവിടെയും 2029-ൽ തന്നെ…

    Read More »
  • ‘പ്രതിഷേധിക്കേണ്ടത് പാലക്കാടല്ല, ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ’; യുഡിഎഫ് എംപിമാരോട് ജോൺ ബ്രിട്ടാസ് എംപി

    പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗളൂരുവിലെ മൈസൂരുമായി ചേർക്കുന്നതിലെ യുഡിഎഫ് പ്രതിഷേധത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. യുഡിഎഫ് എംപിമാർ പാലക്കാട് ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധിക്കാൻ പോവുകയാണെന്ന് അറിഞ്ഞു. സുഹൃത്തുക്കളെ, പ്രതിഷേധിക്കേണ്ടത് ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിലാണെന്ന് എംപി ഫേസ്ബുക്കിൽ കുറിച്ചു. അതും കേരള സർക്കാരിന്റെ അഭിമുഖ്യത്തിൽ നമ്മൾ എല്ലാവരും ഒന്നിച്ചാണ് പ്രതിഷേധിക്കേണ്ടത്. അല്ലാതെ പാലക്കാട് പ്രതിഷേധിച്ചാൽ ഡിവിഷൻ വെട്ടിമുറിച്ച യഥാർത്ഥ പ്രതികളും ഉത്തരവാദപ്പെട്ടവരും അത് എങ്ങനെ അറിയാനാണ്? പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കപ്പെടുമ്പോൾ തകരുന്നത് കേരളത്തിന്‍റെ റെയിൽവേ സ്വപ്നങ്ങളാണ്. അതുകൊണ്ട് കേരള സർക്കാർ…

    Read More »
  • ഇന്ത്യ തകർത്ത ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം പുനർനിർമിച്ചു; പാക് സർക്കാർ 25 കോടി നൽകി

    ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ പാകിസ്താനിലെ ആസ്ഥാനം പുനർനിർമിച്ചു. പാക് സർക്കാരിന്റെ സഹായത്തോടെയാണ് ബഹാവൽപൂരിലെ മർകസ് സുബാനല്ലയുടെ പുനർനിർമാണം. 25 കോടി രൂപ പാക് സർക്കാർ നൽകിയെന്നാണ് വിവരം. 2019ലെ പുൽവാമ ഭീകരാക്രമണമടക്കം ആസൂത്രണം ചെയ്തത് ഇവിടെയാണ്. 2025 മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂറിൻറെ ആദ്യ ദിനം ഇന്ത്യൻ വ്യോമസേന തകർത്ത മർകസ് സുബ്ഹാനല്ലാ പുതിയ മിനാരമടക്കമാണ് പുനർനിർമിച്ചത്. 2019ലെ പുൽവാമ ഭീകരാക്രമണമടക്കം ആസൂത്രണം ചെയ്തത് ഇവിടെയാണ്. പഞ്ചാബ് പ്രവിശ്യയിലുള്ള ഈ ക്യാമ്പ് പുതിയ മാർബിളും പെയിന്റും പ്ലാസ്റ്ററിംഗും നടത്തിയും…

    Read More »
  • കാർഷിക ചന്തകളിൽ ഡിജിറ്റൽ പേയ്‌മെന്റിനൊപ്പം നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ വാങ്ങാം: മന്ത്രി ടി സിദ്ദിഖ്

    സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക ചന്തകളില്‍ നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ വാങ്ങാമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി. ചന്തകളിൽ പണമിടപാടിനായി ഡിജിറ്റൽ സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കുവെന്ന പ്രചാരണം ശക്തമായതിനെ തുടർന്നാണ് മന്ത്രി നേരിട്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഡിജിറ്റല്‍ പേയ്മെന്റിന് പുറമെ നേരിട്ട് പണം നല്‍കിയും ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങുന്നതില്‍ ഒരു തടസവുമില്ലെന്ന് മന്ത്രി പറഞ്ഞു. കാർഷിക ചന്തകളില്‍ പണമിടപാട് ഡിജിറ്റില്‍ സംവിധാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയെന്നും യുപിഐ വഴി മാത്രമേ പണം നല്‍കാനാകൂയെന്ന തരത്തിലുള്ള പ്രചരണം തികച്ചും അടിസ്ഥാനരഹിതവും അവാസ്തവവുമാണെന്നും അദ്ദേഹം…

    Read More »
  • ‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

    കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്രത്തിനെതിരെ അണിനിക്കാന്‍ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്താണ് സിജെപി രംഗത്ത് വന്നത്. അടുത്ത ഘട്ട സമരപരിപാടികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് സിജെപി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രത്തിന് ഒളിച്ചുകളിയെന്ന് സിജെപി ചൂണ്ടിക്കാട്ടിയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. നേരത്തെ സിജെപിക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് നിലവില്‍ ഉണ്ടെങ്കില്‍ പോലും കേസുകളില്‍ അന്വേഷണം…

    Read More »
  • LDF സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ 240 കോടിരൂപ ചെലവഴിച്ചു; ധനവകുപ്പ് പരിശോധനയിൽ നിർണായക വിവരം

    എൽ.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന് ധനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. 240 കോടിയാണ് കിഫ്ബിവഴി ചെലവഴിച്ചത്. ഇതിൽ 140 കോടിയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചാരണത്തിനാണെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ഇവയെല്ലാം നിയമപ്രകാരം കിഫ്ബിക്ക് ചെലവഴിക്കാൻ കഴിയുന്നതാണോയെന്നത് പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സർക്കാരിന്റെ നേട്ടങ്ങൾ വാട്സാപ്പ് സന്ദേശമായി എത്തിക്കുന്നതിന് കിഫ്ബി 50.87 ലക്ഷം നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ രണ്ടുമാസം പ്രചാരണം നടത്തുന്നതിന് 10.31 കോടിയാണു നൽകിയത്. സർക്കാർ അനുകൂല മാധ്യമവാർത്തകൾ ഓൺലൈൻ വായനക്കാരിൽ മുൻഗണനയായി എത്തിക്കുന്നതിന്…

    Read More »
  • അയോധ്യ രാമക്ഷേത്ര കൊള്ള; ‘എല്ലാ തീരുമാനങ്ങളും എടുത്തത് നൃപേന്ദ്ര മിശ്ര’; പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വെട്ടിലാക്കി ചമ്പത്ത് റായ്

    അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങളും എടുത്തത് പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്ഷേത്ര നിര്‍മാണ കമ്മിറ്റി അധ്യക്ഷനുമായ നൃപേന്ദ്ര മിശ്രയെന്നാണ് വെളിപ്പെടുത്തല്‍. ക്ഷേത്ര നിര്‍മാണ കമ്മിറ്റിയില്‍ ഇഷ്ടപ്പെട്ട ആളുകളെ മിശ്ര ഉള്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്. നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള ക്ഷേത്ര നിര്‍മ്മാണ സമിതി എല്ലാ തീരുമാനങ്ങളും അംഗീകരിച്ചതായും തന്റെ സഹായത്തിനായി നിയമനങ്ങള്‍ നടത്തിയതായും തുറന്ന കത്ത് എഴുതിയാണ് മുന്‍ സെക്രട്ടറി ചമ്പത്ത് റായ് രംഗത്തെത്തിയത്.…

    Read More »
  • സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം

    സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതല്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികൾക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും. രാത്രിയും ഒരു സ്പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പൂർണമായി പദ്ധതി നടപ്പാക്കാണ് തീരുമാനം. എജിഎച്ച്എസ് ഡോ.…

    Read More »
Back to top button