ksrtc
-
News
ഓണത്തിന് അധിക സർവീസ്; യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കും
ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ആഗസ്റ്റ് 21 മുതൽ 25 വരെയും ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ട് വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തർസംസ്ഥാന…
Read More » -
News
വാവുബലി: കെഎസ്ആർടിസി സജ്ജം, നൂറോളം അധിക ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ
കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ട് മണി മുതൽ സംസ്ഥാനത്തെ 13 പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും. ഇതിന് പുറമെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് വിവിധ യൂണിറ്റുകളിൽ നിന്ന് കൂടുതൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത മന്ത്രിയുടെയും ദേവസ്വം മന്ത്രി കെ. മുരളീധരന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലെ തീരുമാനപ്രകാരമാണ് കെഎസ്ആർടിസി മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചത്. മുൻവർഷത്തേക്കാൾ കൂടുതൽ വാഹനങ്ങൾ ഇത്തവണ സർവീസിനായി സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ…
Read More » -
News
കോഴിക്കോട്-ബെംഗളൂരു KSRTC ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രെെവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം
കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം. ബെംഗളൂരു രാമനഗര ബിഡതിയില്‍ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോര്‍ഡില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടര്‍ എൻ എം അരുൺ തല്‍ക്ഷണം മരിച്ചു. ഡ്രൈവർ ബിജിലേഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, വിടതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഡിപ്പോയുടെ ATC 129 ബസാണ്…
Read More » -
News
കൊറിയർ സർവീസ് കെഎസ്ആർടിസി നിർത്തുന്നു; പുതിയ ടെൻഡർ ക്ഷണിക്കും
കെഎസ്ആർടിസിക്ക് കോടികൾ വരുമാനം നേടിക്കൊടുത്തിരുന്ന കൊറിയർ സർവീസ് താൽക്കാലികമായി നിർത്തലാക്കി. നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആന്ധ്രാപ്രദേശിലെ സിംഘു സൊല്യൂഷൻസിന് സേവനം മതിയാക്കാൻ കെഎസ്ആർടിസി നോട്ടീസ് നൽകി. സർവീസ് അവസാനിപ്പിച്ചതോടെ കൊറിയർ ബുക്ക് ചെയ്യുന്നത് നിർത്തിവച്ചു. സർവീസ് മോശമാണെന്ന പരാതി വ്യാപകമായി ഉയർന്നതോടെയാണ് കെഎസ്ആർടിസിയുടെ നടപടി. പുതിയ ടെൻഡർ ഉടൻ ക്ഷണിക്കുമെന്നാണ് വിവരം. പദ്ധതി ആരംഭിച്ച സമയത്ത് കെഎസ്ആർടിസിയുടെ മേൽനോട്ടത്തിലായിരുന്നു നടത്തിപ്പ്. ഈ സമയത്ത് മികച്ച വരുമാനം ഖജനാവിലെത്തിയിരുന്നു. എന്നാൽ പിന്നീട് കൂടുതൽ പ്രൊഫഷണലാകാൻ വേണ്ടിയാണ് നടത്തിപ്പ് സ്വകാര്യ കമ്പനിയെ എൽപ്പിച്ചത്. എന്നാൽ പ്രവർത്തനം പിന്നീട് താളം…
Read More » -
News
പ്രിയദര്‍ശിനിക്ക് പിന്നാലെ പിങ്ക് ബസ് സര്‍വീസുകള്‍; സ്ത്രീകള്‍ക്ക് മാത്രമായി KSRTC രാത്രികാല സര്‍വീസ്
രാത്രികാല പിങ്ക് ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. സ്ത്രീകള്‍ക്ക് മാത്രമായാണ് പ്രത്യേക ബസ് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തിലെ പ്രധാന റൂട്ടുകളിലെല്ലാം സര്‍വീസ് ഉണ്ടാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നാളെയാണ് പദ്ധതിയുടെ ഉദ്ഘാടനം. തിരുവനന്തപുരം ജില്ലയിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക. യാത്ര സൗജന്യമായിരിക്കില്ല. ആറ് മണി മുതല്‍ 10.45 വരെ പിങ്ക് ബസുകളുടെ സര്‍വീസ് ലഭ്യമാകും. ഗതാഗത വകുപ്പിന്റെ നൂറ് ദിന കര്‍മപദ്ധതികളുടെ ഭാഗമാണ് പിങ്ക് ബസ് സര്‍വീസ്. പ്രയദർശിനി പദ്ധതിക്ക് പിന്നാലെയാണ് കെഎസ്ആർടിസിയില്‍ പിങ്ക് ബസ് പദ്ധതി നടപ്പിലാക്കുന്നത്. ടെക്‌നോപാര്‍ക്കിലെ രാത്രി ഷിഫ്റ്റ്…
Read More » -
News
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട KSRTC ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; 3 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോട്ടറി കടയിലേക്കാണ് ഇടിച്ചുകയറിയത്. ഇന്ന് പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലോട്ടറി വില്‍പ്പനക്കാരനുമാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത വേഗതയിലെത്തിയ ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവ സമയം റോഡിലും ലോട്ടറി കടയിലും തിരിക്കുണ്ടായിരുന്നില്ലെന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഫയർഫോഴ്സ് എത്തിയാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.
