Cinema
-
ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍
വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി. പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്‌റെ പേര് ജാനകി വി എന്ന് ചേര്‍ക്കും. പുതിയ മാറ്റങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സെന്‍സര്‍ ബോര്‍ഡ് ജെഎസ്‌കെയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമര്‍പ്പിച്ചത്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട്. കൂടാതെ ജാനകി വി എന്ന് ചിത്രത്തിന്റെ സബ്…
Read More » -
കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല; സൗബിൻ ഉൾപ്പെടെയുള്ള നിർമാതാക്കൾക്ക് മുൻകൂർ ജാമ്യം
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനും സഹനിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും മുന്‍കൂര്‍ ജാമ്യം. കേസിന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവർക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ലാഭവിഹിതം പങ്കിടുന്നതും നിക്ഷേപം നടത്തിയ രീതിയുമാണ് കേസിന്റെ അടിസ്ഥാനമെന്നതിനാല്‍, അത്തരം കാര്യങ്ങള്‍ രേഖാമൂലമുള്ള തെളിവുകളെ ആശ്രയിച്ചുള്ളതാണെന്ന് കരുതുന്നു. എല്ലാ സാഹചര്യങ്ങളിലും കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. അന്വേഷണത്തോട് സഹകരിക്കണമെന്ന് സൗബിനോടും ഷോണ്‍ ആന്റണിയോടും കോടതി നിര്‍ദേശിച്ചു. ഇരുവരും…
Read More » -
താൻ ലിജോയുടെ ശത്രു അല്ല,പ്രതിഫലം അല്ല തന്റെ വിഷയം; ചുരുളി വിവാദത്തിൽ ജോജു
ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. സിനിമക്കൊ കഥാപാത്രത്തിനോ ഞാൻ എതിരല്ല. ഫെസ്റ്റിവലിന് വേണ്ടി നിർമിക്കുന്ന സിനിമ എന്നാണ് എന്നോട് പറഞ്ഞത്. തെറിയില്ലാത്ത വേർഷൻ ഡബ്ബ് ചെയ്തിട്ടുണ്ട്.പൈസ കൂടുതൽ വന്നപ്പോൾ ഒടിടിയിൽ തെറി ഉള്ള വേർഷൻ വിറ്റു. മക്കൾ സ്കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോൾ പറഞ്ഞു കളിയാക്കുന്നു. മാനസിക ബുദ്ധിമുട്ട് ഉണ്ടായി. മക്കൾ പറഞ്ഞത് അച്ഛൻ ഈ സിനിമയിൽ അഭിനയിക്കരുത് ആയിരുന്നു എന്നാണ്. താൻ ലിജോയുടെ ശത്രു അല്ല. പ്രതിഫലം അല്ല തന്റെ വിഷയം. വൈകാരിക ബുദ്ധിമുട്ട് ഉണ്ടായി. താൻ…
Read More » -
എംപുരാൻ സിനിമയുടെ വ്യാജപതിപ്പ്; പിന്നിൽ വൻ സംഘമെന്ന് പൊലീസ് കണ്ടെത്തൽ
എംപുരാൻ സിനിമയുടെ വ്യാജ പതിപ്പ് നിർമിച്ചതിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ് കണ്ടെത്തൽ. വളപട്ടണം പൊലീസിന്റെ അന്വേഷണത്തിലാണ് വ്യാജ പതിപ്പ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. പാപ്പിനിശേരിയിലെ കമ്പ്യുട്ടർ സ്ഥാപനത്തിൽ നിന്ന് വ്യാജപതിപ്പ് പിടിച്ച കേസിലാണ് വളപട്ടണം പൊലീസിന്റെ കണ്ടെത്തൽ. എംപുരാൻ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് അതിന്റെ വ്യാജപതിപ് പുറത്തിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യം രജിസ്റ്റർ ചെയ്ത കേസ് കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിലാണ്. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പാപ്പിനിശ്ശേരിയിലെ തംബുരു കമ്മ്യൂണിക്കേഷൻ എന്ന കമ്പ്യൂട്ടർ ഷോപ്പിൽ നിന്നാണ് സിനിമയുടെ…
Read More » -
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സൗബിന് കോടതി സമയം നീട്ടി നൽകി
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സമയം നീട്ടി നൽകി. ഇത് പ്രകാരം ഈ മാസം 27ന് ഹാജരാകാനാണ് പൊലീസ് നിർദേശം. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ തീരുമാനിച്ചിരുന്നത്. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി…
Read More » -
ഫിൽക്ക ഫിലിം ഫെസ്റ്റിവൽ പരമ്പര ആരംഭിക്കുന്നു.- വിശ്വസാഹിത്യവും വിശ്വസിനിമയും.
