Kerala

  • ഡല്‍ഹിയില്‍ റസ്‌റ്റോറന്റില്‍ തീപിടിത്തം; 20 പേർക്ക് ദാരുണാന്ത്യം

    ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 20 പേര്‍ മരിച്ചു. ഡല്‍ഹി മാളവ്യ നഗറിലാണ് സംഭവം. ലെമണ്‍ ഗ്രീന്‍ റസ്റ്റോറന്റില്‍ രാവിലെ 8.50 ഓടെയാണ് തീപിടുത്തമുണ്ടായത്. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അഞ്ചു നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റിലാണ് അഗ്നിബാധ ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 11 പേരെ രക്ഷപ്പെടുത്തിയതായി അഗ്നിശമന സേന അറിയിച്ചു. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടം നടക്കുമ്പോള്‍ കെട്ടിടത്തില്‍ 45 ഓളം പേര്‍ ഉണ്ടായിരുന്നതായാണ് സൂചന. ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം…

    Read More »
  • നവകേരള യാത്രയിലെ മര്‍ദ്ദനം: ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍, തെളിവ് നശിപ്പിച്ചു; എസ്‌ഐടി റിപ്പോര്‍ട്ട് പുറത്ത്

    ആലപ്പുഴയിലെ നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍, ആരോപണ വിധേയരായ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ഉന്നത ഇടപെടലുണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. തെളിവുകള്‍ പോലും നശിപ്പിച്ചു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ സഞ്ചരിച്ച നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാദം കളവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അട്ടിമറിക്കാന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പിണറായിയുടെ ഗണ്‍മാനെ അടക്കം രക്ഷിച്ചെടുക്കാന്‍ ഉന്നത ഇടപെടലുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മരണം വരെ സംഭവിക്കാവുന്ന…

    Read More »
  • കാലവർഷം; താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം,വിലക്ക് രാവിലെ 6 മുതൽ രാത്രി 8 വരെ

    താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. രാവിലെ ആറ് മുതൽ രാത്രി എട്ട് മണിവരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടർ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അടിവാരം (കോഴിക്കോട് ഭാഗം), ലക്കിടി (വയനാട് ഭാഗം) എന്നിവിടങ്ങളിൽ വയനാട് പൊലീസുമായി സഹകരിച്ച് 24 മണിക്കൂറും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ,…

    Read More »
  • തർക്കം തുടരുന്നതിനിടെ ഇന്ന് അമ്മ എക്സിക്യൂട്ടീവ് യോഗം; ടിനി ടോമിനെതിരായ പരാതി ചര്‍ച്ചയാകും

    അമ്മ താര സംഘടനയിൽ തർക്കം തുടരുന്നതിനിടയിൽ ഇന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ചേരും. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും ചർച്ചയാവും.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തിൽ കമ്മിറ്റി നിർണായകമാണ്. പരസ്യ പ്രതികരണത്തിൽ അംഗങ്ങളുടെ വിലക്ക് തുടരുകയാണ്. അൻസിബയെ കേൾക്കാനായി സംഘടന നൽകിയ തിയതി ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തന്നെ കേൾക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് അൻസിബ.ഈ മാസം 21 നു അമ്മ ജനറൽ ബോഡിയും ചേരും. അതേസമയം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അവഹേളിച്ചുവെന്ന നടി അൻസിബയുടെ…

    Read More »
  • തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

    തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. നാലാഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. നാലാഞ്ചിറയിൽ നാല് മാസമായി വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. നാല് മക്കൾ ഉൾപ്പെടെയാണ് താമസം. ഇവരുടെ മുന്നിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഹസീനയും സുരേഷും തമ്മിലെ കുടുംബ വഴക്കും വാക്കേറ്റവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. രാവിലെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് സുരേഷ് കത്തിയെടുത്ത് ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വട്ടിയൂർക്കാവ്…

    Read More »
  • നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൽ നന്ദി പ്രമേയ ചർച്ച ഇന്നും തുടരും

    ഗവർണറുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നും നിയമസഭയിൽ തുടരും. ഇന്നും നാളെയും ചോദ്യോത്തരവേളയില്ലാതെ നേരെ ശൂന്യവേളയിലേക്കാണ് കടക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസ് പ്രതിപക്ഷം നൽകിയില്ലെങ്കിൽ നേരെ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടക്കും. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടതടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയും കൊവിഡിന് പിന്നാലെ യുവാക്കൾക്കിടയിൽ പക്ഷാഘാതം വർധിക്കുന്ന സാഹചര്യവും ശ്രദ്ധ ക്ഷണിക്കലായി സഭയിൽ വരും. നയപ്രഖ്യാപനത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ നാളെ പ്രതിപക്ഷ നേതാവ് സംസാരിക്കും. അതിന് പിന്നാലെ മുഖ്യമന്ത്രി മറുപടി നൽകും. നാളെ പിരിയുന്ന സഭ 19ന് യുഡിഎഫ് സർക്കാരിൻറെ…

    Read More »
  • നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവം; ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

    നവകേരള സദസ്സിനിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിശദവാദം കേൾക്കും. പ്രതികൾ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യ ഹർജി ഇന്നലെ പരിഗണിച്ചെങ്കിലും ആക്ഷേപം ഫയൽ ചെയ്യാൻ പരാതിക്കാർ സാവകാശം തേടിയതോടെയാണ് വാദം ഇന്നേക്ക് മാറ്റിയത്. മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രത്യേക അന്വേഷണ സംഘവും റിപ്പോർട്ട് സമർപ്പിക്കും. അഞ്ച് പ്രതികളും ഒളിവിൽ ആണെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം നിർണ്ണായകഘട്ടത്തിൽ ആണെന്നും ജാമ്യമനുവദിക്കരുതെന്നും എസ്‌ഐടി വാദിച്ചു. ഇന്നത്തെ വിശദവാദത്തിന്…

    Read More »
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

    സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. നാളെയോടെ കാലവർഷത്തിന് തുടക്കമാകുമെന്നാണ് അറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കുപടിഞ്ഞാറൻ കാലവർഷം 2026 ജൂൺ നാലോടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. അതോടൊപ്പം…

    Read More »
  • മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം; വിവാദം

    വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ബെന്നി തോമസ്. ആരോപണങ്ങള്‍ക്കിടെ ബെന്നി തോമസിന് പിന്തുണയുമായി ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുൾ റഷീദ് രംഗത്തെത്തി. കണ്ണൂരിലെ ഏറ്റവും കരുത്തനായ കോണ്‍ഗ്രസ് നേതാവാണ് ബെന്നി തോമസെന്ന് അബ്ദുൾ റഷീദ് ഫേസ്ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്, സേവാദള്‍ ചെയര്‍മാന്‍, ഡിസിസി ജനറല്‍ സെക്രട്ടറി…

    Read More »
  • ഇനി വെള്ള കാറിലേക്ക്; പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ കാറിന്റെ നിറവും മാറ്റുന്നു

    പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ കാറിന്റെ നിറവും മാറ്റുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഔദ്യോഗിക വാഹനമായി 2022 ജനുവരി മുതല്‍ കറുത്ത കാര്‍ ഉപയോഗിച്ചിരുന്ന പിണറായി, പ്രതിപക്ഷ നേതാവായതോടെ ഉപയോഗിക്കുക വെള്ള ഇന്നോവ ക്രിസ്റ്റ കാര്‍. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്. നിലവില്‍ എകെജി സെന്ററിലെ കാറിലാണ് പിണറായിയുടെ യാത്ര. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉപയോഗിക്കാന്‍ പോകുന്ന കാറിന് ’99’ എന്ന നമ്പറും സര്‍ക്കാരിനോടു ചോദിച്ചിട്ടുണ്ട്. 2022ല്‍ അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉപദേശപ്രകാരമാണ് പിണറായി കറുത്ത കാറിലേക്കു മാറിയത്. രാത്രിയിലുള്ള ആക്രമണവും…

    Read More »
Back to top button