National

  • ‘ ക്ലാസ് പരീക്ഷ ഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യ നിർണയം നടത്തണം’; ആവശ്യവുമായി സിബിഎസ്ഇ വിദ്യാർഥികൾ

    സിബിഎസ്ഇ ക്ലാസ് പരീക്ഷ ഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യ നിർണയം നടത്തണമെന്ന ആവശ്യം ശക്തം. സമൂഹ മാധ്യമങ്ങളിൽ പ്രചാരണവുമായി വിദ്യാർത്ഥികൾ സജീവമായി. പ്രത്യേക മൂല്യനിർണയം നടത്തിയ ഗൾഫിലെ ഫലത്തിനെതിരെയും വ്യാപക പരാതി. പല വിദ്യാർത്ഥികളും മൂന്ന് വിഷയങ്ങൾക്ക് വരെ തോറ്റുവെന്നാണ് പരാതി. പുനർ മൂല്യനിർണയത്തിന് ഉത്തരപേപ്പറുകളുടെ പകർപ്പിന് അപേക്ഷിക്കേണ്ട സമയ പരിധി ഇന്ന് അവസാനിക്കിരിക്കെയാണ് സോഷ്യൽമീഡിയയിലെ പ്രചാരണം നടക്കുന്നത്. സിബിഎസ്ഇയുടെ ഓൺ സ്ക്രീൻ മാർക്ക് നിർണയ രീതിക്ക് എതിരെയാണ് വിദ്യാർഥികളും രക്ഷിതാക്കളും രം​ഗത്തെത്തിയത്.പുനർമൂല്യനിർണ്ണയ സംവിധാനവും താറുമാറായതിൽ സിബിഎസ്ഇ യിൽ നിന്ന് വ്യക്തമായ മറുപടി…

    Read More »
  • സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ജൂൺ 15 മുതൽ. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ​ഗതാ​ഗതമന്ത്രി സി പി ജോൺ

    സംസ്ഥാനത്ത് ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിയുടെ അന്തിമ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഏതെല്ലാം സർവീസുകളിലാകും സൗജന്യ യാത്ര അനുവദിക്കുകയെന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അധിക സഹായം നൽകുമെന്നും, കോർപ്പറേഷനെ നഷ്ടമില്ലാത്ത നിലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. “കെഎസ്ആർടിസിക്ക് സമ്പത്തുണ്ട്. അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തും. തൊഴിലിടങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്ക് ഈ പദ്ധതി വലിയ കൈത്താങ്ങാകും,” എന്നും…

    Read More »
  • 10 ദിവസത്തിനിടെ ഇത് മൂന്നാം തവണ ; ഇന്ധന വില വീണ്ടും കൂട്ടി, പെട്രോളിന് 87 പൈസയുടെ വർധനവ്

    ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വർധിപ്പിച്ചത്. 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. മെയ് 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചിരുന്നു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞദിവസം പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിപ്പിച്ചിരുന്നു. എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യൻ…

    Read More »
  • പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ

    പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ. സ്കൂൾ അസംബ്ലികളിൽ വന്ദേമാതരം നിർബന്ധമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പശ്ചിമ ബംഗാളിൽ ബിജെപി സർകാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് സ്കൂളുകളിൽ ഉൾപ്പെടെ വന്ദേമാതരം നിർബന്ധമാക്കിയത്. മദ്രസകളിലും വന്ദേ മാതരം നിർബന്ധമാക്കി ഉത്തരവിറക്കി. എല്ലാ അംഗീകൃത മദ്രസകൾക്കും ബാധകമാകുന്ന ഉത്തരവാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. ന്യൂനപക്ഷ – മദ്രസാ വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള മദ്രസകളിൽ അസംബ്ലികളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണം എന്ന് ഡയറക്ട്രേറ്റ് ഓഫ് മദ്രസാസ് ഇറക്കിയ നിർദ്ദേശം എല്ലാ അംഗീകൃത മദ്രസകൾക്കും ബാധകമാണ് എന്ന്…

    Read More »
  • തമിഴ്നാട്ടിൽ ജയലളിത സർക്കാർ തുടങ്ങിയ അമ്മ ക്യാന്‍റീനുകൾ നവീകരിക്കാൻ വിജയ്

