Cinema

  • ‘ഇപ്പോൾ മനസിലായോ എഡിറ്റിംഗ് എത്ര പ്രധാനപ്പെട്ടതാണെന്ന്’; മാർക്കോ ട്രോളുകളിൽ ഉണ്ണി മുകുന്ദൻ

    ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഒടിടി റിലീസിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായ സിനിമയിലെ ഒരു ഡിലീറ്റഡ് സീൻ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. റിയാസ് ഖാൻ ഉൾപ്പെടുന്ന ആ രംഗങ്ങൾക്ക് ചില കോണുകളിൽ ട്രോളുകൾ വന്നിരുന്നു. മൂന്നു മിനിറ്റിലേറെ ദൈർഘ്യമുള്ള രംഗങ്ങൾ സിനിമയ്ക്ക് അനുയോജ്യമായിരുന്നില്ല എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ഇപ്പോൾ ആ ഡിലീറ്റഡ് സീനുമായി ബന്ധപ്പെട്ടുള്ള ട്രോളുകളിൽ പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാർക്കോയിലെ ഡിലീറ്റഡ് സീനിന്റെ ട്രോളുകളെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന്റെ ചോദ്യത്തിന് ‘ഇപ്പോൾ മനസിലായോ എഡിറ്റിംഗ് എത്ര…

    Read More »
  • ബാല ബലാത്സംഗത്തിനിരയാക്കി,​ പീഡനത്തിന് പിന്നാലെതാൻ ആത്മഹത്യക്ക്ശ്രമിച്ചു;ആരോപണവുമായി എലിസബത്ത്

    തിരുവനന്തപുരം : നടൻ ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി ഡോ,എലിസബത്ത് ഉദയൻ. ബാല തന്നെ ബലാത്സംഗം ചെയ്തെന്നും ബെഡ്റൂം രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും എലിസബത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എലിസബത്ത് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന മോശം കമന്റുകളുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചു കൊണ്ട് ഫേസ്ബുക്ക് റീലായാണ് എലിസബത്ത് ആരോപണങ്ങൾ ഉന്നയിച്ചത്. തന്നെ ബാല പീഡിപ്പിച്ചതായി പുതിയ കുറിപ്പിലും എലിസബത്ത് പറയുന്നു. ഇതിന് പിന്നാലെ താൻ ആത്മഹത്യക്ക് ശ്രമിച്ചെന്നും അവർ വെളിപ്പെടുത്തി. ബാലയുടെ കരൾ…

    Read More »
  • ആരാധകര്‍ കാത്തിരുന്ന ദിവസം, മോഹൻലാല്‍ മമ്മൂട്ടി ഇനി അവര്‍ ഒന്നിച്ച് ആരാധകര്‍ ആവേശത്തില്‍

    മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പ്രൊജക്റ്റ്. എംഎംഎംഎൻ എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്. കൊളംബോയിലായിരുന്നു സ്വപ്‍ന ചിത്രത്തിന്റെ തുടക്കം. മമ്മൂട്ടിക്കൊപ്പം മോഹൻലാലും കൊളംബോയില്‍ എത്തിയിരുന്നു. എംഎംഎംഎന്നിന്റെ ദില്ലി ഷെഡ്യൂളില്‍ ഒടുവില്‍ മോഹൻലാല്‍ ജോയിൻ  ചെയ്‍തു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ് വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹേഷ് നാരായണൻ സംവിധായകനായിട്ടുള്ള ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്സ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്‍ക്കാണ് വിറ്റുപോയത് എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ്…

    Read More »
  • ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ’; റീച്ച് കിട്ടാൻ എന്ത് തറവേലയും കാണിക്കരുതെന്ന് നാദിർഷ

