• Business

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി : രണ്ടുദിവസത്തിനിടെ വർദ്ധിച്ച് 400 രൂപ

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 320 രൂപയാണ് വര്‍ദ്ധിച്ചത്. 65,880 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 8235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 66,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം ഇന്നലെ മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഇന്നലെ 80 രൂപയാണ് വര്‍ധിച്ചത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.ജനുവരി…

    Read More »
  • News

    ലഹരിവേട്ടയിൽ നിർണായക അറസ്റ്റ്; വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി അറസ്റ്റിൽ

    എറണാകുളം ജില്ലയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി പെരുമ്പാവൂരിൽ പിടിയിലായി. വിദ്യാർഥികൾ റോബിൻ ഭായ് എന്ന് വിളിക്കുന്ന അസാം സ്വദേശി റോബിൻ മണ്ഡൽ ആണ് പിടിയിലായത്. പെരുമ്പാവൂർ ഭായി കോളനിയിൽ നിന്നും 9 കിലോയിൽ അധികം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കോതമം​ഗലത്തെ കോളേജിൽ നിന്നും വിദ്യാർ‍ത്ഥികളെ കഞ്ചാവുമായി പിടിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ താമസിക്കുന്ന റോബിൻ ഭായെ പിടികൂടുന്നത്. വിശദമായുള്ള പരിശോധനയിൽ 9 കിലോ കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു. വാട്സ്പ്പ് വഴിയാണ് ഇയാൾ…

    Read More »
  • Kerala

    ഭാസുരാംഗൻ ക്ഷീരകർഷകനല്ല, ക്ഷീര സംഘത്തിൽ നിന്ന് പുറത്താക്കി സർക്കാർ

    ക്ഷീര കർഷകനല്ലാത്ത ഭാസുരാംഗനെയാണ് സർക്കാർ മിൽമ അഡ്മിനിസ്ട്രേറ്റർ ആക്കിയത് എന്നതിനുള്ള തെളിവ് റിപ്പോർട്ടറിന്. ഒരു പശുവിനെയോ എരുമയെയോ പോലും എൻ ഭാസുരാംഗൻ വളർത്തിയിട്ടില്ലെന്നും ക്ഷീര സംഘത്തിൽ നിന്ന് പുറത്താക്കുന്നതായും ക്ഷീര വികസനവകുപ്പ് ഉത്തരവായി തന്നെ പുറത്തിറക്കി. പശുവിനെ വളർത്താത്ത സിപിഐ നേതാവായ ഭാസുരാംഗനാണ് മുപ്പത് വർഷത്തിലേറെക്കാലം മാറനെല്ലൂർ ക്ഷീരയുടെ പ്രസിഡന്റായി തുടർന്ന് കോടികൾകളുടെ വെട്ടിപ്പ് നടത്തിയത്. ക്ഷീര കർഷകനല്ലാത്ത ഭാസുരാംഗനെ സർക്കാർ മിൽമ അഡ്മിനിസ്ട്രേറ്ററാക്കിയത് ഗുരുതര നിയമലംഘനമാണ് എന്നതിൻ്റെ തെളിവ് കൂടിയാണ് ഈ ഉത്തരവ്. കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടത്തി…

    Read More »
  • News

    വോട്ടർ-ആധാർ ബന്ധിപ്പി‌ക്കൽ; ആധാർ വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

    വോട്ടർ-ആധാർ കാർഡ് ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ആധാർ വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തി വിശദീകരണം നൽകണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്തുകൊണ്ട് ആധാർ വിവരങ്ങൾ നൽകാനാകില്ല എന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ വിശദീകരണം നൽകണം എന്നും നിർദേശിച്ചു. നിലവിൽ 66 കോടി വോട്ടർമാ‍രുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ട്. 98 കോടി പേരാണ് നിലവിൽ വോട്ടർപ്പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്. ഒരേ നമ്പറുള്ള തിരിച്ചറിയൽ കാർഡുകൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഈ രണ്ട്‌ ഡേറ്റാബേസുകളും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി നടപടികൾ വീണ്ടും വേ​ഗത്തിലാക്കുന്നത്. ആധാറും വോട്ടർഐഡിയും…