Read More » -
News
‘പ്രിയദർശിനി സൗജന്യ യാത്ര’; ആദ്യ ദിവസം യാത്ര ചെയ്തത് 13 ലക്ഷം വനിതകൾ
സംസ്ഥാനത്ത് വനിതകൾക്കായി ആരംഭിച്ച ‘പ്രിയദർശിനി സൗജന്യ യാത്രാ’ പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം മുൻ ആഴ്ചകളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് അധികം വനിതകളാണ് ഒറ്റ ദിവസം കൊണ്ട് യാത്രാസൗകര്യം പ്രയോജനപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വലിയ കുതിപ്പാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ലഭിച്ച വിവരങ്ങൾ പ്രകാരം ഇന്നലെ മാത്രം 13,29,938 സ്ത്രീ യാത്രക്കാരാണ് ഓർഡിനറി ബസുകളെ ആശ്രയിച്ചത്. തൊട്ടുമുൻപുള്ള തിങ്കളാഴ്ച ഇത് 7,34,693 ആയിരുന്നു.…
Read More » -
News
പ്രിയദർശിനി പദ്ധതി ഭരണഘടനാ വിരുദ്ധം; ഹൈക്കോടതിയില്‍ ഹര്‍ജി
യുഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് നടപ്പിലാക്കിയ സൗജന്യ യാത്ര പദ്ധതി ‘പ്രിയദർശിനി’ക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി. പദ്ധതി ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ലിംഗസമത്വത്തിന് വിരുദ്ധമായാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് പ്രധാന ആരോപണം. വരുമാന പരിധിയോ, താമസ യോഗ്യതയോ, ഒരു നിര്‍ദ്ദിഷ്ട ക്ഷേമ ലക്ഷ്യമോ ഇല്ലാതെ, ലൈംഗിക ഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. കാരണഭൂതന്‍ പുച്ഛിച്ചാലും സഖാത്തികള്‍ ബഹിഷ്‌കരിച്ചാലും ഈ യാത്ര ലക്ഷ്യം കാണും; ശരിയായ ഇടതുപക്ഷമെന്ന് ജോയ് മാത്യു മാസം…
Read More » -
News
കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. ബജറ്റില്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിർത്തി സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ അറിയിച്ചു. സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ഉടമകള്‍ പ്രതികരിച്ചു. വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരുക. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്‌സ്…
Read More » -
News
കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യം : കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാര്‍ഥിനികള്‍ക്ക് നിലവില്‍ ബസുകളില്‍ നല്‍കേണ്ടിയിരുന്നില്ല. ഇതിനൊപ്പം ആണ്‍കുട്ടികള്‍ക്ക് കൂടി യാത്ര സൗജന്യമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം നടപ്പാക്കുന്ന പ്രധാന പദ്ധതിയാണിത്. 10 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ സര്‍ക്കാരിന് കീഴിലുള്ള നാല് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടേയും ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. 1700 കോടി…
Read More »