• News

    ‘പിന്‍വാതിലിലൂടെ ഇരിപ്പിടം തരപ്പെടുത്തി രാജീവ് ചന്ദ്രശേഖര്‍’; കുറ്റപ്പെടുത്തലുമായി ദേശാഭിമാനി എഡിറ്റോറിയല്‍

    വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അല്‍പ്പത്തരം കാണിച്ചെന്ന് കുറ്റപ്പെടുത്തി സിപിഐഎം മുഖപത്രം ദേശാഭിമാനിയുടെ മുഖപ്രസംഗം. പിന്‍വാതിലിലൂടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇരിപ്പിടം തരപ്പെടുത്തിയതെന്ന് സിപിഐഎം മുഖപത്രം പരിഹസിച്ചു. മണിക്കൂറുകള്‍ക്ക് മുന്‍പേ വേദിയില്‍ വന്നിരുന്ന അദ്ദേഹം അവിടെയിരുന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്തു. രാജീവ് ചന്ദ്രശേഖറിന്റെ അല്‍പ്പത്തരത്തിന് രാജ്യം സാക്ഷിയായെന്നും എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ട്. രാജ്യത്തിന്റെയാകെ വികസനത്തിന് നാഴികക്കല്ലാകുന്ന ഈ സന്ദര്‍ഭത്തില്‍ സങ്കുചിതവും ബാലിശവുമായ മുതലെടുപ്പ് നടത്തിയ പ്രതിപക്ഷ നേതാവും നാണംകെട്ടുവെന്നും എഡിറ്റോറിയലിലൂടെ ദേശാഭിമാനി വിമര്‍ശിക്കുന്നു. ഇരിപ്പിടം ഉണ്ടായിട്ടും വിഡി സതീശന്‍ വന്നില്ല. ക്രെഡിറ്റ്…

    Read More »
  • News

    കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായത് നിർഭാഗ്യകരമായ സംഭവം,കൃത്യമായ പരിശോധന നടത്തണം’: ഗോവിന്ദൻ മാസ്റ്റർ

    കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സംഭവത്തിൽ കൃത്യമായ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ആരുടെ അപാകതയാണെങ്കിലും പരിഹരിക്കാനുള്ള നിലപാട് സ്വീകരിക്കണം. പ്രയാസകരമായ സംഭവമാനുണ്ടായത് എന്നും അദ്ദേഹം പ്രതികരിച്ചു. ‘വിഴിഞ്ഞം ഉദ്‌ഘാടന ചടങ്ങിൽ രാജീവ് ചന്ദ്രശേഖരൻ സ്വീകരിച്ചത് ജനാധിപത്യപരമായ ശരിയായ നിലപാടല്ല. ജനങ്ങൾ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കേരളം ജനകീയ സംരംഭങ്ങളെ വ്യക്തമായി മനസ്സിലാക്കുന്നു. ഒരു നയ പൈസ കേന്ദ്ര ഗവൺമെന്റ് സഹായം നൽകിയിട്ടില്ല. കടം കൊടുത്തു എന്നാണ് പറയുന്നത്.…

    Read More »
  • Kerala

    ‘അധ്യക്ഷനെ മാറ്റേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ല, ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കും ‘: കെ സുധാകരൻ

    കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് കെ സുധാകരന്‍. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കുമെന്നും കെപിസിസി അധ്യക്ഷനെ മാറ്റേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കാനേ എനിക്ക് യോഗമുള്ളൂ. ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഹൈക്കമാന്‍ഡ് തീരുമാനം മനസ്സാ ശിരസ്സാ സ്വീകരിക്കും. വിഷയത്തില്‍ മണിക്കൂറുകളോളം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം എന്റെ കൂടി തീരുമാനമാണ്’, കെ സുധാകരന്‍ പറഞ്ഞു. അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് തന്നോട്…

    Read More »
  • News

    വേടന്റെ അറസ്റ്റിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും, റിപ്പോർട്ട് തേടി മന്ത്രി

