Book Review

  • ”കള്ളനും പോലീസും ” പ്രകാശനം ന‌‌ടന്നു

    പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച കള്ളനും പോലീസും എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ രചയിതാവ് അജിത്ത് സുകുമാരൻ റിട്ട. ജയിൽ ഡി.ഐ.ജി സന്തോഷ്‌ സുകുമാരനു നൽകി പ്രകാശനം ചെയ്യുന്നു. പി.കെ. സുരേഷ്, പനച്ചി ബുക്സ് എഡിറ്റർ ശാന്ത തുളസീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .. നേരിന്റെയും നെറികേടിന്റെയും അനുഭവസാക്ഷ്യങ്ങളുടെ സത്യസന്ധമായ വെളിപ്പെടുത്തലുകൾ… ഒരു റിട്ടയേർഡ് പോലീസ് സൂപ്രണ്ടിന്റെ സർവീസ് സ്റ്റോറിയെക്കാളുപരി കാല്പനികതയിലൂടെ സഞ്ചരിച്ച 30 ഓളം സംഭവകഥകൾ… അജിത്ത് സുകുമാരന്റെ ശക്തമായ രചന.

    Read More »
  • kaashmeerinte charithravazhikal releasing moment .

    ‘കാശ്മീരിന്റെ ചരിത്രവഴികൾ’ പ്രകാശനം ചെയ്തു.

    പനച്ചി ബുക്‌സ് പ്രസിദ്ധീകരിച്ച, ശാന്ത തുളസീധരന്റെ ‘കാശ്മീരിന്റെ ചരിത്രവഴികൾ’ പ്രകാശനം ചെയ്തു. കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ കവി പ്രഭാവർമ, പ്രശസ്ത നിരൂപകൻ Dr. വള്ളിക്കാവ് മോഹൻദാസിന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം ചെയ്തത്. കാശ്മീർ, ഭൂമിയിലെ സ്വർഗ്ഗം, കണ്ണീരുണങ്ങാത്ത ഭൂമിക. സ്നേഹം നിറഞ്ഞ മനുഷ്യരും സുന്ദരമായ പ്രകൃതിയും ചേർന്ന് നൽകുന്ന അനുഭൂതികൾക്കിടയിലും ആശങ്കയും ഭീതിയും ഉൽക്കനമേറ്റുന്ന മനുഷ്യമുഖങ്ങളിൽ തളം കെട്ടിനിൽക്കുന്ന ഭയം, അതിന്റെ ഉള്ളറകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ചരിത്രവഴികൾ അന്വേഷിക്കുന്ന പുസ്തകം, അതാണ് ശാന്ത തുളസിധരൻ രചിച്ച കാശ്മീരിന്റെ ചരിത്രവഴികൾ. “ഷഡ്…

    Read More »
  • ഒഴുകാതെ ഒരു പുഴ – ചന്ദ്രമതി

    ഒഴുകാതെ ഒരു പുഴപ്രശസ്തരും പ്രതിഭാശാലികളുമായ പലരുടെയും ഭാര്യമാര്‍ക്കുണ്ടായിരുന്ന പേരുദോഷം തന്നെയാണ് സോഫിയ ടോള്‍സ്റ്റോയിക്കുമുള്ളത്. എന്നാല്‍ സോഫിയയുടേത് ചാഞ്ചല്യമില്ലാത്ത സ്‌നേഹമായിരുന്നു. സ്ത്രീ തുറന്നെഴുതിയാല്‍ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോള്‍സ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കില്‍, അതുടയ്ക്കാന്‍ സോഫിയയുടെ തുറന്നെഴുത്തുകള്‍ മതിയാകും.-അജയ് പി. മങ്ങാട്ട്ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഭാര്യ എന്ന മേല്‍വിലാസം കൊണ്ടുമാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേരല്ല സോഫിയ ടോള്‍സ്റ്റോയിയുടേത്. സോഫിയ സ്വയമേറ്റുവാങ്ങിയ ഉഗ്രവേനലുകളായിരുന്നു ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ തണലെന്ന് മനസ്സിലാക്കാന്‍ സോഫിയയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പുനര്‍വായന നമ്മെ പ്രേരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ചന്ദ്രമതി സോഫിയ ടോള്‍സ്റ്റോയിയുടെ വീക്ഷണത്തിലൂടെ കഥ…

