KeralaNews

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 7000 രൂപ ബോണസ്, ഇന്ന് മുതല്‍ വിതരണം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 7000 രൂപ ബോണസ് ഇന്ന് വിതരണംചെയ്യും. ഓഗസ്റ്റിലെ ശമ്പളം ഇന്നലെ രാത്രിയോടെ നല്‍കി. ബോണസിനോടൊപ്പം ഉത്സവബത്തയും ഇന്ന് വിതരണംചെയ്യുമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ ബോണസ് പ്രഖ്യാപനം ഭൂരിഭാഗം ജീവനക്കാര്‍ക്കും പ്രയോജനപ്പെടില്ല.

ഒന്നാം പിണറായിസര്‍ക്കാരിന്റെ ആരംഭകാലത്തിനുശേഷം ഇപ്പോഴാണ് കെഎസ്ആര്‍ടിസിയില്‍ ബോണസ് നല്‍കുന്നത്. നിലവിലെ നിബന്ധനപ്രകാരം 24,000 വരെ രൂപ ശമ്പളംവാങ്ങുന്നവര്‍ക്കാണ് ബോണസിന് അര്‍ഹത. സ്ഥിരം ജീവനക്കാരെല്ലാം 35,000-ത്തിനുമേല്‍ ശമ്പളംവാങ്ങുന്നവരാണ്. ഒന്‍പതുവര്‍ഷമായി പുതിയനിയമനം നടക്കാത്തതിനാല്‍ എന്‍ട്രി കേഡര്‍ തസ്തികയില്‍ പുതിയജീവനക്കാരില്ല. ദീര്‍ഘകാല അവധിക്കുശേഷം അടുത്തിടെ ജോലിയില്‍ പ്രവേശിച്ചവരായിരിക്കും ബോണസ് പരിധിക്കുള്ളില്‍ വരാനിടയുള്ളത്.

ആശ്രിതനിയമനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കരാര്‍വ്യവസ്ഥയിലാണ്. എത്രപേര്‍ക്ക് ബോണസ് ലഭിക്കുമെന്നത് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ഭരണസമിതി യോഗം ഉത്സവബത്ത 2750 ല്‍ നിന്ന് 3000 രൂപ ഉയര്‍ത്തിയെങ്കിലും ബോണസ് പരിധി ഉയര്‍ത്തുന്നത് ചര്‍ച്ചയില്‍ വന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button