ഫിൽക്ക ഫിലിം സൊസൈറ്റിയുടെ 25 -0 വാർഷികം പ്രമാണിച്ച് പ്രത്യേക ഫിലിം ഫെസ്റ്റിവൽ പരമ്പര ആരംഭിക്കുന്നു. ” വിശ്വസാഹിത്യവും വിശ്വസിനിമയും ” . കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ്, ചലച്ചിത്ര അക്കാദമി, ലോട്ടറി വകുപ്പ് , അഫ്സോക്ക് ( അസോസിയേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് കേരള) , തലസ്ഥാന പൗരസമിതി , ബീം ഫിലിം സൊസൈറ്റി, പ്രിയദർശിനി ഫിലിം സൊസൈറ്റി, ബാർട്ടർ പബ്ലിക്കേഷൻസ് , സഹയാത്രിക കലാസാംസ്കാരിക സാഹിത്യവേദി തുടങ്ങിയവരുടെ സഹകരണത്തോടെ ഫിൽക്ക സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂൺ 21…
Read More » -
എല്ലാ വായനക്കാർക്കും ബലിപെരുന്നാള്‍ ആശംസകൾ …
എല്ലാ വായനക്കാർക്കും കേരളശബ്ദം ഓൺലൈൻ വാർത്ത പോർട്ടലിൻ്റെ ബലിപെരുന്നാള്‍ ആശംസകൾ …
Read More » -
മാനേജരെ മര്‍ദിച്ച കേസ്; മുന്‍കൂര്‍ ജാമ്യം തേടി ഉണ്ണി മുകുന്ദന്‍
മാനേജരെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ഉണ്ണി മുകുന്ദന്‍. എറണാകുളം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയെന്ന് ഉണ്ണി മുകുന്ദന്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് പരാതിയെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു. ഇന്നലെയാണ് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് മാനേജര്‍ പരാതി പറഞ്ഞത്. ഡിഎല്‍എഫ് ഫ്ലാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചു എന്നാണ് പരാതി.ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചിരുന്നില്ല. ഈ…
Read More » -
ഒരു വടക്കൻ തേരോട്ടം
കട്ടൻ ബ്രാൻഡ് ഒന്നടിക്കാം..ഒരു വടക്കൻ തേരോട്ടം….. ………………………..കട്ടൻ ബ്രാൻഡ് ഒന്നടിക്കാം….തുള്ളി തുള്ളിക്കളിക്കാം..നുരയിതു പതയും..ഗ്ലാസ്സുകളും നുകരാനായി.എന്താണു സംഭ്രമം…മലയാളികൾ ഏറ്റു പാടുന്ന പ്രശസ്തമായ ഒരു ഗാനത്തിൻ്റെ പാരഡിയുമായി സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാർ തങ്ങളുടെ ഒരു സായം സന്ധ്യയെ ഏറെ രസാകരമാക്കുന്ന താണിപ്പോൾ കാണുന്നത്.ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ ഒരു രംഗമാണിത്. ധ്യാൻ ശ്രീനിവാ.സനും ധർമ്മജൻ ബോൾഗാട്ടിയും. അടങ്ങുന്ന ഒരു സംഘം അഭിനേതാക്കൾ ഈ ആഘോഷ പരിപാടിയിലും മറ്റു രംഗങ്ങളിലും കാണാൻ കഴിയും.സാധാരണ ക്കാരായ പ്രത്യേകിച്ചും കാക്കി…
Read More » -
നടനും ഫോട്ടോഗ്രാഫറുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു
പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതം കാരണമായിരുന്നു മരണമെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ചാര്‍ളി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. ചാര്‍ളിയിലെ ‘ഡേവിഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രാധാകൃഷ്ണന്‍ ചക്യാട്ട് ശ്രദ്ധേയനാവുന്നത്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ അദ്ദേഹം രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുമുണ്ട്. ക്യാമറ, ഫോട്ടോഗ്രാഫി വിഷയങ്ങളില്‍ നിരവധി ക്ലാസുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ക്യാമറ, ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന ‘പിക്സല്‍ വില്ലേജ്’ എന്ന യുട്യൂബ് ചാനലിലൂടെയും മറ്റും…
Read More »