Kerala

  • യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും; അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

    ഓഫീസില്‍ ജീവനക്കാരി തൊഴില്‍ പീഡനം നേരിട്ടുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ താര സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ ഓഫീസില്‍ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയായേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് അമ്മ നേതൃത്വത്തിനെതിരെ ഓഫീസ് മാനേജറായിരുന്ന യുവതി പൊലീസിനും തൊഴില്‍ വകുപ്പിനും പരാതി നല്‍കിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാല്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇക്കാര്യം ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനോട് പറഞ്ഞപ്പോള്‍ അതില്‍ നടപടി എടുക്കുന്നതിന് പകരം ശകാരിക്കുകയും ഓഫീസില്‍ നടക്കുന്ന കാര്യം പ്രസിഡന്റായ…

    Read More »
  • സംസ്ഥാനത്ത് മദ്യവില കുറച്ചു, 50 രൂപ വരെ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

    സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു. ജനകീയ ബ്രാന്‍ഡുകള്‍ക്ക് അടക്കം പത്തുമുതല്‍ 50 രൂപ വരെയാണ് വില കുറച്ചത്. ഓഫീസേഴ്‌സ് ചോയ്‌സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുടെ വിലയാണ് കുറച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ബിവറേജ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം ഷോപ്പുകളില്‍ എത്തിയിട്ടുണ്ട്. സോഫ്റ്റ്വെയറില്‍ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിര്‍ദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബിവറേജ് കോര്‍പ്പറേഷന്റെ പ്രതികരണം.

    Read More »
  • മുഖ്യമന്ത്രി ചർച്ചയിൽ ഇന്ന് നിർണായക ​യോ​ഗം; മുതിർന്ന നേതാക്കൾ ഡൽഹിയിൽ

    കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന്. മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്‍റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ ചര്‍ച്ചയില്‍ കെ സി വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും. പ്രഖ്യാപനം വൈകുന്നതില്‍ വിമര്‍ശനം ശക്തമായതോടെ ഹൈക്കമാന്‍ഡും സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഇന്നലെയാണ് മുതിർന്ന നേതാക്കൾക്ക് ഡൽഹിയിൽ നിന്ന് വിളി വന്നത്. കെസി വേണു​ഗോപാൽ മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ പുറത്തുവന്നതോടെയാണ് ഹൈക്കമാൻഡിൻ്റെ നീക്കം ഉണ്ടായത്.

    Read More »
  • മുഖ്യമന്ത്രി ചർച്ച ക്ലൈമാക്സിലേക്ക്; കൂടുതൽ നേതാക്കൾ ഡൽഹിലേക്ക്

    കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അന്തിമ പ്രഖ്യാപനത്തിലേക്ക് കടന്ന് ഹൈക്കമാൻഡ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു, കൂടാതെ പ്രിയങ്കഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായും രാഹുൽ വീണ്ടും ഫോണിൽ സംസാരിച്ചേക്കും. വിശാല കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് രാഹുൽ ​ഗാന്ധി മാറിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ആരാണ് എന്നതിൽ നാളെയോ മറ്റന്നാളോ പ്രഖ്യാപനം ഉണ്ടായേക്കും. അതിനിടെ മുൻ പിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇതിന് പുറമെ ചില നേതാക്കളുടെ കൂടി അഭിപ്രായം ഹൈക്കമാൻഡ് തേടുമെന്നാണ് വിവരം. മുതിർന്ന നേതാക്കളായ…

    Read More »
  • കരുണാകരന്‍ സോണിയയുമായി അകലാന്‍ കാരണം പത്മജ: പ്രൊഫ. കെ.വി. തോമസ്

    2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മകൾ പത്മജ വേണുഗോപാലിനെ സ്ഥാനാർഥിയാക്കണമെന്ന കെ. കരുണാകരന്റെ ആഗ്രഹമാണ് സോണിയ ഗാന്ധിയുമായുള്ള അകൽച്ചയ്ക്ക് പ്രധാന കാരണമെന്ന് പ്രൊഫ. കെ.വി. തോമസ്. ‘കുമ്പളങ്ങിയിൽനിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന ആത്മകഥാ പുസ്തകത്തിലാണ് കെ.വി. തോമസിന്റെ വെളിപ്പെടുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജയെ സ്ഥാനാർഥിയാക്കാൻ കരുണാകരൻ ആഗ്രഹിച്ചിരുന്നു. കരുണാകരനുവേണ്ടി താനാണ് ഇക്കാര്യം സോണിയയുടെ മുമ്പിൽ അവതരിപ്പിച്ചത്. എന്നാൽ എന്തിനാണ് പിൻവാതിലിലൂടെ പത്മജയെ രാഷ്ട്രീയത്തിൽ എത്തിക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു സോണിയ ഈ ആവശ്യത്തോട് പ്രതികരിച്ചത്. ഇതോടെയാണ് കരുണാകരനും സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധം വഷളായത്. കൂടാതെ അതേവർഷം തന്നെ…

