News

  • മാസപ്പടി-ഹവാല ആരോപണം; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും, ഹൈക്കോടതി ഉത്തരവ് അനുസരിച്ച് എഫ്ഐആര്‍ ഇടും

    മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് തിങ്കളാഴ്ച കേസെടുക്കും. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും കേസെടുക്കുക. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുകയന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. സർക്കാർ അപ്പീൽ പോകേണ്ട കാര്യമില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇഡി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രാഥിക അന്വേഷണം വേണ്ട, പകരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ്. സർക്കാരിന്‍റെ അനുമതിയില്ലാതെ പ്രത്യേക…

    Read More »
  • വിജയ്‌യ്‌ക്കൊപ്പം ലഞ്ച് ;ഡല്‍ഹിയില്‍ പ്രതിഷേധം കത്തുമ്പോള്‍ രാഹുല്‍ ചെന്നൈയില്‍

    മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ പ്രതിഷേധം കത്തുമ്പോള്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചെന്നൈയില്‍. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തിയത്. വിജയ്‌യുടെ വസതിയിലാണ് രാഹുലിന്റെ ഇന്നത്തെ ഉച്ചഭക്ഷണം. അതേസമയം, സിജെപി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടതുപാര്‍ട്ടികളും ആം ആദ്മി പാര്‍ട്ടി നേതാക്കളും ഡല്‍ഹിയിലെത്തി. സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എംഎ ബേബി, മനീഷ് സിസോദിയ ഉള്‍പ്പടെയുള്ള നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ രാഹുല്‍,…

    Read More »
  • നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി അമേരിക്ക

    അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്ക. ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിസിയിലെ മുൻ ജഡ്ജിയായ നവി പിള്ളയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഡോണാൾഡ് ട്രംപ് നേതൃത്വം നൽകുന്ന യുഎസ് ഭരണകൂടത്തിൻ്റെ പ്രഖ്യാപനം. യുഎസ് ട്രഷറി വകുപ്പ് ആണ് ഐസിസിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ഐസിസി ഒരു തന്നിഷ്ട കോടതി ആണെന്നും അമേരിക്കക്കാരെയും ഇസ്രായേലികളെയും അന്യായമായി ലക്ഷ്യമിടുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആരോപിച്ചു. അമേരിക്കൻ പൗരന്മാരെയോ അവരുടെ സഖ്യകക്ഷികളെയോ വിചാരണ ചെയ്യാൻ ഐസിസിയെ അനുവദിക്കില്ലെന്ന്…

    Read More »
  • സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

    അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് പുതുക്കല്‍ അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 2027 സെപ്റ്റംബര്‍ വരെ സൗജന്യമായി ചെയ്യാം. ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആധാര്‍ ആപ്പിലൂടെ സ്വയം ഡിസംബര്‍ 31 വരെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്‌ഡേറ്റ് ചെയ്യാനും കഴിയും. ആപ്പിലുടെ പുതിയ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും 75രൂപ നിരക്കില്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചു മേല്‍വിലാസം തിരുത്താനും കഴിയും. ആധാര്‍ അനുബന്ധ രേഖകള്‍ 2027 ജൂണ്‍ 14വരെ സൗജന്യമായി യുഐഡിഎഐ പോര്‍ട്ടല്‍ വഴി അപ്‌ഡേറ്റ്…

    Read More »
  • ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു ; പിണറായി​ വിജയൻ കസ്റ്റഡിയിൽ

    ഡൽഹിയിൽ പൊലീസ് നടപടി. കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. എം.എ ബേബി, ഇ.പി ജയരാജൻ, എം.വി ​ഗോവിന്ദൻ, കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള ഹൗസിൽ നിന്ന് മാർച്ചിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി. ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്ക് വേണ്ടിയുള്ള പ്രതിഷേധമാണിതെന്ന് പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണിത്. ഗ്യാനേഷ് കുമാർ ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചു. ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള…

    Read More »
  • വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍

    വോട്ടര്‍പട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് 15 മുതല്‍ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സി സജിത്ത് ബാബു അറിയിച്ചു. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പേരുചേര്‍ക്കാനുള്ള ഫോം 6 വിതരണം ഡിജിറ്റല്‍ ഡെസ്‌കുകളും രൂപീകരിക്കും, സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് എന്നിവയിലൂടെയും അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, മേല്‍വിലാസം, എന്നിവ തെളിയിക്കാനുള്ള അംഗീകൃതരേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. ആധാര്‍ സമര്‍പ്പിക്കുന്നവര്‍ മറ്റൊരു രേഖ കൂടി നല്‍കണം. തുടര്‍ന്നുള്ള പരിശോധനയ്ക്കായി ബുത്ത് ലെവല്‍…

