News
-
നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; എട്ടു പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. എട്ടുപേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 5.45 ഓടെയാണ് അപകടമുണ്ടായത്. ആറാലുംമൂട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. നെയ്യാറ്റിന്‍കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസും, തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കരയിലേക്ക് വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
Read More » -
77ാമത് റിപ്പബ്ലിക് ദിനം: സംസ്ഥാനത്തും വിപുലമായ ആഘോഷം; തിരുവനന്തപുരത്ത് ഗവർണർ പതാകയുയർത്തും
റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷം. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും. മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയിൽ പങ്കെടുക്കും. വിവിധ സേനാ വിഭാഗങ്ങളുടെയും എൻഎസ്എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം സ്വീകരിച്ച ശേഷം, ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. തുടർന്ന് ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പൃഷ്ടി നടത്തും. പരേഡിന് ശേഷം വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.…
Read More » -
കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കത്തി രണ്ടു മരണം, രണ്ടുപേർക്ക് ഗുരുതര പരിക്ക്
കൊല്ലം കൊട്ടാരക്കര ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി രണ്ടുപേർ മരിച്ചു. നെടുവത്തൂരിൽ താമരശ്ശേരി ജംക്‌ഷന് സമീപം ഇന്നലെ രാത്രി 10.30ന് ആണ് അപകടം. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27) ദേഹമാസകലം പൊള്ളലേറ്റു സംഭവസ്ഥലത്തു തന്നെ മരിച്ചു. മൈലം സ്വദേശി സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീലേശ്വരം സ്വദേശികളായ ജീവൻ, സനൂപ് എന്നിവരെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിർദിശകളിൽനിന്ന് വന്ന ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ധനച്ചോർച്ചയുണ്ടായതോടെയാണു വാഹനത്തിന് തീപിടിച്ചത്.
Read More » -
77ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽരാജ്യം; കനത്ത സുരക്ഷയിൽ തലസ്ഥാനം
77ാമത് റിപ്പബ്ലിക് ദിനാഘോഷം ഇന്ന്. ദില്ലിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാർ റിപ്പബ്ലിക് പരേഡിന് സാക്ഷ്യം വഹിക്കും. വ്യോമ, കര, നാവിക സേനാ വിഭാഗങ്ങളുടെ പരേഡ് കർത്തവ്യ പഥിൽ നടക്കും. സംയുക്ത സേനയുടെ ഓപ്പറേഷൻ സിന്ധൂർ ഇത്തവണത്തെ പ്രധാന പ്രമേയം ആകും. 17 സംസ്ഥാനങ്ങളിൽ നിന്ന് അടക്കമുള്ള മുപ്പതിലധികം നിശ്ചല ചിത്രങ്ങളും പരേഡിന്റെ ഭാഗമായി നടക്കും. കേരളത്തിന്റെ ചരിത്ര നേട്ടങ്ങളായ 100% ഡിജിറ്റൽ സാക്ഷരതയും കൊച്ചി വാട്ടർ മെട്രോയും…
Read More » -
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 12 പേര്‍ക്ക് പുരസ്കാരം
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 12 പേര്‍ക്കാണ് പുരസ്കാരം. എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിക്കും. കേരള ഫയർ സർവീസിൽ നിന്ന് എൻ രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിക്കും. 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലാണ്. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എ.പി. ചന്ദ്രൻ, എസ് പി സന്തോഷ് കുമാർ ടി, ഡി എസ് പി പ്രേമചന്ദ്രൻ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അഷ്റഫ്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉണ്ണികൃഷ്ണൻ വെളുത്തേടൻ, ഡി എസ് പി അനിൽകുമാർ…
Read More » -
യാത്രക്കാര്‍ക്ക് 24 മണിക്കൂറും ട്രെയിനില്‍ സുരക്ഷ ഒരുക്കാന്‍ ‘റെയില്‍ മൈത്രി’ ; സേവനവുമായി കേരള പൊലീസ്
യാത്രക്കാര്‍ക്ക് 24 മണിക്കൂറും ട്രെയിനില്‍ സുരക്ഷ ഒരുക്കാന്‍ ‘റെയില്‍ മൈത്രി’ എന്ന പേരില്‍ പുതിയ മൊബൈല്‍ സേവനവുമായി കേരള പൊലീസ്. കേരള റെയില്‍വേ പൊലീസിന്റെ ആപ്പിനെ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ പോല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കും വയോധികര്‍ക്കും പ്രത്യേക സുരക്ഷ ഒരുക്കുക, ട്രെയിനിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പൊലീസിനെ അറിയിക്കുക എന്നിവയടക്കം അഞ്ച് സേവനം ലഭിക്കും. സേവനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റെയില്‍ മൈത്രി സേവനം ഉപയോഗിക്കാം. ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ ആപ്പിലൂടെ…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്തയച്ച് ഇ ഡി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിക്ക് കത്തയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ടാണ് ഇ ഡി കത്തയച്ചത്. വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെടുമെന്നും ഇ ഡി അറിയിച്ചു. എന്നാൽ ഇഡിയുടെ ആവശ്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനം എടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിലെ ഉന്നതരുടെയടക്കം പേരുകളാണ് എസ്ഐടി ഇഡിക്ക് നൽകേണ്ടത്. എസ്പി എസ് ശശിധരൻ നേരിട്ടാണ് നിർണായക മൊഴി വിവരങ്ങൾ സൂക്ഷിക്കുന്നത് . അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയിൽ ഇതുവരെ കുറ്റപത്രം നൽകാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതോടെ…
Read More » -
ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും; കൂടുതൽ പ്രതികൾ ജയിൽ മോചിതരാകും
ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാവാത്തതും അറസ്റ്റുകൾ ബാക്കിയുള്ളതും തടസം. എസ്ഐടിക്കെതിരെ വിമർശനം ശക്തമാകുന്നതിനിടെ ഫെബ്രുവരി പത്തിനുള്ളിലെങ്കിലും കുറ്റപത്രം നൽകാനാണ് ശ്രമം. കുറ്റപത്രം വൈകിയാൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുളള പ്രതികൾ ജയിൽമോചിതരാകും. സ്വർണക്കൊളളയിൽ അറസ്റ്റുകളുണ്ടായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്ത എസ്ഐടി നടപടി നീളുകയാണ്. പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടാൻ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നത് ഇടയാക്കുന്നുവെന്ന വിമർശനം വ്യാപകമാണ്. ഭാഗികമായ കുറ്റപത്രം നൽകാത്തത് എന്താണെന്നും അന്വേഷണം ഇഴയുന്നത് എന്താണെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. സ്വർണക്കൊളള കേസിൽ കുറ്റമറ്റ കുറ്റപത്രം തയ്യാറേക്കണ്ടതുകൊണ്ടാണ്…
Read More » -
77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ; രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ. റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഡൽഹിയിലെ കർത്തവ്യപഥിൽ പൂർത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും. പത്മാപുരസ്കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഡൽഹി. പഴുതടച്ച സുരക്ഷയാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അതേസമയം, റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ മുഖ്യാതിഥികളായ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ…
Read More » -
ഗുരുവായൂരില്‍ ഇന്ന് 262ലേറെ വിവാഹങ്ങള്‍; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 262 വിവാഹങ്ങള്‍. നിരവധി വിവാഹങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കി.ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വഴിയൊരുക്കും.സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇന്ന് പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ ആരംഭിച്ചു. താലികെട്ടിനായി 5 മണ്ഡപങ്ങളാണ് സജ്ജമാക്കിയത്. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രം കിഴക്കേ നടയില്‍ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ…
Read More »