Kerala
-
CMRL-എക്‌സാലോജിക്ക് ഇടപാട്; നിര്‍ണായക രേഖകള്‍ ഇ ഡിക്ക് കൈമാറാന്‍ ഉത്തരവ്
സിഎംആര്‍എല്‍ – എക്‌സാലോജിക്ക് ഇടപാടിലെ നിര്‍ണായക രേഖകള്‍ ഇ ഡിക്ക് നല്‍കാന്‍ കോടതി ഉത്തരവ്. കമ്പനികാര്യ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രേഖകള്‍ കൈമാറാന്‍ തടസമില്ലെന്ന് എസ്എഫ്‌ഐഒയും അറിയിച്ചിട്ടുണ്ട്. രേഖകള്‍ കൈമാറുതെന് സിഎംആര്‍എല്‍ വാദം കോടതി തള്ളി. രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ അപേക്ഷ കോടതി അനുവദിച്ചു. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടി – സിഎംആര്‍എല്‍ കരാര്‍, വീണയുടെ ഐടി റിട്ടേണ്‍സ് രേഖകള്‍ അടക്കമാണ് ഇ ഡി ആവശ്യപ്പെട്ടത്. 134 സുപ്രധാന…
Read More » -
വയനാട് ബത്തേരിയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
വയനാട് ബത്തേരിയിൽ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് കുട്ടികൾക്കും ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങൾ ഉള്ള 339 വിദ്യാർഥികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മാനന്തവാടി മെഡിക്കൽ കോളേജ് ലാബ് ടെസ്റ്റിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട് ചികിത്സ തേടിയത്. രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. നിലവിൽ 25 കുട്ടികളെയാണ് അഡ്മിറ്റ് ചെയ്തിട്ടുള്ളതെന്നും…
Read More » -
ശബരിമല സ്വർണ്ണകൊള്ളക്കേസ് : പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ, പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും. പരിശോധനയ്ക്ക് ഹൈക്കോടതി എസ്ഐടിക്ക് അനുമതി നൽകി. ഹൈക്കോടതി ഇടക്കാല ഉത്തരവ് ട്വന്റിഫോറിന് ലഭിച്ചു. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ഹർജി ഈ മാസം 18 ന് വീണ്ടും പരിഗണിക്കും. പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം സ്മാർട്ട് ക്രിയേഷൻസ് 2019-ൽ പ്രത്യേകതരം ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്.ഐ.ടി. ഈ സാമ്പിളുകളുടെ ലാബ് പരിശോധനാഫലം കവർച്ചയുടെ പൂർണ്ണമായ വിവരം ലഭിക്കാൻ നിർണ്ണായകം.…
Read More » -
കനത്ത മഴ, റെഡ് അലര്‍ട്ട്: മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴയെ തുടർന്ന് മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെയും തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍,ട്യൂഷന്‍ സെന്റെറുകള്‍,പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. യൂണിവേഴ് സിറ്റി…
Read More » -
ബലാത്സംഗ കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല
ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഇത്ര ഗുരുതര കുറ്റകൃത്യം ചെയ്തയാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ച് 27നാണ് ദളിത് യുവതി പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോൺഗ്രസ്…
Read More » -
കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധയിൽ വർധനവ്; ജാഗ്രത നിർദേശവുമായി ആരോഗ്യമന്ത്രി
കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധയിൽ വർധനവുണ്ടായ സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. വൃത്തി പ്രധാനമാണെന്നും ഹോട്ടലിൽ തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ക്ലോറിനേഷൻ നിർബന്ധമാക്കണം. സൂക്ഷിച്ചില്ലെങ്കിൽ രോഗം പടരും. ഹോട്ടലുകളിൽ പരിശോധന കർശനമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായ തട്ടുകടകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല അത്തരത്തിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കും. കോഴിക്കോട് നാലു വയസ്സുള്ള കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച സാഹചര്യത്തിൽ ആണ് ജാഗ്രത നിർദേശം. മൂന്നു കുട്ടികൾക്ക് രോഗം ബാധിച്ചിരുന്നു ഇതിൽ ഒരാൾ ആശുപത്രി വിട്ടു.…
Read More » -
തൃശ്ശൂർ ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വർണം കവർന്നു
തൃശ്ശൂർ ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു. ചെറുവാറ വീട്ടിൽ സോമശേഖരന്റെ വീട്ടിൽ നിന്നാണ് സ്വർണം കവർന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഹിന്ദി സംസാരിക്കുന്ന മൂന്നുപേരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പ്രാഥമിക വിവരം. വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്നാണ് മൂവരും വീടിനകത്ത് കടന്നത്. അകത്തു കടന്ന മോഷ്ടാക്കൾ സോമശേഖരനെ കിടപ്പുമുറിയിൽ കെട്ടിയിട്ട് അലമാരയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു. കള്ളന്മാർ രക്ഷപ്പെട്ടതിന് പിന്നാലെ കെട്ടഴിച്ച് പുറത്തേക്ക് ഓടിവന്ന സോമശേഖരൻ നാട്ടുകാരം വിവരം അറിയിക്കുകയായിരുന്നു. മണ്ണുത്തി എസ് എച്ച് ഉൾപ്പെടെയുള്ള സംഘം…
Read More » -
സലിംകുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും
അന്തരിച്ച സിനിമാ താരം സലിംകുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കേരള സര്‍ക്കാരിന് വേണ്ടി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി വേണ്ട സജ്ജീകരണങ്ങള്‍ക്കും കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തിമോപചാരം അർപ്പിച്ച് വൻ ജനാവലിഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരത്തിനായി, കേരള പൊലീസിന്റെ ബ്യൂഗിള്‍ സല്യൂട്ടിനായി ജില്ലാ പൊലീസ് മേധാവിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പറവൂരില്‍ പൊതുദര്‍ശനത്തിന് വെക്കുമ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ അന്തിമോപചാരം അര്‍പ്പിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ…
Read More » -
കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളുടെ അഡ്മിന്മാരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി
കോഴിക്കോട് വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളുടെ അഡ്മിന്മാരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഗ്രൂപ്പുകളുടെ അഡ്മിൻമാരെ ചോദ്യം ചെയ്യാനാണ് തീരുമാനം. ആരാണ് സ്ക്രീൻ ഷോട്ട് നൽകിയതെന്നും വ്യാപകമായി പ്രചരിപ്പിക്കാൻ നിർദേശം നൽകിയത് ആര് എന്നതിലും അന്വേഷണം നടത്തും. കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കുന്നതും പരിഗണയിലാണ്. വർഗീയ പ്രചാരണവും മതവിദ്വേഷ പ്രചാരണവും നടന്നു. സംഘടിത വർഗീയ പ്രചാരണം നടന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Read More » -
പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ക്ക് ദാരുണാന്ത്യം
കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രക്കാരായ തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. കലത്തൂര്‍ വലിയ പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ശിവകാശി സ്വദേശിനി ജനനി അച്ഛൻ സുന്ദർ രാജ് എന്നിവരാണ് മരിച്ചത്. ആലുവ സ്വദേശി പ്രണവ്, ജനനിയുടെ സഹോദരൻ ശിവശങ്കർ എന്നിവർക്ക് പരിക്കേറ്റു. നാല് പേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ രണ്ട് പേരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കച്ചി കയറ്റി വന്ന ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി…
Read More »