    Read More »
  • സംസ്ഥാനത്ത് ഇന്നും മഴ എത്തും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്,‌

    സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ…

    Read More »
  • കാട്ടാക്കട ബസ്റ്റാൻഡിലെ ലൈംഗിക അതിക്രമം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

    കാട്ടാക്കട ബസ്റ്റാൻഡിൽ വെച്ച് സ്ത്രീയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ബ്രൂസ്‌ലി ഷിബു തമിഴ്‌നാട്ടിലേക്ക് കടന്നു കളഞ്ഞെന്നാണ് വിവരം. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പ്രതി കാട്ടാക്കടയിൽ എത്തിയത്. ഇയാളിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരെ കേന്ദ്രികരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടാക്കടയിലെ കെഎസ്ആർടിസി ബസ്റ്റാൻഡിനുള്ളിൽ വച്ചാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ…

    Read More »
  • ഹൈക്കമാൻഡും കടുത്ത ആശയക്കുഴപ്പത്തിൽ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഇടപെടാതെ സോണിയാ​ഗാന്ധി

    ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത വിഷമ വൃത്തത്തിൽ കോൺഗ്രസ്. ഹൈക്കമാൻഡും കടുത്ത ആശയക്കുഴപ്പത്തിലാണ്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രമാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇക്കാര്യത്തിൽ സോണിയാ ​ഗാന്ധി ഇടപെട്ടിട്ടില്ല. മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയെ കണ്ടില്ല.…

    Read More »
  • സഭയിൽ കരുത്ത് തെളിയിക്കാൻ വിജയ്; നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നുമുതൽ

    പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്. രാവിലെ 9.30 ന് സഭാ നടപടികൾ ആരംഭിക്കും. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാണ് ഇന്ന് സഭയിൽ നടക്കുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പ് നാളെയാകും നടക്കുക. തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരുന്നു. സഭയിലെ മുതിർന്ന അംഗമായ എം വി കറുപ്പയ്യ ആണ് പ്രൊ ടെം സ്‌പീക്കർ. ശോലവണ്ടർ മണ്ഡലത്തിൽ നിന്നുള്ള ടിവികെ എംഎൽഎ ആണ് അദ്ദേഹം. ഉദയനിധി സ്റ്റാലിനാണ് നിയമസഭാ കക്ഷി നേതാവ്. കഴിഞ്ഞ ദിവസം നടന്ന മന്ത്രി…

    Read More »
  • അടുത്ത പ്രതിപക്ഷ നേതാവ് ആരാകും; പി ബിയുടെ നിർണായക തീരുമാനം ഇന്ന്

    പോളിറ്റ് ബ്യൂറോയുടെ നിർണായക തീരുമാനം ഇന്ന് ഉണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായത്തിലാണ് പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കുക. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന് പി ബി അനുമതി നൽകുമെന്നാണ് സൂചന. പ്രതിപക്ഷ ഉപ നേതൃസ്ഥാനം വേണം എന്ന സിപിഐയുടെ ആവശ്യത്തോടെ അനുഭാവപൂർവ്വമായ നിലപാടല്ല സിപിഐഎം നേതൃത്വത്തിന് ഉള്ളത്. എന്നാൽ വിഷയം പരിഗണിക്കുമ്പോൾ ഇക്കാര്യവും ചർച്ചയ്ക്കായി വന്നേക്കും എന്നാണ് നേതാക്കൾ നൽകുന്ന സൂചന. കേരളത്തിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രാഥമിക റിപ്പോർട്ട് സംസ്ഥാന ഘടകം കഴിഞ്ഞദിവസം പി ബിയ്ക്ക് മുന്നിൽവെച്ചിരുന്നു. തിരഞ്ഞെടുപ്പ്…

    Read More »
Back to top button