Face to Face

  • ‘ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗം, ജാതിക്കും രാഷ്ട്രീയത്തിനും അതീതം’; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി

    ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വെക്കുന്നതില്‍ വിയോജിപ്പറിയിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബ എന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ലെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടി കത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമാണതെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കുന്നതായിരുന്നുവെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്‌ക്കരണം പ്രോട്ടോക്കോള്‍ ലംഘനമെന്നും അദ്ദേഹം പറഞ്ഞു. കാവിക്കൊടിയേന്തിയ ഭാരതാംബ പോലുളള…

    Read More »
  • എല്ലാ വായനക്കാർക്കും ബലിപെരുന്നാള്‍ ആശംസകൾ …

    എല്ലാ വായനക്കാർക്കും കേരളശബ്ദം ഓൺലൈൻ വാർത്ത പോർട്ടലിൻ്റെ ബലിപെരുന്നാള്‍ ആശംസകൾ …

    Read More »
  • എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 9ന്

    ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. കൃത്യസമയത്ത് തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും വിജയിക്കുന്ന എല്ലാവര്‍ക്കും അഡ്മിഷന്‍ നല്‍കാനാവുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതും ഗള്‍ഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയതെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍. 28,358 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ് വിദ്യാര്‍ഥികള്‍…

    Read More »
  • മുതലപ്പൊഴിയിൽ ഒരു വിഭാഗം ആളുകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു ; മന്ത്രി വി ശിവൻകുട്ടി

    മുതലപ്പൊഴി വിഷയത്തിൽ വി ശശി എംഎൽഎയുടെ ഓഫീസ് അടിച്ചു തകർത്തത് മനപ്പൂർവ്വം സംഘർഷം ഉണ്ടാക്കാനാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “പ്രശ്നപരിഹാരത്തിന് ആശ്രാന്ത പരിശ്രമം നടത്തിയ എംഎൽഎയാണ് വി ശശി . മനപ്പൂർവ്വം സംഘർഷം ഉണ്ടാക്കാനാണ് ഓഫീസ് അടിച്ചു തകർത്തത് . മുതലപ്പൊഴി വിഷയത്തിൽ ഒരു വിഭാഗം ആളുകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും” അദ്ദേഹം പറഞ്ഞു. “എംഎൽഎയുടെ ഓഫീസ് അടിച്ച് തകർത്തത് ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള നടപടിയാണ്. ഓഫീസ് അടിച്ചു തകർത്തവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണം. തുടർ പ്രശ്നങ്ങൾ…

    Read More »
  • ‘തുടരും’ – ഒരു ഫാമിലി ഡ്രാമയാണ് . ഫിൽ ഗുഡ് സിനിമയല്ല. – തരുൺ മൂർത്തി .

    തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും ok പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്‌ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ് സോഷ്യൽ മീഡിയയുടെ ചർച്ചകൾ മുഴുവൻ. മലയാളിയുടെ നൊസ്റ്റാൾജിയ കൂടെയായ മോഹൻലാൽ – ശോഭന കോമ്പിനേഷനിൽ വരുന്ന ചിത്രമെന്ന തരത്തിൽ കൂടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ‘ദൃശ്യം’ പോലെയൊരു സിനിമ എന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞതിനു ശേഷം ചിത്രത്തിെേൻ്റെ ജോണർ എന്താണെന്നതും ചർച്ചയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ ‘തുടരും’ ഒരു ഫാമിലി ഡ്രാമയാണ് എന്ന് പറയാൻ ആണ്…

