• News

    ED റെയ്ഡിനിടെ അക്രമം: ഇതുവരെ പിടിയിലായത് 8 പേര്‍, DGPയെ വിളിപ്പിച്ച് ആഭ്യന്തരമന്ത്രി

    മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഡിജിപിയെ വിളിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്റലിജന്‍സ് ADGPയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ഇന്റലിജന്‍സ് മേധാവി പി വിജയന്‍, പൊലീസ് ഉപദേഷ്ടാവും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലുണ്ട്. അതേസമയം സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മൂന്ന് പേരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍, കിരണ്‍, അനില്‍ കുമാര്‍,…

    Read More »
  • News

    ഇഡി റെയ്ഡ് വിവാദം: മൗനം വെടിയാതെ മുഖ്യമന്ത്രി വി. ഡി. സതീശൻ

    മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡും തുടർന്നുണ്ടായ അക്രമ സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറം പാണക്കാടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറിൽ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞുമാറി. ദില്ലിയിൽ നാല് തവണയും അദ്ദേഹത്തോട് ചോദ്യം ചോദിച്ചിരുന്നു. റെയ്ഡിന് പിന്നിൽ വിഡി-ഇഡി-മോദി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണമുന്നയിച്ചിരുന്നു. വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം…

    Read More »
  • News

    ‘ഇ ഡി റെയ്ഡിനിടെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധം’: വി ശിവൻകുട്ടി

    ഇ ഡി റെയ്ഡിനിടെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധമാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. ഇത്രയും പ്രതിഷേധമുണ്ടായപ്പോൾ ശാന്തമായ അന്തരീക്ഷം ഉണ്ടായതിനുശേഷം ഇ ഡി ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ ഉദ്ദേശം ഉണ്ടായില്ല. പൊലീസിന് വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ഓഫീസ് റെയ്‌ഡ്‌ ചെയ്യാൻ പൊലീസ് ശ്രമിച്ചു. സാധാരണ പാർട്ടി ഓഫീസുകൾ റെയ്‌ഡ്‌ ചെയ്യാറില്ല. പാർട്ടി പ്രവർത്തകർക്ക് എതിരെയുള്ള കേസുകൾ നിയമപരമായി നേരിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഇ ഡി റെയ്ഡുകൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര സർക്കാരിന്റെയും ആർ…

    Read More »
  • News

    വീണാ വിജയന്റെ മൊബൈല്‍ ഫോണ്‍ പരിശോധന നിര്‍ണായകം; ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ ഇഡി

    സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസിലെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഇഡി വിശദമായി പരിശോധിക്കുന്നു. റെയ്ഡിനിടെ പിടിച്ചെടുത്ത വീണാ വിജയന്റെ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വീണയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉടന്‍ തന്നെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. ഇവ വേഗത്തില്‍ തന്നെ ശാസ്ത്രീയ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം. വേഗത്തില്‍ തന്നെ റിസള്‍ട്ട് ലഭ്യമാക്കാനാണ് ഇഡി ശ്രമിക്കുന്നത്. ഡിലീറ്റ് ചെയ്ത രേഖകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെടുക്കാമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു. വീണയുടെ മൂന്ന് ബാങ്ക്…

    Read More »
  • News

    കർണാടകത്തിൽ അധികാരമാറ്റ സൂചനകൾ ശക്തം; രാജിക്കൊരുങ്ങി സിദ്ധരാമയ്യ

    കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ പടിയിറങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അധികാരമാറ്റവുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് നിർദേശത്തെ തുടർന്ന് ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെ സന്ദർശിച്ച് രാജി സമർപ്പിക്കാൻ അദ്ദേഹം സമയം തേടിയതായാണ് വിവരം. ഇന്ന് രാവിലെ 11.30ഓടെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. തന്റെ രാജിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിദ്ധരാമയ്യ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ വ്യാഴാഴ്ചയ്ക്കകം കാര്യങ്ങളിൽ വ്യക്തത വരുത്താമെന്ന സൂചന അദ്ദേഹം നൽകിയിരുന്നു. ഇതിനിടെ, ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ മന്ത്രിസഭാംഗങ്ങൾക്കായി അദ്ദേഹം ഇന്ന് പ്രഭാതഭക്ഷണ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള പ്രമുഖ…

    Read More »
  • News

    20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി, ഊഷ്മള വരവേല്‍പ്പ്

    ഗള്‍ഫില്‍ 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി. രാവിലെ 7. 35 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റഹീം ഇറങ്ങിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 8. 20 ഓടെയാണ് പുറത്തിറങ്ങിയത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീം, എല്ലാവർക്കും നന്ദിയെന്ന് ഒറ്റവാചകത്തിൽ പ്രതികരണം ഒതുക്കി. ബോബി ചെമ്മണ്ണൂർ അടക്കം പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അബ്ദുല്‍ റഹീമിന് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലായിരുന്നു അബ്ദുല്‍ റഹിം നാട്ടിലേക്ക് തിരിച്ചത്.…