    Read More »
  • News

    സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

    കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരായ ഏഴ് പേരായിരുന്നു കേസിലെ പ്രതികൾ. തെളിവുകളുടെ അഭാവത്തിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴി മാറ്റിയതാണ് കേസിൽ തിരിച്ചടിയായത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

    Read More »
  • National

    മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമല്ല : അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി

    മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും കോടതി വിമര്‍ശിച്ചു. പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വിധിന്യായ വിവാദ പരാമർശങ്ങൾ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം. പ്രായപൂർത്തിയാകാത്ത…

    Read More »
  • News

    മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കേന്ദ്ര ഫണ്ട് എത്തും

    മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കേന്ദ്ര ഫണ്ട് എത്തും. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന ധനവകുപ്പ് കേന്ദ്രത്തിന് നൽകണം. ഫണ്ട് വിനിയോഗ കാലാവധിയിൽ കേന്ദ്രം വ്യക്തത വരുത്തി. അതേസമയം ദുരന്തബാധിതരുടെ വായ്പാ എഴുതിതള്ളൽ പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മൊറട്ടോറിയം പോരായെന്ന് വ്യക്തമാക്കിയ കോടതി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ദുരിതബാധിതർക്ക് ബാങ്ക് ഓഫ് ബറോഡ നൽകിയ നോട്ടീസ് പിൻവലിച്ചുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ പറ‍‌ഞ്ഞു. ഒരു വർഷം മൊറട്ടോറിയം ശുപാർശ ബാങ്കേഴ്സ് സമിതി നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഒരു വർഷത്തിനു…

    Read More »
  • News

    ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, ജനം പരിഭ്രാന്തിയില്‍

    ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി. സൗത്ത് ജംഗ്ഷനില്‍ നിന്ന് 150 മീറ്റര്‍ മാറി ബസ് സ്റ്റാന്‍ഡിനടുത്ത് കണ്ണമ്പുഴ അമ്പലം റോഡിലാണ് പുലിയെ കണ്ടത്. 24-ാം തീയതി പുലര്‍ച്ചെയാണ് സിസിടിവിയില്‍ പുലിയുടെ ദൃശ്യം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ കുടുംബത്തിന്റെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. കാൽപാട് ഉൾപ്പെടെ പരിശോധിച്ച ശേഷമാകും പുലിയാണോയെന്ന് സ്ഥിരീകരിക്കുകയെന്ന് വനംവകുപ്പ് അറിയിച്ചു. പുലി ഇറങ്ങിയതായുള്ള സംശയം പ്രചരിച്ചതോടെ ചാലക്കുടി നഗരത്തിലെ ജനവാസമേഖലയിൽ പരിഭ്രാന്തി പരന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ കൊരട്ടിയിലും പുലിയെ…

    Read More »
  • News

    എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും; യോഗ്യരായവരെ കണ്ടെത്താൻ സമിതി

    സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനമാണ് സർക്കാർ നേരിട്ട് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആകും സംസ്ഥാനതല സമിതിയുടെ ചെയർമാൻ. സംസ്ഥാനതല സമിതി നിയമനം സംബന്ധിച്ച് അവലോകനം നടത്തും. യോഗ്യരായവരെ കണ്ടെത്തുക ജില്ലാതല സമിതികളായിരിക്കും. ജില്ലാതല സമിതികൾ ഉദ്യോഗർഥികളുടെ പട്ടിക തയ്യാറാക്കി നിയമനത്തിന് ശുപാർശ ചെയ്യും. കമ്മിറ്റി കണ്ടെത്തുന്നവരെ നിയമിക്കാൻ മാനേജർക്ക് ബാധ്യതയുണ്ട്. യോഗ്യരായ കിട്ടുന്നില്ലെന്ന് പറഞ്ഞു മാനേജ്മെന്റുകൾ നിയമനം വൈകിപ്പിച്ചിരുന്നു. എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനത്തില്‍…

    Read More »
  • News

    ‘ഭാര്യ കറുത്തവൾ, ഭർത്താവിന് വെളുപ്പ്’; ‘നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടു’ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

    ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശമാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്. തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ശാരദ ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്തു. എന്നാൽ ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികൾ സൂചിപ്പിച്ചതിനാലാണ്…

    Read More »
Back to top button