    Read More »
  • അം അഃ – 60 നാൾ പിന്നിടുമ്പോൾ ഛായാഗ്രഹകൻ അനീഷ് ലാൽ സംസാരിക്കുന്നു

    കുടുംബ പ്രേഷകരുടെ കണ്ണും മനസ്സും നിറച്ച്  ‘അം അഃ’  60 നാൾ പിന്നിടുമ്പോൾ ഇടുക്കിയുടെ മനോഹാരിതയിലേക്കും കഥയുടെ ആത്മസംഘർഷങ്ങളിലേക്കും നമ്മെ  കൊണ്ടുപോയ ഛായാഗ്രഹകൻ അനീഷ് ലാൽ  കേരളശബ്ദത്തോട് മനസ്സുതുറക്കുന്നു. അം അഃ – അനുഭവങ്ങൾ   അം അഃ എന്നെ സംബന്ധിച്ചിടത്തോളം ഛായാഗ്രഹകൻ എന്നതിലുപരി സ്ക്രിപ്റ്റ് ഡിസ്കഷൻ സ്റ്റേജ് മുതൽ മാർക്കറ്റിംഗ് വ െര എല്ലാ മേഖലകളിലും ഇൻവോൾവ് ചെയ്യാൻ സാധിച്ച ഒരു സിനിമ കൂടിയാണ്. ഏകദേശം 12 ഓളം സിനിമകൾ ഡ്രോപ്പ് ചെയ്തിട്ട് നിൽക്കുന്ന സമയത്തായിരുന്നു അം അഃ യുടെ തിരക്കഥ കേട്ടത്.…

    Read More »
  • Renowned storyteller Shantha Thulasidharan

    പ്രശസ്ത കഥാകാരി ശാന്ത തുളസീധരൻ സംസാരിക്കുന്നു

    പുതിയ കാലത്തെ ഭയാശങ്കകളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പ്രശസ്ത കഥാകാരി ശാന്ത തുളസീധരൻ കേരളശബ്ദം പ്രതിനിധിയോട് സംസാരിക്കുന്നു  അദ്ധ്യാപിക ,എഴുത്തുകാരി ,വീട്ടമ്മ എന്നീ  നിലകളിൽ  വളരെ കൃത്യതയോടെ  പ്രവർത്തിച്ചുവരുന്ന ഒരാളെന്ന നിലയിൽ  വർത്തമാനകാലത്തെ എങ്ങനെ വിലയിരുത്തുന്നു ?               കാലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പ്രധാന സംഭവത്തിന്  മുൻപും പിമ്പുമായുള്ള സമയത്തെയാണല്ലോ .അത് ദിവസങ്ങളോ  മാസങ്ങളോ അല്ല ,അതിലും കൂടുതലുള്ള സമയദൈർഘ്യമാണ് ഉദാ; കോറോണകാലം . ഏതാണ്ട് രണ്ടു വര്ഷത്തിലേറെയുണ്ടായിരുന്ന   സമയമാണ് .അതുപോലെ രണ്ടാം ലോകമഹായുദ്ധകാലം . അവിടെ 1939 മുതൽ 1945 …

    Read More »
  • Prithviraj Sukumaran

    എമ്പുരാൻ ചിത്രത്തിൻ്റെ ബഡ്ജറ്റ് നിങ്ങളുടെ ഊഹത്തിനേക്കാൾ കുറവായിരിക്കും: പൃഥ്വിരാജ്

    മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിൻ്റെ തിരക്കഥയെഴുതിയത് മുരളി ഗോപിയാണ്. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27ന് പുറത്തിറങ്ങുകയാണ്. ചിത്രത്തിൻ്റെ പ്രഖ്യാപനം വന്നതുമുതൽ സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോൾ ചിത്രത്തിൻ്റെ ബഡ്ജറ്റിനെ കുറിച്ച് സംസാരിക്കുകയാണ് എമ്പുരാൻ്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. എമ്പുരാൻ സിനിമയുടെ ബഡ്ജറ്റ് സിനിമയുടെ അണിയറപ്രവർത്തകർ ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് പൃഥ്വിരാജ്. സിനിമ കാണുമ്പോൾ നിങ്ങൾക്ക് തോന്നുന്ന ബഡ്ജറ്റ് എത്രയാണോ അതാണ് ചിത്രത്തിൻ്റെ ബഡ്ജറ്റ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാൽ നിങ്ങളുടെ ഊഹം യഥാർത്ഥ ബഡ്ജറ്റിനേക്കാൾ കൂടുലായിരിക്കും…

    Read More »
Back to top button