    Read More »
  • News

    ഇഡി ഉദ്യോ​ഗസ്ഥർക്കെതിരായ ആക്രമണം: പ്രതികൾക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും കേസെടുക്കും

    ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിപിഎം പ്രവർത്തർക്കെതിരെ മറ്റൊരു കേസ് കൂടി എടുക്കും. പൊലിസിനെ ആക്രമിച്ചതിന് മറ്റൊരു കേസെടുക്കും. പരിക്കേറ്റ പൊലീസുകാർ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ 5 സിപിഎം പ്രവർത്തകരെയും ഇന്ന് റിമാൻ‍‍ഡ് ചെയ്യും. മറ്റ് പ്രതികളെ അറസ്‌റ്റ ചെയ്തില്ല. തലസ്ഥാനത്തുണ്ടായത് പൊലീസിൻ്റെ ഗുരുതരവീഴ്ചയെന്നാണ് കേന്ദ്ര ഇൻ്റലിജൻസ് റിപ്പോര്‍ട്ട്. സംസ്ഥാന ഇൻ്റലിജൻസ് മേധാവിയും റിപ്പോർട്ട് നൽകും. അതേ സമയം റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സിപിഎം. അഞ്ച് വട്ടം മാധ്യമപ്രവർത്തകർ പ്രതികരണം തേടിയിട്ടും മിണ്ടാത്ത മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടും ചർച്ചയാകുന്നുണ്ട്.

    Read More »
  • News

    ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം ; ഇന്ന് ബലിപെരുന്നാള്‍

    ഇന്ന് ബലിപെരുന്നാള്‍. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഭാഷയുടേയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈദ് ആഘോഷം. ബക്രീദ് അഥവാ ബലിപെരുന്നാളിന്റെ നിറവിലാണ് ലോകം. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ദിവസം. ഈദുള്‍ അദ്ഹ അഥവാ ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദ് അറിയപ്പെടുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രന്‍ ഇസ്മായിലിനെ അള്ളാഹുവിന്റെ കല്‍പന മാനിച്ച് ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ സ്മരണപുതുക്കുന്ന ദിനമാണ് ബക്രീദ്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയര്‍പ്പിക്കണമെന്ന അള്ളാഹുവിന്റെ കല്‍പനയോട് മനസുപതറാതെയാണ് ഇബ്രാഹിം നബി പ്രതികരിച്ചത്. അള്ളാഹുവിനോടുള്ള…

    Read More »
  • News

    അന്വേഷണം കൂടുതൽ പേരിലേക്ക് ; CMRLല്‍ നിന്ന് കോഴപ്പണം വാങ്ങിയവരിലേക്ക് കൂടി അന്വേഷണം നീളുമെന്ന് ഇ ഡി

    സിഎംആര്‍എല്ലുമായി സാമ്പത്തിക ഇടപാട് നടത്തിയ കൂടുതല്‍ ആളുകളിലേക്ക് കൂടി ഇ ഡി അന്വേഷണം നീളും. സിഎംആര്‍എല്ലില്‍ നിന്ന് കോഴപ്പണം വാങ്ങിയവരിലേക്ക് കൂടി അന്വേഷണം നീട്ടുമെന്നാണ് ഇ ഡി അറിയിച്ചിരിക്കുന്നത്. ഇന്നത്തെ റെയ്ഡുകളുമായി ബന്ധപ്പെട്ട് ഇ ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. വരും ദിവസങ്ങളില്‍ അന്വേഷണം ശക്തമാക്കുമെന്നാണ് ഇ ഡി സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ സിഎംആര്‍എല്‍ 182 കോടിയുടെ വ്യാജ ഇടപാടുകള്‍ നടത്തിയതായി എസ്എഫ്‌ഐഒ കണ്ടെത്തിയിരുന്നു. ഇ ഡി നടത്തിയ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായിരുന്നു. ഈ 182 കോടിയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എത്ര രൂപ…

    Read More »
  • News

    ഇരുപത് വര്‍ഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ഇന്ന് നാട്ടിലേക്ക്

    ഇരുപത് വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹിം ഇന്ന് നാട്ടിലെത്തും. രാവിലെ 7.25ന് കരിപ്പൂരില്‍ വിമാനമിറങ്ങുx. ജനകീയ ഇടപെടലിലൂടെ ആണ് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുറഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി. ഇന്നലെയാണ് അബ്ദുല്‍ റഹിംം ജയില്‍ മോചിതനായത്. ജയില്‍ അധികൃതര്‍…

    Read More »
Back to top button