    Read More »
  • ശ്രീകണ്ഠേശ്വരം പുറപ്പാട് – 2025 സെപ്റ്റംബർ  11 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പ്രകാശനം

    തിരുവനന്തപുരം, ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര നഗരമെന്ന നിലയിൽ പ്രശസ്തമെങ്കിലും ഈ നഗരം ഒരു ശൈവ ഭൂമികൂടിയാണ്… കന്യാകുമാരി ജില്ലയിലെ ശിവാലയങ്ങൾ പോലെ ഈ നഗരത്തിലും ഏറെ പുരാതനമായ ശിവക്ഷേത്രങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രശസ്തവും ദേവസ്വം ബോർഡ് മേജർ സ്ഥാനം നൽകിയതുമായി ക്ഷേത്രമാണ്  ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. ശ്രീപദ്മനാഭ ക്ഷേത്രത്തിന് നേർ വടക്കായിട്ടുള്ള  ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തെ സംബന്ധിച്ചിട്ടുള്ള ആദ്യ ചരിത്ര ഗ്രന്ഥമാണ് പ്രതാപ് കിഴക്കേമഠം രചിച്ച ശ്രീകണ്ഠേശ്വരം പുറപ്പാട്- ചരിത്രത്തിൻ്റെ ഏടുകളിലൂടെ ...എന്ന ഗ്രന്ഥം.   ഇരയിമ്മൻ തമ്പി ഭാഷ പഠനകേന്ദ്രം പ്രസിദ്ധീകരിക്കുന്ന ഈ ക്ഷേത്ര ചരിത്ര…

    Read More »
  • ഗ്രാമ കൗതുകങ്ങളുടെ കലവറ – Dr. വള്ളിക്കാവ് മോഹൻദാസ് 

     മറവി തിന്ന ഗ്രാമ കൗതുകങ്ങളുടെ കലവറയിൽ ഗ്രാമീണ ജീവിതകാഴ്ചകൾ തെളിവാർന്ന് വരുന്ന അനുഭവം പ്രധാനം ചെയ്യുന്ന പുസ്തകം വായനയ്ക്കപ്പുറം വൈജ്ഞാനിക തലത്തിലേക്ക് കടന്നു നിൽക്കുന്നത് ഇന്നലെയും ഇന്നും ഇഴ ചേർക്കുന്നിടത്താണ്….  കാർഷിക സംസ്കാരത്തിന്റെ മുദ്രകളും പദങ്ങളും ചൊല്ലുകളും പഴക്കങ്ങളും ആരോഗ്യകരമായ ജീവിതസാഹചര്യങ്ങളും ഉൾച്ചേരുന്ന രചനയിലുടനീളം ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ അനുഭവിക്കാം.. തിരുവിതാംകൂറിൽ നിലനിന്നിരുന്ന വിവിധ നാണയങ്ങളെ കുറിച്ചുള്ള വ്യക്തമായ വിശകലനം പാട്ട് രൂപത്തിൽ  നാണയ കിലുക്കം ആയി ഉൾചേരുന്നു.   ആഴ്ചചന്തയും മണ്ണറിവും കൃഷിയും ചില വേറിട്ട വഴക്കങ്ങളും  ഗ്രാമീണ ജീവിതത്തിന്റെ ഗതകാല സ്മരണകളും ചേർന്ന് …

    Read More »
  • ഒഴിഞ്ഞ ക്യാൻവാസുകൾ.

