Kerala

  • മാസപ്പടിക്കേസ്: പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഇഡി സമൻസ്

    മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി വീണയ്ക്ക് സമൻസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. ഇന്ന് സമൻസ് അയക്കും. എ‌ട്ട് സിഎംആർഎൽ ഉദ്യോ​ഗസ്ഥർക്കും നോട്ടീസ് അയച്ചു. സിഎംആർഎൽ എം ഡി ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെ എസ് സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. വീണയും കരമിണൽ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകൾ ഇഡിയ്ക്ക് കൈമാറാൻ…

    Read More »
  • കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷിന്റെയടക്കം മൊഴി വീണ്ടും പരിശോധിക്കും

    വൻ രാഷ്ട്രീയ വിവാദമുയർത്തിയ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ കൂടുതൽ വ്യക്തതയ്ക്കായി സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം . കേസുമായി ബന്ധപ്പെട്ട് ഇന്നലെമൊഴിയെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവർ മുൻപ് നൽകിയ മൊഴികളും പുതുതായി രേഖപ്പെടുത്തിയ മൊഴികളും തമ്മിൽ വൈരുധ്യങ്ങളുണ്ടോ എന്ന് കണ്ടെത്താനാണ് പ്രത്യേക സംഘത്തിന്റെ നീക്കം. സ്ക്രീൻഷോട്ട് ആര് നൽകിയതാണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി ചോദ്യം ചെയ്ത നാല് പേരും സ്ക്രീൻഷോട്ട് എവിടെ നിന്നും ലഭിച്ചെന്ന് വ്യക്തമാക്കിയിട്ടില്ല. ഗ്രൂപ്പുകളിൽ നിന്ന് ഫോർവേഡ് ചെയ്ത്…

    Read More »
  • ഷിഗെല്ല ബാധ: സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് ബത്തേരിയില്‍

    വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് ജില്ലയിലെത്തും. ബത്തേരിയില്‍ ചികിത്സയിലുള്ള രോഗികളെ അദ്ദേഹം സന്ദര്‍ശിക്കും. ബത്തേരിയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതരും, വയനാടിന്റെ ചുമതലയുള്ള കൃഷിമന്ത്രി ടി സിദ്ദിഖും പങ്കെടുക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്നവരെല്ലാം എട്ടു വയസ്സിനു മേല്‍ പ്രായമുള്ളവരാണ്. അഞ്ചു വയസ്സിനു താഴെയുള്ളവര്‍ക്ക് രോഗം ബാധിക്കുമ്പോള്‍ ആണ് അവസ്ഥ ഗുരുതരമാകുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിൽ ഒരു സ്കൂളിലെ രണ്ടു കുട്ടികൾക്കാണ് ഷിഗെല്ല…

    Read More »
  • എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണം; സംസ്ഥാന സർക്കാർ അടിയന്തര യോഗം വിളിച്ചു

    എംബിബിഎസ് കോഴ്സിൽ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ആരോഗ്യമന്ത്രി കെ മുരളീധരൻ വിളിച്ചുചേർത്ത യോഗം വെള്ളിയാഴ്ച ചേരും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വശ്രയ കോളേജ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുക്കും. നിർദേശം ബാധകമല്ലെന്ന നിലപാടിലാണ് സ്വാശ്രയ കോളേജുകൾ. കേരളത്തിലെ സാഹചര്യം നോക്കാതെയുള്ള നിർദേശമെന്നാണ് സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷൻ പറയുന്നത്. എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാനാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശം…

    Read More »
  • അതിതീവ്ര മഴ ; സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നും ജില്ലകളില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെയും തുടര്‍ന്നാണ് അവധി. സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്റെറുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റി പരീക്ഷകള്‍, പിഎസ്‍സി പരീക്ഷകള്‍ എന്നിവ മുന്‍ കൂട്ടി നിശ്ചയിച്ച…

    Read More »
  • സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത ; 3 വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്

    സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ്…

    Read More »
  • ‘ഷിഗല്ല’: ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണം, സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് പിണറായി വിജയൻ

    സംസ്ഥാനത്ത് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി വലിയ ജാഗ്രത നാം പുലർത്തേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം എന്നും കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് വഴി പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപംസംസ്ഥാനത്ത് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി വലിയ ജാഗ്രത നാം പുലർത്തേണ്ടതുണ്ട്. അതിനായി ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും…

    Read More »
  • ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ പ്രിന്‍. സെക്രട്ടറി; എന്‍ പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

    ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സസ്‌പെന്‍ഷന് പിന്നാലെ തിരികെയെത്തിയ ബി ആശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും എന്‍ പ്രശാന്തിനെ കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു. ടിവി അനുപമ ഗതാഗത സെക്രട്ടറിയാകും ദിവ്യ എസ് അയ്യര്‍ തദ്ദേശ ഭരണവകുപ്പില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറാകും. ഡി സജിത് ബാബുവാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. എംജി രാജമാണിക്യം കെഎസ്ആര്‍ടിസി എംഡിയാകും. ജെറോമിക് ജോര്‍ജിനെ വിഴിഞ്ഞം തുറമുഖം എംഡിയായി നിയമിച്ചു. ശ്രീധന്യ സുരേഷ് ഭക്ഷ്യ സുരക്ഷ കമ്മീഷണറായും പ്രേംകൃഷ്ണനെ സാംസ്‌കാരിക വകുപ്പ് ഡയറക്ടറായും നിയമിച്ചു. കെആര്‍ ജ്യോതി ലാല്‍…

    Read More »
  • CMRL-എക്‌സാലോജിക്ക് ഇടപാട്; നിര്‍ണായക രേഖകള്‍ ഇ ഡിക്ക് കൈമാറാന്‍ ഉത്തരവ്

    സിഎംആര്‍എല്‍ – എക്‌സാലോജിക്ക് ഇടപാടിലെ നിര്‍ണായക രേഖകള്‍ ഇ ഡിക്ക് നല്‍കാന്‍ കോടതി ഉത്തരവ്. കമ്പനികാര്യ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രേഖകള്‍ കൈമാറാന്‍ തടസമില്ലെന്ന് എസ്എഫ്‌ഐഒയും അറിയിച്ചിട്ടുണ്ട്. രേഖകള്‍ കൈമാറുതെന് സിഎംആര്‍എല്‍ വാദം കോടതി തള്ളി. രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ അപേക്ഷ കോടതി അനുവദിച്ചു. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടി – സിഎംആര്‍എല്‍ കരാര്‍, വീണയുടെ ഐടി റിട്ടേണ്‍സ് രേഖകള്‍ അടക്കമാണ് ഇ ഡി ആവശ്യപ്പെട്ടത്. 134 സുപ്രധാന…

    Read More »
  • വയനാട് ബത്തേരിയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

    വയനാട് ബത്തേരിയിൽ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് കുട്ടികൾക്കും ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങൾ ഉള്ള 339 വിദ്യാർഥികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മാനന്തവാടി മെഡിക്കൽ കോളേജ് ലാബ് ടെസ്റ്റിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട് ചികിത്സ തേടിയത്. രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. നിലവിൽ 25 കുട്ടികളെയാണ് അഡ്മിറ്റ് ചെയ്തിട്ടുള്ളതെന്നും…

    Read More »
Back to top button