National
-
തമിഴ്നാട്ടിൽ നിർണായകമായ നിലപാടുമായി സിപിഎം; 108 എംഎൽഎമാരുള്ള വിജയ്‍യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‍യെ സർക്കാർ രൂപീകരിക്കാൻ ഉടനടി ക്ഷണിക്കണമെന്ന് സിപിഎം തമിഴ്‌നാട് ഘടകം ഗവർണറോട് ആവശ്യപ്പെട്ടു. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ 108 എംഎൽഎമാരുള്ള ടിവികെയാണ് നിലവിൽ സഭയിലെ വലിയ ശക്തി. നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടും ഗവർണർ ക്ഷണം വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ബിജെപി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ ഗവർണർമാരെ ആയുധമാക്കുകയാണെന്നും അതിന്‍റെ…
Read More » -
നാല് പ്രമേയങ്ങൾ പാസാക്കി ; ഡിഎംകെ-കോൺഗ്രസ് സഖ്യം ഔദ്യോഗികമായി പിരിഞ്ഞു
തമിഴ്‌നാട് രാഷ്ട്രീയത്തിൽ അവിശ്വസനീയമായ നീക്കങ്ങൾക്കൊടുവിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം ഔദ്യോഗികമായി പിരിഞ്ഞു. നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ, ദേശീയ തലത്തിലുള്ള ‘ഇന്ത്യ’ മുന്നണി തന്നെ ഇല്ലാതായെന്ന് ഡിഎംകെ പ്രഖ്യാപിച്ചു. ദീർഘകാല സുഹൃത്തായ ഡിഎംകെയെ കോൺഗ്രസ് വഞ്ചിച്ചുവെന്ന് മുതിർന്ന നേതാവ് ടി കെ എസ്. ഇളങ്കോവൻ തുറന്നടിച്ചു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, 108 സീറ്റുകൾ നേടിയ വിജയ്‍യുടെ പാർട്ടിക്ക് 5 എംഎൽഎമാരുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതാണ് സഖ്യം തകരാൻ…
Read More » -
ബംഗാളിൽ നാടകീയ രംഗങ്ങൾ; രാജി നൽകിയില്ലെങ്കിൽ മമതയെ ഗവർണർ പുറത്താക്കും
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റു വാങ്ങിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ബംഗാളിൽ അരങ്ങേറുന്നത്. തോൽവി സമ്മതിക്കില്ലെന്നും രാജിവെക്കില്ലെന്നും മുഖ്യമന്ത്രി മമത ബാർജി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വാർത്താ സമ്മേളനം വിളിച്ചാണ് മമത വിചിത്രമായ നിലപാട് പ്രഖ്യാപിച്ചത്. രാജിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് മമത ബാനർജി. ഇതോടെ മമതയെ പുറത്താക്കാനുള്ള നിയമവഴികൾ പരിശോധിക്കുകയാണ് കേന്ദ്രസർക്കാർ. രാജി നൽകിയില്ലെങ്കിൽ മമതയെ ഗവർണർ പുറത്താക്കിയേക്കും. അതിന് മുമ്പ് മമതയോട് ഗവർണർ ആർ.എൻ. രവി സംസാരിക്കാനും സാധ്യതയുണ്ട്. ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് മുൻപ് സംസ്ഥാനത്ത കനത്ത സുരക്ഷയൊരുക്കാൻ കേന്ദ്ര…
Read More » -
കൃത്യമായ ഉപാധികൾ വയ്ക്കും ; തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ തീരുമാനമെടുത്ത് കോൺഗ്രസ്
തമിഴ്നാട്ടിൽ സര്‍ക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനം. ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ നൽകാനാണ് കോൺഗ്രസിൽ ധാരണ. രാഷ്ട്രീയകാര്യ സമിതിയിലാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്. ഹൈക്കമാൻഡിന് ഈ റിപ്പോർട്ട് നൽകും. ബിജെപി പിന്തുണ തേടരുത്, എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടരുത് എന്നീ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുക. അതേസമയം, ഗവർണർക്ക് വിജയ് പുതിയ കത്ത് നൽകിയിട്ടുണ്ട്. നാളെ രാവിലെ 11:30ന് സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് അഭ്യർത്ഥന. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങളുടെ കുത്തക തകർത്ത് വൻ വിജയം നേടിയതിന് പിന്നാലെ തമിഴ്‌നാട്ടിൽ പുതിയ…
Read More » -
കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന
തമിഴ് നാട്ടില്‍ തരംഗം സൃഷ്ടിച്ചെങ്കിലും കേവലഭൂരിപക്ഷത്തിലേയ്ക്ക് എത്താന്‍ വിജയുടെ തമിഴക വെട്രി കഴകത്തിന് ഇനിയും സാധിച്ചിട്ടില്ല. 108 സീറ്റുകളാണ് ടിവികെ നേടിയത്. രണ്ടുമുന്നണികളിലെയും ചില പാര്‍ട്ടികളെ ഒപ്പം കൂട്ടി, കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തിലാണ് വിജയ്. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് സൂചന. ആരെയെങ്കിലും കൂടെക്കൂട്ടി വേണം മുഖ്യമന്ത്രി കസേരയിലേയ്ക്ക് വിജയ്ക്ക് നടന്നുകയറാന്‍. ടിവികെയുമായി സഖ്യത്തിന് തുടക്കം മുതല്‍ തന്നെ ശ്രമിച്ച കോണ്‍ഗ്രസിന് തന്നെയാണ് ടിവികെ നല്‍കുന്ന പ്രഥമ പരിഗണനയെന്നാണ് സൂചന. ഡിഎംകെ സഖ്യത്തില്‍ 28 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു. തമിഴ്…
