NationalNews

തമിഴ്നാട്ടിൽ ജയലളിത സർക്കാർ തുടങ്ങിയ അമ്മ ക്യാന്‍റീനുകൾ നവീകരിക്കാൻ വിജയ്

തമിഴ്നാട്ടിൽ ജയലളിത സർക്കാർ തുടങ്ങിയ അമ്മ ക്യാന്‍റീനുകൾ നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് യുടെ നിർദേശം. ക്യാന്‍റീനിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നിർദേശം. ചെന്നൈയിൽ 383 ക്യാന്റീനുകളും മറ്റ് സ്ഥലങ്ങളിൽ 267 ക്യാന്റീനുകളുമാണുള്ളത്. ക്യാന്‍റീൻ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഉപകരണങ്ങളുടെ ലഭ്യത, എന്നിവ ഉറപ്പാക്കാനും വിജയ് നിർദേശം നൽകി. സ്റ്റാലിൻ സർക്കാർ അമ്മ ക്യാന്‍റീനുകളുടെ പേര് നിലനിർത്തിയെങ്കിലും സാമ്പത്തിക സഹായം ഉൾപ്പെടെ കുറച്ചിരുന്നു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പള്ളികൾക്കും സ്കൂളുകൾക്കും സമീപമുള്ള 717 ടാസ്മാക് മദ്യശാലകൾ പൂട്ടാൻ വിജയ് ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന ഈ ഭക്ഷണ പദ്ധതിയുടെ നവീകരണവും സർക്കാർ വലിയ ജനക്ഷേമ പരിപാടിയായിട്ടാണ് നടപ്പിലാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button