    നടി മഞ്ജുവാര്യർ തന്നോട് മോശമായി പെരുമാറി എന്ന വാർത്തയോട് പ്രതികരിച്ച് സംവിധായകനും നടനുമായ നാദിർഷ. വാർത്ത വ്യാജമാണെന്നും താനോ മഞ്ജുവാര്യരോ അറിയാത്ത കാര്യങ്ങളാണെന്നുമാണ് നാദിഷ പറഞ്ഞത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടന്റെ പ്രതികരണം. ഒരു ഓൺലെെൻ മാദ്ധ്യമത്തിൽ വന്ന പോസ്റ്ററും നടൻ പങ്കുവച്ചിരുന്നു. മഞ്ജുവാര്യർ ഒരുപാട് മാറിപ്പോയി, പഴയകാര്യങ്ങളെല്ലാം മറന്നു. ഞാൻ ഫോൺ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി ഏറെ വിഷമിപ്പിച്ചു’,- എന്ന് നാദിർഷ പറഞ്ഞുവെന്നാണ് വ്യാജ വാർത്തയിൽ അവകാശപ്പെടുന്നത്. എന്നാൽ ഇത് വ്യാജമാണെന്നാണ് നാദിർഷ പറയുന്നത്. ‘ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത…

    Read More »
  • സുധീഷിന് മാറാരോഗം വരുമായിരുന്നു, ഏറ്റവും അപകടകരം; മണിച്ചിത്രത്താഴിൽ സംഭവിച്ചത്

    സിനിമയിൽ നാം കാണുന്ന കഥയേക്കാൾ രസകരവും കൗതുകരവുമാണ് സിനിമയ‌്ക്ക് പിന്നിലെ വിശേഷങ്ങൾ. മണിച്ചിത്രത്താഴ് എന്ന ക്ളാസിക്ക് സിനിമയ‌്ക്ക് പറയാൻ അത്തരം നൂറ് പിന്നാമ്പുറ കഥകളുണ്ട്. അതിലൊന്ന് നടൻ സുധീഷുമായി ബന്ധപ്പെട്ടുള്ളതാണ്. ചിത്രത്തിൽ ‘കിണ്ടി’ എന്ന സുധീഷിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകനിൽ ചിരിയുണർത്തുന്നതാണ്. മണിച്ചിത്രത്താഴിന്റെ പൊഡക്ഷൻ എക്‌സിക്യൂട്ടീവ് ആയിരുന്ന ബാബു ഷാഹിർ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മണിച്ചിത്രത്താഴിൽ സുധീഷുമായുള്ള ഒരു സീനിൽ മോഹൻലാൽ ഇറങ്ങിച്ചെല്ലുന്നത് വലിയൊരു കുളത്തിലേക്കാണ്. ഹിൽ പാലസിലെ കുളമായിരുന്നു അത്. ആ കുളത്തിലേക്ക് സുധീഷ് ചാടുന്നതും, മോഹൻലാൽ ഞെട്ടി പിന്നിലേക്ക് പോകുന്നതുമാണ് സീൻ.…

    Read More »
  • ‘ചുംബന രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളും ചെയ്യില്ല’; പ്രണയം കാണിക്കാൻ വേറെ മാർഗമുണ്ടെന്ന് ഉണ്ണി മുകുന്ദൻ

    ശാന്തനായ കഥാപാത്രങ്ങളിലും കോമഡി റോളുകളിലും തിളങ്ങിയശേഷം മലയാളത്തിന്റെ ആക്ഷൻ ഹീറോയെന്ന പേരുകൂടി നേടിയ നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ സിനിമാഭിനയത്തിലെ തന്റെ ചില ഡിമാൻഡുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചുംബന രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന തന്റെ നിലപാടിൽ മാറ്റം വരില്ലെന്നാണ് നടൻ വ്യക്തമാക്കിരിക്കുന്നത്. രണ്ടുപേർ തമ്മിലെ പ്രണയം കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നും താരം പറയുന്നു. എല്ലാ സിനിമകളിലും നോ കിസിംഗ്,​ നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ. എന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ചിലരൊക്കെ അഭിനയിക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ…

    Read More »
  • വൻ കുതിപ്പുമായി ചാക്കോച്ചന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി

    കുഞ്ചാക്കോ ബോബൻ നായകനായി വന്നതാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിവിധയിടങ്ങളില്‍ അഡീഷണല്‍ ഷോകളും നടന്നു. കളക്ഷനിലും വൻ കുതിപ്പിലാണ് ചിത്രം. റിലീസിനേക്കാളും രണ്ടാം ദിനം ചിത്രം കളക്റ്റ് ചെയ്‍തിരിക്കുകയാണ്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 1.25 കോടി രൂപയാണ് റീലീസിന് നേടിയതെന്നും രണ്ടാം ദിനം 1.80 കോടി നേടിയെന്നും ആകെ കളക്ഷൻ 3.05 കോടിയില്‍ എത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നായിക കഥാപാത്രമാകുന്നത് പ്രിയാമണി. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു…

    Read More »
  • മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 2വിന്‍റെ പോസ്റ്റർ പുറത്തിറങ്ങി

    കൊച്ചി: മാർക്കോ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റർ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടു. ‘പ്രൊഡക്ഷൻ നമ്പർ 2’ എന്ന പേരിൽ ഒരു കത്തിയുമായി പുറം തിരിഞ്ഞു നിൽക്കുന്ന താരവും കൂടാതെ മുമ്പിലായി ഒരു വിന്‍റേജ് മോഡൽ, തോക്കുമാണ് പോസ്റ്ററിൽ കാണുന്നത്. അവിടെ ഇവിടെങ്ങളിലായി ചിന്നിത്തെറിച്ചിരിക്കുന്ന രക്തക്കറകളും എല്ലാം പടത്തിന്‍റെ ജോണറുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്ക് നൽകുന്ന ചില സൂചനകളായി കണക്കാക്കാം. നവാഗതനായ പോൾ…

    Read More »
  • ഒടുവില്‍ സ്‍ക്രിപ്റ്റ് ലോക്ക് ചെയ്‍ത് ജീത്തു ജോസഫ്, ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാല്‍

    മലയാളത്തിന്റെ ആദ്യത്തെ 50 കോടി ചിത്രമാണ് ദൃശ്യം. മലയാള സിനിമയുടെ വാണിജ്യ സിനിമാ വിജയങ്ങളുടെ മറുവാക്കായി മാറി ദൃശ്യം. ഒടിടിയില്‍ ദൃശ്യം 2 എത്തിയപ്പോഴും വൻ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ദൃശ്യം 3യും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകൻ മോഹൻലാല്‍. ആള്‍ക്കാര്‍ ദൃശ്യം മൂന്നിനെ കുറിച്ച് ചോദിക്കുകയാണ് എന്ന് മോഹൻലാല്‍ നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ അത് അത്ര എളുപ്പമല്ല. അത് വലിയ ഒരു ഉത്തരവാദിത്തമാണ്. സാധരണയായി നമ്മള്‍ ഒരു പുതിയ സിനിമ ചെയ്യുന്നതല്ല. സീക്വലിന് വീണ്ടും തുടര്‍ച്ച എന്നത് ഒരു വലിയ വെല്ലുവിളിയാണ്.…

    Read More »
  • സാന്ദ്രയുടെ പരാതി;ജോസ് തോമസിനും
    ശാന്തിവിള ദിനേശിനും എതിരേ കേസ്

    കൊച്ചി: യുട്യൂബ് ചാനല്‍ വഴി അപമാനിച്ചെന്ന നിര്‍മാതാവ് സാന്ദ്രാ തോമസിന്റെ പരാതിയില്‍ സംവിധായകരായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഫോട്ടോ ഉപയോഗിച്ചു തന്നെ യുട്യൂബിലൂടെ അപമാനിെച്ചന്നാണ് സാന്ദ്രയുടെ പരാതി. ഹേമാ കമ്മിറ്റിക്കു മുമ്പാകെ മൊഴി നല്‍കിയതിനെത്തുടര്‍ന്നു സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍ തന്നെ അപമാനിെച്ചന്നു ചൂണ്ടിക്കാട്ടി നേരത്തെ സാന്ദ്രാ തോമസ് നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നു ശാന്തിവിള ദിനേശും ജോസ് തോമസും അവരുടെ യുട്യൂബ് ചാനലുകളിലൂടെ സാന്ദ്രാ തോമസിനെ അപമാനിച്ചെന്നാണ് ആരോപണം.

    Read More »
Back to top button