    തമിഴ്നാട്ടിൽ ജയലളിത സർക്കാർ തുടങ്ങിയ അമ്മ ക്യാന്‍റീനുകൾ നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് യുടെ നിർദേശം. ക്യാന്‍റീനിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നിർദേശം. ചെന്നൈയിൽ 383 ക്യാന്റീനുകളും മറ്റ് സ്ഥലങ്ങളിൽ 267 ക്യാന്റീനുകളുമാണുള്ളത്. ക്യാന്‍റീൻ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഉപകരണങ്ങളുടെ ലഭ്യത, എന്നിവ ഉറപ്പാക്കാനും വിജയ് നിർദേശം നൽകി. സ്റ്റാലിൻ സർക്കാർ അമ്മ ക്യാന്‍റീനുകളുടെ പേര് നിലനിർത്തിയെങ്കിലും സാമ്പത്തിക സഹായം ഉൾപ്പെടെ കുറച്ചിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പള്ളികൾക്കും സ്കൂളുകൾക്കും സമീപമുള്ള 717 ടാസ്മാക് മദ്യശാലകൾ പൂട്ടാൻ വിജയ് ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെ…

    Read More »
  • സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളിൽ തർക്കം തുടരുന്നു : വിജ്ഞാപനം ആയില്ല

    തർക്കം കാരണം സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനം ആയില്ല. ഫിഷറീസ് ലീഗിന് കൊടുക്കരുത് എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ആവശ്യപ്പെടുന്നു.ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന് നൽകണം എങ്കിൽ ഫിഷറീസ് വേണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. ഇതാണ് പ്രധാന തർക്കം. അതേസമയം മുഖ്യമന്ത്രിയുടെ കൂടുതൽ വകുപ്പുകളിലേക്ക് കണ്ണ് നട്ട് കെസി പക്ഷം നീക്കം തുടങ്ങി. മുഖ്യമന്ത്രിയുടെ കൈവശമുള്ള ഒരു വകുപ്പ് കോൺഗ്രസ് മന്ത്രിമാർക്ക് നൽകി പ്രശ്നം തീർക്കാമല്ലോ എന്ന് കെസി പക്ഷം പറയുന്നു. തുറമുഖം, നിയമം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ നിലവിലെ തീരുമാന…

    Read More »
  • ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

    സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന്‍ ആണ്. ആ മോഡല്‍ പരിശോധിക്കും. ഒരുസമൂഹം പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോല്‍ ആ സമൂഹത്തിലെ മുതിര്‍ന്ന ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. പ്രായമായവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന…

    Read More »
  • ആഭ്യന്തരം, പൊലീസ്, വനിതാ-ശിശുക്ഷേമം; മുഖ്യമന്ത്രി വിജയ് കൈകാര്യം ചെയ്യും

    തമിഴ്‌നാട്ടില്‍ ആഭ്യന്തരം, പൊലീസ്, വനിതാ-ശിശുക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി വിജയം കൈകാര്യം ചെയ്യും. പൊതുഭരണം,യുവക്ഷേമം,മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളും വിജയ്ക്കാണ്. സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുള്ള വകുപ്പ് വിഭജനം ഇന്ന് പൂര്‍ത്തിയായി. മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യനാണ് ധനകാര്യ വകുപ്പ്. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായ എസ് കീര്‍ത്തനയ്ക്ക് വ്യവസായവകുപ്പാണ് ലഭിച്ചിട്ടുള്ളത്. ഗ്രാമവികസനം, ജലവിഭവ വകുപ്പുകള്‍ എന്‍ ആനന്ദിനാണ്. പൊതുമരാമത്ത്, കായികവകുപ്പുകള്‍ ആദവ് അര്‍ജുനയ്ക്കാണ്. ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസം, കുടുംബക്ഷേമം എന്നീ വകുപ്പുകള്‍ ഡോ. കെ ജി അരുണ്‍രാജിന് നല്‍കി. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പി…

    Read More »
  • നീറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

    നീറ്റ് പരീക്ഷ ക്രമക്കേടില്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനന്‍ രാജി വയ്ക്കണം, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലെ മാഫിയാ ശൃംഖലയെ സിബിഐ ഉടന്‍ പിടികൂടുമെന്നും അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകുമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ ഇന്നലെ പറഞ്ഞിരുന്നു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നാലെ നാല്…

    Read More »
  • രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

    രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോള്‍, ഡീസല്‍ വിലകളിലാണ് വര്‍ധനവ്. ലിറ്ററിന് 3.04 രൂപയാണ് വര്‍ധിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നു ആ​ഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് ഇന്ധന വില വർധിച്ചത്. വില ഇനിയും ഉയരുമെന്ന ആശങ്കയെ തുടർന്നു രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലെ പമ്പുകളിൽ വൻ തിരക്കും പരിഭ്രാന്തിയും അനുഭവപ്പെട്ടു. പലയിടങ്ങളിലും ഇന്ധനം തീർന്നുവെന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 5 സംസ്ഥാനങ്ങലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിനു പിന്നാലെയാണ് വില വർധനവ്. ആ​ഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതി…

    Read More »
Back to top button