Kerala
-
അതിരപ്പിളളിയില്‍ കാട്ടാന ആക്രമണം; വയോധികന് ദാരുണാന്ത്യം
തൃശൂർ അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. ഇന്ന് പുലർച്ചെ 2.45 ഓടെ ആണ് സംഭവം. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയപ്പോൾ ആയിരുന്നു ആക്രമണം. കാട്ടാന വീടിനു സമീപത്തെത്തിയെന്ന് അറിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു മോഹനന്‍. ആനയെ ഓടിക്കാന്‍ സഹോദരനും സഹോദരിയും മോഹനന്റെ ഒപ്പമുണ്ടായിരുന്നു. സംഭവത്ത് സ്ഥലത്ത് തന്നെ…
Read More » -
എൻസിപിയിൽ പിളർപ്പ്; സംസ്ഥാന പാർട്ടിയായി നിൽക്കാൻ എ കെ ശശീന്ദ്രൻ- തോമസ് കെ തോമസ് വിഭാഗം
ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം വിച്ഛേദിക്കാൻ പ്രമേയം പാസാക്കി എൻസിപി നേതൃയോഗം. എ കെ ശശീന്ദ്രനും തോമസ് കെ തോമസും പങ്കെടുത്ത നേതൃയോഗത്തിലാണ് തീരുമാനം. പി സി ചാക്കോ വിഭാഗം യോഗത്തിൽ നിന്നും വിട്ടു നിന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. തോമസ് കെ തോമസ് അധ്യക്ഷനായി തുടരാനാണ് സംസ്ഥാന നേതൃയോഗത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. പാർട്ടി സംസ്‌ഥാന ഘടകം സ്വതന്ത്രഘടകമായി നിലനിൽക്കാനും ധാരണയായി. ഘടക കക്ഷിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണിയ്ക്ക് കത്ത് നൽകാനും തീരുമാനമായി. എന്‍ഡിഎയുമായുള്ള…
Read More » -
‘പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ല’; പൊലീസ് റിപ്പോര്‍ട്ട് തള്ളി ഭരണസമിതി
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടതില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി ഭരണസമിതി. സ്വര്‍ണമോ മറ്റ് അമൂല്യ വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന വിലയിരുത്തലിലാണ് ഭരണസമിതി. പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും സര്‍ക്കാരിനെ അറിയിക്കുമെന്നും ഭരണസമിതി വ്യക്തമാക്കി. സുരക്ഷാവീഴ്ചയുണ്ടായെങ്കില്‍ പരിശോധിക്കുമെന്നും അറിയിക്കും. ‘ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ല, മറ്റ് അമൂല്യ വസ്തുക്കളും നഷ്ടപ്പെട്ടിട്ടില്ല. പരിശോധന നടത്തിയ ശേഷം ഇക്കാര്യം സ്ഥിരീകരിച്ചു. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കും’, ക്ഷേത്ര ഭരണസമിതി വ്യക്തമാക്കുന്നു.പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകര്‍ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പത്മനാഭ സ്വാമി…
Read More » -
ആലുവയില്‍ കുഞ്ഞിനെ പീഡനത്തിനിരയാക്കിയ കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം
എറണാകുളം ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ എടുത്തുകൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതി ക്രിസ്റ്റല്‍ രാജിന് ഇരട്ട ജീവപര്യന്തം. മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ് അനുഭവിക്കണം. 2023 സെപ്റ്റംബര്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ പെരുമ്പാവൂര്‍ അതിവേഗ കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. (aluva child rape case double life imprisonment for culprit) ആലുവ എടപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തുറന്നിട്ട ജനലിലൂടെ കൈയിട്ട് വാതില്‍ തുറന്ന് കുഞ്ഞിനെ എടുത്തുകൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു. സമീപത്തുള്ള…
Read More » -
VD – മോഡി ആക്ഷേപം സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശ; മുഖ്യമന്ത്രി