    ഒഴിഞ്ഞ ക്യാൻവാസുകൾ.ലക്ഷ്മി ചങ്ങനാറ. ജീവിത പരിസരങ്ങളിൽ കാണുന്നതും കേൾക്കുന്നതും അറിയുന്നതുമായ ജീവിതങ്ങളും അവസ്ഥകളും തികഞ്ഞ കല്പനാ ചാതുരിയിൽ വരച്ചിടുമ്പോൾ ക്യാൻവാസുകളിൽ നിഴലുകൾ നൃത്തം ചെയ്യുന്ന അനുഭവം സൃഷ്ടിക്കാൻ പോന്ന കവിതകളുടെ സമാഹാരം. നെഞ്ചുവിരിപ്പുള്ളോരാകാശമാണവൻ എന്ന് പ്രയോഗിക്കുന്ന കവിക്ക് കല്പനകൾക്ക് പഞ്ഞമില്ല. ഇവിടെ കവയിത്രി തൻ്റെ കവിതകളെ മുൻനിർത്തി ഒരു പുതിയ പ്രണയത്തിന്റെ ആകാശം തുറക്കാൻ ശ്രമിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെടലിന്റെ ഒറ്റത്തുരുത്തുകളിൽ ഒറ്റക്ക് പൂക്കുന്ന ഭ്രാന്തിപ്പെണ്ണിനെ…, ആ ശൂന്യതയെ മുറുകെപ്പിടിക്കുന്ന മനസ്സിനെ വരച്ചിടുന്ന ക്യാൻവാസുകൾ വായനയിൽ സുലഭമാണ് . ഭൂമിയില്ലാത്തവരുടെ ഭൂപടങ്ങളിൽ ഓസ്യത്തെഴുതുന്നവർ..ജലത്തെയോർത്തു വിലപിക്കുന്ന കവിതകളും പ്രണയത്തിന്റെ…

    Read More »
  • ഏകാന്ത ഗന്ധങ്ങൾ

    ” അനുഭവ തീച്ചൂളയിൽ സ്ഫുടം ചെയ്ത വാക്കുകൾക്കൊണ്ട് ജീവിതാസക്തികളുടെ ഉച്ചിയിൽ ശമനതാളം പണിയുന്നു ശ്രീ. ശ്രീകണ്ഠൻ കരിക്കകത്തിൻ്റെ ‘ഏകാന്ത ഗന്ധങ്ങൾ’ എന്ന പുസ്തകം. നിദ്രയുടെ ആലസ്യത്തിൽ നിന്നും പ്രതീക്ഷകളുടെ പുത്തൻ ഉണർവ്വിലേക്കു നയിക്കുന്ന ജീവിതക്കുറിപ്പുകളാണ് ഓരോ അധ്യായവും. .തിരക്കിട്ട ജീവിതയാത്രയിൽ നിത്യവും കാണുന്ന കാഴ്ചകൾക്ക് അക്ഷരരൂപം തീർക്കുകയാണ് അദ്ദേഹം. മനുഷ്യജീവിതങ്ങൾ വായിച്ചെടുക്കുക എന്നത്, ഒരു നോവൽ വായനപോലെ എളുപ്പമല്ല. നിരന്തരമായ നിരീക്ഷണങ്ങൾ കൊണ്ടും, അനുഭവങ്ങളുടെ ചൂളയിൽ ചുട്ടെടുത്തും, തെറ്റിയും തിരുത്തിയും ,അനവധി തവണ മനനം ചെയ്തും സ്വായത്തമാക്കുന്നതാണ് ആ വിദ്യ.മാത്രമല്ല, ഒരോ കുറിപ്പുകളും വ്യത്യസ്ഥവും…

    Read More »
  • Renowned storyteller Shantha Thulasidharan

    പ്രശസ്ത കഥാകാരി ശാന്ത തുളസീധരൻ സംസാരിക്കുന്നു

    പുതിയ കാലത്തെ ഭയാശങ്കകളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പ്രശസ്ത കഥാകാരി ശാന്ത തുളസീധരൻ കേരളശബ്ദം പ്രതിനിധിയോട് സംസാരിക്കുന്നു  അദ്ധ്യാപിക ,എഴുത്തുകാരി ,വീട്ടമ്മ എന്നീ  നിലകളിൽ  വളരെ കൃത്യതയോടെ  പ്രവർത്തിച്ചുവരുന്ന ഒരാളെന്ന നിലയിൽ  വർത്തമാനകാലത്തെ എങ്ങനെ വിലയിരുത്തുന്നു ?               കാലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പ്രധാന സംഭവത്തിന്  മുൻപും പിമ്പുമായുള്ള സമയത്തെയാണല്ലോ .അത് ദിവസങ്ങളോ  മാസങ്ങളോ അല്ല ,അതിലും കൂടുതലുള്ള സമയദൈർഘ്യമാണ് ഉദാ; കോറോണകാലം . ഏതാണ്ട് രണ്ടു വര്ഷത്തിലേറെയുണ്ടായിരുന്ന   സമയമാണ് .അതുപോലെ രണ്ടാം ലോകമഹായുദ്ധകാലം . അവിടെ 1939 മുതൽ 1945 …

    Read More »
Back to top button