Kerala
-
വീണാ വിജയന്റെ മൊബൈല്‍ ഫോണ്‍ പരിശോധന നിര്‍ണായകം; ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ ഇഡി
സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസിലെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഇഡി വിശദമായി പരിശോധിക്കുന്നു. റെയ്ഡിനിടെ പിടിച്ചെടുത്ത വീണാ വിജയന്റെ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വീണയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉടന്‍ തന്നെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. ഇവ വേഗത്തില്‍ തന്നെ ശാസ്ത്രീയ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം. വേഗത്തില്‍ തന്നെ റിസള്‍ട്ട് ലഭ്യമാക്കാനാണ് ഇഡി ശ്രമിക്കുന്നത്. ഡിലീറ്റ് ചെയ്ത രേഖകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെടുക്കാമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു. വീണയുടെ മൂന്ന് ബാങ്ക്…
Read More » -
കർണാടകത്തിൽ അധികാരമാറ്റ സൂചനകൾ ശക്തം; രാജിക്കൊരുങ്ങി സിദ്ധരാമയ്യ
കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ പടിയിറങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അധികാരമാറ്റവുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് നിർദേശത്തെ തുടർന്ന് ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെ സന്ദർശിച്ച് രാജി സമർപ്പിക്കാൻ അദ്ദേഹം സമയം തേടിയതായാണ് വിവരം. ഇന്ന് രാവിലെ 11.30ഓടെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. തന്റെ രാജിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിദ്ധരാമയ്യ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ വ്യാഴാഴ്ചയ്ക്കകം കാര്യങ്ങളിൽ വ്യക്തത വരുത്താമെന്ന സൂചന അദ്ദേഹം നൽകിയിരുന്നു. ഇതിനിടെ, ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ മന്ത്രിസഭാംഗങ്ങൾക്കായി അദ്ദേഹം ഇന്ന് പ്രഭാതഭക്ഷണ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള പ്രമുഖ…
Read More » -
20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി, ഊഷ്മള വരവേല്‍പ്പ്
ഗള്‍ഫില്‍ 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി. രാവിലെ 7. 35 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റഹീം ഇറങ്ങിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 8. 20 ഓടെയാണ് പുറത്തിറങ്ങിയത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീം, എല്ലാവർക്കും നന്ദിയെന്ന് ഒറ്റവാചകത്തിൽ പ്രതികരണം ഒതുക്കി. ബോബി ചെമ്മണ്ണൂർ അടക്കം പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അബ്ദുല്‍ റഹീമിന് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലായിരുന്നു അബ്ദുല്‍ റഹിം നാട്ടിലേക്ക് തിരിച്ചത്.…
Read More » -
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: പ്രതികൾക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും കേസെടുക്കും
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിപിഎം പ്രവർത്തർക്കെതിരെ മറ്റൊരു കേസ് കൂടി എടുക്കും. പൊലിസിനെ ആക്രമിച്ചതിന് മറ്റൊരു കേസെടുക്കും. പരിക്കേറ്റ പൊലീസുകാർ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ 5 സിപിഎം പ്രവർത്തകരെയും ഇന്ന് റിമാൻഡ് ചെയ്യും. മറ്റ് പ്രതികളെ അറസ്‌റ്റ ചെയ്തില്ല. തലസ്ഥാനത്തുണ്ടായത് പൊലീസിൻ്റെ ഗുരുതരവീഴ്ചയെന്നാണ് കേന്ദ്ര ഇൻ്റലിജൻസ് റിപ്പോര്‍ട്ട്. സംസ്ഥാന ഇൻ്റലിജൻസ് മേധാവിയും റിപ്പോർട്ട് നൽകും. അതേ സമയം റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സിപിഎം. അഞ്ച് വട്ടം മാധ്യമപ്രവർത്തകർ പ്രതികരണം തേടിയിട്ടും മിണ്ടാത്ത മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടും ചർച്ചയാകുന്നുണ്ട്.