Read More » -
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് ബിജെപി ജനവിധി അട്ടിമറിച്ചു; പ്രതിഷേധം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്
പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചേർന്ന് ബിജെപി ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കാൻ ആണ് മമത ബാനർജിയുടെ തീരുമാനം. മമത ബാനർജി ഇന്ന് വൈകീട്ട് 5 മണിക്ക് വാർത്താ സമ്മേളനം നടത്തും. അട്ടിമറിക്ക് തെളിവുകൾ ഹാജരാക്കുമെന്നാണ് സൂചന. നന്ദിഗ്രാമിൽ 2021ൽ സുവേന്ദു അധികാരിയോട് തോറ്റതിന് സമ്മാനമായി ഭവാനിപൂരിലും മമത സുവേന്ദു അധികാരിയോട് തോറ്റതിന് പിന്നാലെയാണ് പുതിയ നീക്കം. അതിനിടെ ഇത്രയും വേഗം സർക്കാർ രൂപീകരണ നടപടികളിലേക്ക് കടക്കാനാണ് ബിജെപി നീക്കം. ടാഗോറിൻ്റെ ജന്മവാർഷികം ബംഗാളിൽ ആഘോഷിക്കുന്ന…
Read More » -
‘കേരളം, ബംഗാൾ എന്നിവിടങ്ങളിൽ ജനം സർക്കാരിനെ തള്ളിയത് വിഭജന രാഷ്ട്രീയം കാരണം’ ; ഇത് ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ചരിത്ര ദിനമെന്നും വർഷങ്ങളായി നീണ്ട സാധനയിലൂടെ ലഭിച്ച സിദ്ധിയെന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ മുഖങ്ങളിലെ പ്രസന്നത രാജ്യ വ്യാപകമായി താൻ ബിജെപി പ്രവർത്തകരിൽ കാണുന്നു. ഇത് രാജ്യത്തിൻ്റെ മികച്ച ഭാവിക്കായുള്ള പ്രഖ്യാപനമാണ്. മികച്ച രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്. ബംഗാളിലെ, അസമിലെ, കേരളത്തിലെ, പുതുച്ചേരിയുടെ, തമിഴ്നാടിൻ്റെ ജനങ്ങളെ നമിക്കുന്നുവെന്നും മോദി പറഞ്ഞു. താമര വിരിഞ്ഞു. ബിജെപി പ്രവർത്തകർ ചരിത്രമെഴുതിയെന്നും മോദി കൂട്ടിച്ചേർത്തു. നിതിൻ നവീൻ്റെ…
Read More » -
ബിജെപിക്ക് രാജ്യമാകെ മിന്നും വിജയം ; അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്ത് അധികാരം
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ നേട്ടം കൊയ്തത് ബിജെപി. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുത്തതിനൊപ്പം അസമിൽ ഭരണം നിലനിർത്തി. പുതുച്ചേരിയിലും എൻആർ കോൺഗ്രസിനൊപ്പം ചേർന്ന് ബിജെപി ഭരിക്കുമെന്ന് ഉറപ്പായി. കേരളത്തിൽ മൂന്ന് സീറ്റിൽ വിജയിച്ച് വീണ്ടും അക്കൗണ്ട് തുറക്കാനായത് ദേശീയ തലത്തിൽ തന്നെ നേട്ടമായാണ് അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലാണ് ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റത്. പശ്ചിമ ബംഗാളിൽ 194 സീറ്റിലാണ് ബിജെപിക്ക് മുന്നേറ്റമുള്ളത്. ഇതിൽ 86 സീറ്റുകളിൽ അവർ വിജയിച്ചു. അസമിൽ എൻഡിഎ സഖ്യത്തിന് 102 സീറ്റുണ്ട്. ബിജെപിക്ക്…
Read More » -
ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്
ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി തീര്‍ഥാടകരില്‍നിന്ന് ഈടാക്കുന്ന അധിക തുകയായ 10,000 രൂപ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്. ഇതുമായി ബന്ധപ്പെട്ട് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. മെയ് 15നകം അധിക തുക അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമേഷ്യയില്‍ ഉയര്‍ന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ആദ്യം വിമാനക്കമ്പനികള്‍ ഏകദേശം 30,000 വരെ അധികമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ന്യൂനപക്ഷ മന്ത്രാലയവും നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഇത്…
Read More » -
ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു
ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം. ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു ജവാന് പരുക്കേറ്റു. ഇന്‍സ്‌പെക്ടര്‍ സുഖ്‌റാം വട്ടി, കോണ്‍സ്റ്റബിള്‍ കൃഷ്ണ കൊമ്ര, കോണ്‍സ്റ്റബിള്‍ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ പര്‍മാനന്ദ് കൊമ്ര ചികിത്സയിലുള്ളത്. മാവോയിസ്റ്റുകള്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കുഴിബോബുകള്‍ നിര്‍വ്വീര്യമാക്കുന്നതിനിടയില്‍ പൊട്ടിതെറിക്കുകയായിരുന്നു. കാങ്കര്‍-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം.
Read More »