Cultural ActivitiesKeralaNationalNews
സി പി ജോണിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശശി തരൂർ എം പി ഉത്ഘാടനം ചെയ്തു.

ഐക്യ ജനാധിപത്യ മുന്നണി തിരുവനന്തപുരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ശശി തരൂർ എം പി ഉത്ഘാടനം ചെയ്തു.
CMP സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ സ്ഥാനാർഥിയാകുന്ന തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ UDF പ്രചാരണ പരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചു.
എം എം ഹസ്സൻ, വി എസ് ശിവകുമാർ, ശരചന്ദ്രപ്രസാദ്, തമ്പാനൂർ രവി എന്നിവർ രക്ഷാധികാരികളും, പി കെ വേണുഗോപാൽ ചെയർമാനും,ബീമാപള്ളി റഷീദ് ജനറൽ കൺവീനറും , കൺവീനർമാരായി സേവ്യർ ലോപ്പസ്, ആർ ഹരികുമാർ, സഫറുള്ളഖാൻ എന്നിവരെയും കോർഡിനേറ്ററായി റ്റി. ബഷീറും അടങ്ങുന്ന വിപുലമായ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
യോഗത്തിൽ യു.ഡി.എഫ് കൺവീനർ റ്റി. ബഷീർ അധ്യക്ഷനായിരുന്നു.
കെ.പി.സി.സി സെക്രട്ടറി ലക്ഷ്മി, ബീമാപള്ളി റഷീദ്, കെ ആർ തമ്പി, ആബേൽ എന്നിവർ സംസാരിച്ചു.
സ്വാഗതം സഫറുള്ളഖാൻ, കൃതജ്ഞത സേവ്യർ ലോപ്പസ് രേഖപ്പെടുത്തി.