5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ നഗരമാക്കും. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ച് പുതുയുഗത്തിലേക്കായിരിക്കും യാത്ര. നയപ്രഖ്യാപനം UDF സർക്കാരിൻ്റെ നയങ്ങളുടെ പ്രതിഫലനം. ലക്ഷ്യം പുതിയ കേരളം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണമായും നടപ്പിലാക്കും. 5 ഗ്യാരൻ്റികളും നടപ്പിലാക്കും. സർക്കാർ രൂപകരിക്കുന്ന എല്ലാ പദ്ധതികളിലും പരിസ്ഥിതി ഒരു ഘടകമാകും. സുസ്ഥിര വികസനമായിരിക്കും സർക്കാർ ലക്ഷ്യമിടുന്നത്. AI ക്ക്…
Read More » -
മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി
മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് കമ്പനി സമീപിച്ചിരിക്കുന്നത്. ഇ.ഡി അന്വേഷണം ഉടൻ തടയണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിൽ നിലവിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ഇ.ഡിയുടെ സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനിയുടെ വാദം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ഈ ഇടപാടിൽ…
Read More » -
കേന്ദ്ര അവഗണനയില്‍ സർക്കാരിന് മൗനം; പുതുയുഗ കേരളത്തിനുള്ള റൂട്ട് മാപ്പ് ഇല്ല;നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പിണറായി വിജയന്‍
യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഗവര്‍ണറുടെ നയപ്രഖ്യാപനം നയരാഹിത്യ പ്രഖ്യാപനമായി മാറി. കേന്ദ്ര സര്‍ക്കാരിന്റെ അവഗണയെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിച്ചു. പ്രധാന പദ്ധതികളെക്കുറിച്ച് പ്രഖ്യാപനമില്ല. കുടുംബശ്രീ, കിഫ്ബി തുടങ്ങിയവയിലും മൗനമാണ്. കേന്ദ്രത്തോട് ചോദിച്ചു വാങ്ങേണ്ടതിനെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ മൗനം പാലിക്കുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന സമീപനത്തില്‍, സംസ്ഥാന സര്‍ക്കാര്‍ പറയേണ്ടത് പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ കുറേ കാര്യങ്ങള്‍ കേന്ദ്രത്തില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായിട്ടുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തില്‍ മൗനംപാലിക്കുന്നു. ഇത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായവ നഷ്ടപ്പെടാനാണ് ഇടയാക്കുകയെന്നും പിണറായി വിജയന്‍…
Read More » -
‘ഇഡിയെ ആക്രമിച്ചത് സാമ്പിള്‍’; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം
പാലക്കാട് ടൗൺ നോർത്ത് പൊലീസ് സിഐക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ, നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഭീഷണിപ്പെടുത്തി. പൊലീസ് ഗുണ്ടായിസം കാണിച്ചാൽ, അതിനെ ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്കുണ്ടെന്നും ഇഡിയെ ആക്രമിച്ചത് സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും പൂരം കാണാൻ കിടക്കുന്നതേയുള്ളൂവന്നും സുരേഷ് ബാബു പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടയിൽ ആയിരുന്നു ഭീഷണി…
Read More » -
സംസ്ഥാനത്ത് കനത്ത മഴ തുടരും ; 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി…
Read More » -
സി എം ആർ എൽ – എക്സാലോജിക്സ് ഇടപാട്; വീണയെ ചോദ്യം ചെയ്യാൻ ഇ ഡി, നോട്ടീസ് നൽകും
സി എം ആർ എൽ – എക്സാലോജിക്സ് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി യെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിനായി ഉടൻ നോട്ടീസ് നൽകും. റെയ്ഡിൽ പിടിച്ചടുത്ത രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം.വീണയ്ക്ക് പുറമെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റുളളവരിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് ഇ ഡി വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ ഇവർക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം, തലസ്ഥാനത്തെ ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവിൽ…
Read More »