Read More » -
ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം ; ഇന്ന് ബലിപെരുന്നാള്‍
ഇന്ന് ബലിപെരുന്നാള്‍. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഭാഷയുടേയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈദ് ആഘോഷം. ബക്രീദ് അഥവാ ബലിപെരുന്നാളിന്റെ നിറവിലാണ് ലോകം. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ദിവസം. ഈദുള്‍ അദ്ഹ അഥവാ ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദ് അറിയപ്പെടുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രന്‍ ഇസ്മായിലിനെ അള്ളാഹുവിന്റെ കല്‍പന മാനിച്ച് ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ സ്മരണപുതുക്കുന്ന ദിനമാണ് ബക്രീദ്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയര്‍പ്പിക്കണമെന്ന അള്ളാഹുവിന്റെ കല്‍പനയോട് മനസുപതറാതെയാണ് ഇബ്രാഹിം നബി പ്രതികരിച്ചത്. അള്ളാഹുവിനോടുള്ള…
Read More » -
അന്വേഷണം കൂടുതൽ പേരിലേക്ക് ; CMRLല്‍ നിന്ന് കോഴപ്പണം വാങ്ങിയവരിലേക്ക് കൂടി അന്വേഷണം നീളുമെന്ന് ഇ ഡി
സിഎംആര്‍എല്ലുമായി സാമ്പത്തിക ഇടപാട് നടത്തിയ കൂടുതല്‍ ആളുകളിലേക്ക് കൂടി ഇ ഡി അന്വേഷണം നീളും. സിഎംആര്‍എല്ലില്‍ നിന്ന് കോഴപ്പണം വാങ്ങിയവരിലേക്ക് കൂടി അന്വേഷണം നീട്ടുമെന്നാണ് ഇ ഡി അറിയിച്ചിരിക്കുന്നത്. ഇന്നത്തെ റെയ്ഡുകളുമായി ബന്ധപ്പെട്ട് ഇ ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. വരും ദിവസങ്ങളില്‍ അന്വേഷണം ശക്തമാക്കുമെന്നാണ് ഇ ഡി സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ സിഎംആര്‍എല്‍ 182 കോടിയുടെ വ്യാജ ഇടപാടുകള്‍ നടത്തിയതായി എസ്എഫ്‌ഐഒ കണ്ടെത്തിയിരുന്നു. ഇ ഡി നടത്തിയ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായിരുന്നു. ഈ 182 കോടിയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എത്ര രൂപ…
Read More » -
ഇരുപത് വര്‍ഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ഇന്ന് നാട്ടിലേക്ക്
ഇരുപത് വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹിം ഇന്ന് നാട്ടിലെത്തും. രാവിലെ 7.25ന് കരിപ്പൂരില്‍ വിമാനമിറങ്ങുx. ജനകീയ ഇടപെടലിലൂടെ ആണ് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുറഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി. ഇന്നലെയാണ് അബ്ദുല്‍ റഹിംം ജയില്‍ മോചിതനായത്. ജയില്‍ അധികൃതര്‍…
Read More » -
ഡൽഹി ഇ ഡി ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധം; എം എ ബേബി അടക്കമുളള നേതാക്കളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്
ഡൽഹി ആസ്ഥാനത്ത് നടന്ന സിപിഐഎമ്മിന്റെ പ്രതിഷേധ മാർച്ചിനുനേരെ പോലീസിന്റെ ആക്രമണം. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. മറ്റ് സിപിഐഎം നേതാക്കളായ വൃന്ദ കാരാട്ട്, വിജു കൃഷ്ണൻ, അശോക് ധാവ്ളെ , മറിയം ധാവ്ളെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.മെട്രോ സ്റ്റേഷൻ ഗേറ്റിൽ നിന്നാണ് നേതാക്കൾ ഇഡി ഓഫീസിലേക്ക് മാർച്ച് ആരംഭിച്ചത്.ഇഡി ആസ്ഥാനത്തിന് ഏകദേശം 300 മീറ്റർ അകലെ വെച്ച് പോലീസ് നേതാക്കളെ തടയുകയായിരുന്നു. നേതാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്യാതെ അപ്രതീക്ഷിതമായാണ് പോലീസ് ബലം…
Read More » -
`തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട’; പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ
ഇഡി പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന പൂർത്തിയായി. ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഈ തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. ഇഡി പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോൾ വൻ സംഘർഷമാണ് ഉണ്ടായത്. ഇഡി ഉദ്യോഗസ്ഥര്‍ കാറിൽ കയറിയ ശേഷം സംഘർഷം കനക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കാറിന്‍റെ മുന്നിലെയും പിന്നിലെയും…
Read More » -
പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി; റെയ്ഡ് നീണ്ടത് എട്ടര മണിക്കൂർ
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിൻ്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം വി ജയരാജൻ അറിയിച്ചു. കണ്ണൂരിലെ പിണറായി വിജയൻ്റെ…
Read More »