International

  • വെനസ്വേലയിൽ വൻഭൂകമ്പം: 7.1 തീവ്രത രേഖപ്പെടുത്തി, നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു

    വെനസ്വേലയിൽ വൻഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കരാക്കസിൽ കെട്ടിടങ്ങൾ തകർന്നു. യാരാക്വ പ്രവിശ്യയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ, അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങൾ പറഞ്ഞു. പ്യൂർട്ടോ റിക്കോയ്ക്കും വിർജിൻ ദ്വീപുകൾക്കും സുനാമി ഭീഷണി. മൊണ്ടാൽബാനിൽ നിന്ന് 28 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ചിലത് ആ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.…

    Read More »
  • ഇറാന്‍-യുഎസ് നിര്‍ണായക ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍

    പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം പൂർണമായും അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാനും യുഎസും തമ്മില്‍ നിര്‍ണായക ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കും. ഇതിനായി ഇറാന്‍ സംഘം സ്വിറ്റ്‌സര്‍ലന്‍ഡിലെത്തി. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എന്നിവരാണ് ഇറാന്‍ സംഘത്തിലുള്ളത്. യുഎസ് സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നയിക്കും. മധ്യസ്ഥ രാജ്യമായ പാകിസ്താന്റെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി അസിം മുനീര്‍ എന്നിവരും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടു. ഇറാനും യുഎസും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയിട്ടും ഇസ്രായേല്‍ ലെബനാനില്‍ കൂട്ടക്കുരുതി തുടരുന്ന…

    Read More »
  • യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍; ട്രംപും പെസഷ്‌കിയാനും ഒപ്പുവച്ചു, ഹോര്‍മുസ് തുറന്നു

    പശ്ചിമേഷ്യയില്‍ മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കരാറില്‍ ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തി. കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഇരു രാജ്യങ്ങളും അറിയിച്ചു. പശ്ചിമേഷ്യയില്‍ നിന്നുള്ള ചരക്കുനീക്കത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കും കരാറിന്റെ ഭാഗമായി തുറന്നു നല്‍കുന്നതോടെ ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലാകും. ട്രംപ് കരാറില്‍ ഒപ്പുവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുറത്തുവിട്ടു. ഫ്രഞ്ച് പ്രസിഡന്റിന്റെ വേഴ്‌സായ് കൊട്ടാരത്തില്‍ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറില്‍…

    Read More »
  • പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

    പശ്ചിമേഷ്യയില്‍ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് വഴി തെളിക്കുന്ന കരടു കരാര്‍ അമേരിക്കയും ഇറാനും അംഗീകരിച്ചു. കരാറില്‍ വെര്‍ച്വലായി ഒപ്പിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ലോകത്തെ ഇന്ധപ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട, 107 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിനാണ് അവസാനമാകുന്നത്. ജനീവയിൽ പ്രധാന മധ്യസ്ഥരായ പാകിസ്ഥാന്റെ ആതിഥേയത്വത്തിൽ വെള്ളിയാഴ്ച കരാറിൽ ഔദ്യോഗിക ഒപ്പിടൽച്ചടങ്ങ് നടക്കും. ഏപ്രിൽ എട്ടിന് പ്രാബല്യത്തിലായ താത്കാലിക വെടിനിർത്തൽ 60 ദിവസത്തേക്കുകൂടി നീട്ടാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ. ഇറാൻ മുന്നോട്ടുവെച്ച പ്രധാനവ്യവസ്ഥയായ ലെബനനിലെ വെടിനിർത്തലും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. ആഗോളചരക്കുനീക്കത്തിലെ തന്ത്രപ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്ക്…

    Read More »
  • സമാധാന കരാര്‍ ധാരണയായി ; ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

    സമാധാന കരാര്‍ ധാരണയായതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് തുറന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങാന്‍ തുടങ്ങിയതായി ട്രംപ് പറഞ്ഞു. സുരക്ഷിതമായ തെക്കന്‍ പാതയിലൂടെയാണ് അവ കടന്നുപോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാനുമായുള്ള കരാര്‍ ഞായറാഴ്ച ഇലക്ട്രോണിക് മാര്‍ഗത്തില്‍ ഒപ്പുവച്ചതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും അറിയിച്ചിട്ടുണ്ട്. എ ബി സി ചാനലിന്റെ ഗുഡ് മോണിങ് അമേരിക്കയിലാണ് വാന്‍സിന്റെ വെളിപ്പെടുത്തല്‍. കരാറിലെ ചട്ടങ്ങള്‍ ഇപ്പോള്‍ പ്രാബല്യത്തിലായെന്നും വാന്‍സ് പറഞ്ഞു. എന്നാല്‍…

    Read More »
  • ‘KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര : ഇത് ആളെ പറ്റിക്കൽ,CPIM എംഎൽഎമാർ വിട്ടുനിൽക്കുo – വി ഗോവിന്ദൻ

    സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സിപിഎം എംഎല്‍എമാര്‍ വിട്ടുനിൽക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസിയിൽ ഓർഡിനറി ബസിൽ മാത്രമല്ലല്ലോ ഫ്രീ എന്ന് നേരത്തെ പറഞ്ഞതെന്നും, ഇപ്പോൾ അത് എങ്ങനെ മാറ്റിയെന്നും അദ്ദേഹം ചോദിച്ചു. മലബാറിൽ ഓർഡിനറി ബസുകൾ ഇല്ലെന്നും, ഇത് ആളെ പറ്റിക്കലാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ പറയുന്നത് ഒന്നല്ല, ചെയ്യുന്നത് മറ്റൊന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം വി ഗോവിന്ദന് മറുപടിയുമായി ഗതാഗത മന്ത്രി സി.പി. ജോൺ രംഗത്തെത്തി.…

    Read More »
  • സമാധാന കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; സമയം തീരുമാനിച്ചില്ലെന്ന് ഇറാന്‍

    പശ്ചിമേഷ്യയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാര്‍ യാഥാര്‍ഥ്യമാകുന്നതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നു നല്‍കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ കരാര്‍ ഒപ്പിടുന്ന സമയത്തെക്കുറിച്ച് ഇതുവരെ അന്തിമ ധാരണയായിട്ടില്ലെന്ന് ഇറാന്‍ പ്രതികരിച്ചതോടെ സമാധാന ശ്രമങ്ങളുടെ ഭാവിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഞായറാഴ്ച കരാര്‍ ഒപ്പിടുമെന്ന വാര്‍ത്ത നിഷേധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. വരുംദിവസങ്ങളില്‍ സമാധാന ഉടമ്പടി ഒപ്പിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും, അത് ഞായറാഴ്ച സംഭവിക്കില്ലെന്ന് ഇറാന്‍…

    Read More »
  • വരൂ… നമുക്കും ഒരു തൈ നടാം…

    വരൂ…, നമുക്കും ഒരു തൈ നടാം… By ശങ്കർ ദേവഗിരി ലോക പരിസ്ഥിതി ദിന സ്പെഷ്യൽ ലേഖനം – ജൂൺ 5, 2026 പുറത്തെ ചൂട് കൂടുന്നു. മഴ പെയ്യേണ്ട സമയത്ത് വെയിൽ കത്തുന്നു. കിണറുകൾ വറ്റുന്നു, പുഴകൾ ചുരുങ്ങുന്നു. ഭൂമി നമുക്ക് അയക്കുന്ന മുന്നറിയിപ്പുകളാണിത്. ഇനിയും കാത്തിരിക്കാൻ സമയമില്ല. അതുകൊണ്ടാണ് ഈ പരിസ്ഥിതി ദിനത്തിൽ നമ്മൾ ഉറക്കെ പറയുന്നത്: “വരൂ നമുക്കും ഒരു തൈ നടാം…” എന്തുകൊണ്ട് ജൂൺ 5 പ്രധാനമാകുന്നു?1972-ൽ സ്റ്റോക്ക്ഹോമിൽ നടന്ന ഐക്യരാഷ്ട്ര സമ്മേളനത്തിന്റെ ഓർമ്മയ്ക്കായി 1973 മുതൽ ജൂൺ 5…

    Read More »
  • കുവൈത്തിലെ ഇറാൻ ആക്രമണം: പരുക്കേറ്റവരിൽ 3 പേർ മലയാളികൾ

    കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ 3 പേർ മലയാളികൾ. ഒരു പെൺകുട്ടിക്കും രണ്ട് യുവാക്കൾക്കുമാണ് പരുക്കേറ്റത്. വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇറാന്റെ ആക്രമണത്തിൽ ആകെ 12 ഇന്ത്യക്കാർക്ക് ആണ് പരുക്കേറ്റത്. അതേസമയം കുവൈത്തിനു നേരെ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈത്ത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ്…

    Read More »
  • അയത്തുള്ള അലി ഖംനഇയുടെ ഖബറടക്കം; വൻ വിലാപയാത്ര പ്രഖ്യാപിച്ച് ഇറാൻ, മൂന്ന് ദിവസത്തെ ചടങ്ങുകൾ

    ഇറാന്‍റെ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിക്കായുള്ള വിലാപയാത്രയ്ക്ക് ഒരുങ്ങി ഇറാൻ. യാത്ര 3 ദിവസം നീളും. ചടങ്ങിന്‍റെ തീയതി പിന്നീട് പ്രഖ്യാപിക്കും. അന്ത്യകർമങ്ങൾ ഖമനേയി കൊല്ലപ്പെട്ട് 3 മാസത്തിന് ശേഷം. അമേരിക്കയുമായി സമാധാന ധാരണ പ്രതീക്ഷിക്കുന്നതിനാൽ, തീയതി പ്രഖ്യാപിക്കുന്നത് ഇതിന് ശേഷമാകുമെന്നാണ് കരുതുന്നത്. വധിക്കപ്പെട്ട ശേഷം ഒരു ചിത്രം പോലും പുറത്തുവന്നിട്ടില്ല. മറ്റു വിവരങ്ങളൊന്നുമില്ല. മൂന്ന് മാസത്തിനൊടുവിൽ യുദ്ധത്തിലെ ഏറ്റവും വലിയ നഷ്ടമായ പരമോന്നത നേതാവിന്റെ മരണത്തിന് മാസങ്ങൾക്ക് ശേഷം ഖബറടക്കത്തിന്റെ ഒരുക്കങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാൻ. ഒന്നര മുതൽ രണ്ടുകോടി വരെ…

    Read More »
Back to top button