    Read More »
  • ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 16ന് കോഴിക്കോട്ട് എത്തും

    ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 16ന് കോഴിക്കോട്ട് എത്തും. ചാലപ്പുറം കേസരിഭവനിലെ നവരാത്രി സർഗോത്സവം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. 16നു വൈകിട്ട് 5ന് ആണ് പരിപാടി. ചിത്രകലാ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തി സർഗോത്സവ സമിതി ഏർപ്പെടുത്തിയ പ്രഥമ സർഗ കേസരി പുരസ്‌കാരം (10,000 രൂപ) ആർട്ടിസ്റ്റ് പി.ആർ.രാജേന്ദ്രന് ഉപരാഷ്ട്രപതി സമ്മാനിക്കുമെന്നു നവരാത്രി സർഗോത്സവ സമിതി വർക്കിങ് പ്രസിഡന്റ് എ.കെ.പ്രശാന്ത്, ഡോ.എൻ.ആർ.മധു എന്നിവർ പറഞ്ഞു. ഗവർണർ രാജേന്ദ്ര ആർലേക്കർ, സ്വാമി ചിദാനന്ദപുരി എന്നിവർ പങ്കെടുക്കും. നവരാത്രി സർഗപ്രതിഭ പുരസ്കാരം (25,000 രൂപ) സംവിധായകൻ…

    Read More »
  • ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; ആഭ്യന്തര സർവീസിന് 1,200 രൂപ വരെ കൂടും

    വ്യോമയാന ഇന്ധന വിലയിലുണ്ടായ തുടര്‍ച്ചയായ വര്‍ധനയും പ്രവര്‍ത്തനച്ചെലവിലുണ്ടായ ഉയര്‍ച്ചയും കണക്കിലെടുത്ത് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. വിമാന ഇന്ധനച്ചെലവ് വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇന്‍ഡിഗോയും സര്‍ചാര്‍ജ് പരിഷ്‌കരിച്ചതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെയും ഈ നീക്കം. ആഭ്യന്തര സര്‍വീസുകള്‍ക്ക് 1,001 മുതല്‍ 1,500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് 1,200 രൂപയുമാണ് പുതിയ ഇന്ധന സര്‍ചാര്‍ജ്. അന്താരാഷ്ട്ര സര്‍വീസുകളിലും സര്‍ചാര്‍ജ് കൂട്ടി. വടക്കേ അമേരിക്കയിലേക്ക് സര്‍ചാര്‍ജ് 215 യുഎസ് ഡോളറായി ഉയര്‍ത്തി.…

    Read More »
  • ‘പോരും ഇല്ലാ, പോരാത്തതിനു മത്സരവും ഇല്ലാ’: മന്ത്രിയെ തിരുത്തി ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

    ‘പോരും ഇല്ലാ, പോരാത്തതിനു മത്സരവും ഇല്ലാ’ എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതി തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍. വകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരില്ലെന്നും മത്സരമുണ്ടെന്നും വകുപ്പു മന്ത്രി കെ.എം.ഷാജി വ്യക്തമാക്കിയതിനു പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം. മാലിന്യമുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായി തദ്ദേശ വകുപ്പിന്റേതായി ഐഎഎസ് ഉദ്യോഗസ്ഥരായ ടി.വി.അനുപമയും ദിവ്യ എസ്.അയ്യരും രണ്ട് വ്യത്യസ്ത പദ്ധതികള്‍ പ്രഖ്യാപിച്ചതു വിവാദമായപ്പോഴാണ് ഇന്നലെ മന്ത്രി പ്രതികരിച്ചത്. ‘‘വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്. അതു മാത്രമാണ് പോര്’ – ആദി എന്ന യുവകവിയുടെ കവിതാശകലം ഉദ്ധരിച്ചാണ്…

    Read More »
  • സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ ‘ഡൈനാമിക്’ ആപ്പ് ; കേരളപ്പിറവി ദിനം മുതല്‍ ഈ സംവിധാനം നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം

    സ്വകാര്യ ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തര്‍ക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ടിഎ) രംഗത്ത്. ഒരേറൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുള്ള സമയവ്യത്യാസം റോഡിലെ ഗതാഗതസാഹചര്യങ്ങള്‍ക്കും തിരക്കിനും അനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’ സംവിധാനമാണ് നടപ്പാക്കുന്നത്. ‘കേരള ബസ്’ പോലുള്ള ആപ്പുകളുടെ സഹായത്തോടെ ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങള്‍ ശേഖരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം കടലാസിലെ സ്ഥിരം ടൈംടേബിള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് സാഹചര്യം നോക്കി സമയം മാറ്റുന്ന ആശയത്തിലേക്ക്…

    Read More »
Back to top button