NationalNews

ബംഗാളിൽ നാടകീയ രംഗങ്ങൾ; രാജി നൽകിയില്ലെങ്കിൽ മമതയെ ഗവർണർ പുറത്താക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റു വാങ്ങിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ബംഗാളിൽ അരങ്ങേറുന്നത്. തോൽവി സമ്മതിക്കില്ലെന്നും രാജിവെക്കില്ലെന്നും മുഖ്യമന്ത്രി മമത ബാർജി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വാർത്താ സമ്മേളനം വിളിച്ചാണ് മമത വിചിത്രമായ നിലപാട് പ്രഖ്യാപിച്ചത്. രാജിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് മമത ബാനർജി. ഇതോടെ മമതയെ പുറത്താക്കാനുള്ള നിയമവഴികൾ പരിശോധിക്കുകയാണ് കേന്ദ്രസർക്കാർ. രാജി നൽകിയില്ലെങ്കിൽ മമതയെ ഗവർണർ പുറത്താക്കിയേക്കും. അതിന് മുമ്പ് മമതയോട് ഗവർണർ ആർ.എൻ. രവി സംസാരിക്കാനും സാധ്യതയുണ്ട്.

ബിജെപി സ‍‍ർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് മുൻപ് സംസ്ഥാനത്ത കനത്ത സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയ്ക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മമത ബാനർജിക്കും ടിഎംസിക്കും കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്, ബിജെപി 207 സീറ്റുകളിൽ വൻ ഭൂരിപക്ഷം നേടി. ടിഎംസി ഏകദേശം 80 സീറ്റുകളായി കുറഞ്ഞു. എന്നാൽ പരാജയം അംഗീകരിക്കുന്നില്ലെന്നും രാജിവെയ്ക്കില്ലെന്നും ഗവർണറെ കാണില്ലെന്നുമുള്ള വിചിത്ര നിലപാട് വാർത്താ സമ്മേളനം വിളിച്ച് മമത പ്രഖ്യാപിച്ചു. ധാർമിക വിജയം ടിഎംസിക്കാണെന്നും മമത പറയുന്നു. കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളും മമത ഉയർത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മിൽ 90 ശതമാനം ചാർജ് ബാക്കിയുണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ അട്ടിമറിക്ക് കൂട്ടുനിന്നു എന്നത് വ്യക്തമാണെന്നും മമത ആരോപിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 164 പ്രകാരം തിരഞ്ഞെടുപ്പിൽ തോൽക്കുകയോ ഭൂരിപക്ഷം നേടാതെ രാജിവയ്ക്കാൻ വിസമ്മതിക്കുകയോ ചെയ്താൽ, ഗവർണർക്ക് അവരെ പിരിച്ചുവിടാൻ അധികാരമുണ്ട്. ഭരണഘടനാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, നിലവിലുള്ള സർക്കാരിനെ നീക്കം ചെയ്യാൻ ഗവർണർക്ക് സാധിക്കും. വിശ്വസ വോട്ടെടുപ്പിലൂടെയും ഗവർണർക്ക് മമതയെ പുറത്താക്കാം. സർക്കാരിന്റെ ഭൂരിപക്ഷം പരീക്ഷിക്കുന്നതിനായി ഗവർണർക്ക് നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിക്കാം. നിലവിൽ മമത ബാനർജിക്ക് ഭൂരിപക്ഷ പിന്തുണ തെളിയിക്കാൻ കഴിയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button