    പുലിപ്പല്ല് കേസിൽ റാപ്പർ വേടന്റെ അറസ്റ്റും തുടർന്നുള്ള നടപടികളും വിവാദമായതോടെ തിരുത്താൻ വനംവകുപ്പ്. വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം പരിശോധിക്കാൻ വനംമന്ത്രി റിപ്പോർട്ട് തേടി. അറസ്റ്റിൽ രൂക്ഷവിമർശനമുയർന്നതോടെ വനംവകുപ്പ് പ്രതിക്കൂട്ടിലായിരുന്നു. അറസ്റ്റ് സംബന്ധിച്ച് മുന്നണിയിലെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ നടപടി നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും കൂടി നിർദേശ പ്രകാരമാണ് നീക്കങ്ങൾ എന്നാണ് വിവരം. വനംമന്ത്രി വനംവകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് നൽകാനാണ് നിർദേശം. റിപ്പോർട്ട് ലഭിച്ചാലുടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തേക്കും. വേടന്റെ അറസ്റ്റിലും തുടർ നടപടിക്രമങ്ങളിലെയും തിടുക്കം…

    Read More »
  • News

    വേദികളിൽ ഇടിച്ചുകയറരുത്, മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പിന്നിൽ തിക്കി നിൽക്കരുത്;കോണ്‍ഗ്രസിൽ പെരുമാറ്റചട്ടം

    കോണ്‍ഗ്രസിന്റെ പരിപാടികളില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി. വേദിയില്‍ കസേരകളില്‍ പേരെഴുതി ഒട്ടിക്കണം, ജാഥകളില്‍ അത് നയിക്കുന്നയാളുടെയോ ബാനറിന്റെയോ മുന്നിലേക്ക് ഇടിച്ചുകയറി നില്‍ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് ഇതുസംബന്ധിച്ച് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനത്തിനിടെ ഉണ്ടായ തിക്കും തിരക്കും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പെരുമാറ്റച്ചട്ടം ഇറക്കിയിരിക്കുന്നത്. ‘വേദിയിലുളള കസേരകളില്‍ പേരെഴുതി ഒട്ടിച്ചിരിക്കണം. അവിചാരിതമായി മുതിര്‍ന്ന നേതാക്കള്‍ വേദിയിലേക്ക് എത്തിയാല്‍ പ്രോട്ടോക്കോള്‍ മാനിച്ച് അവര്‍ക്ക് ഇരിപ്പിടം നല്‍കണം. മാനദണ്ഡങ്ങളില്‍പ്പെടാത്തവരെ വേദിയില്‍ ഇരിക്കാനോ…

    Read More »
  • News

    മെഡിക്കൽ കോളേജ് തീപ്പിടിത്തം; മെഡിക്കൽ ബോർഡ് യോഗം ഇന്ന്

    കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10.30 ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ഇന്നലെ മരണപ്പെട്ട രണ്ട് പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമബംഗാളില്‍ നിന്നും ഗംഗ, വയനാട് സ്വദേശി നസീറ എന്നിവരുടെ മരണത്തിലാണ് ബന്ധുക്കള്‍ സംശയം ഉന്നയിച്ചത്. അതില്‍ ഗംഗാധരന്‍, നസീറ എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പുക ശ്വസിച്ചാണ് ഇവരുടെ മരണമെന്നാണ് ബന്ധുക്കള്‍…

    Read More »
  • News

    ‘1000 ദിവസം കൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി പൂർത്തിയാക്കിയത് 9 വർഷം കൊണ്ട്’; വിമർശനവുമായി കെ ബാബു

    ആര് അവകാശവാദം ഉന്നയിച്ചാലും വിഴിഞ്ഞം പദ്ധതിയുടെ മാതൃത്വത്തെ കുറച്ചു ഒരു സംശയവുമില്ലായെന്ന് മുൻമന്ത്രിയും എംഎൽഎയുമായ കെ ബാബു. നന്ദിയോടെ കേരളം അനുസ്മരിക്കുന്നത് ഉമ്മൻ‌ചാണ്ടിയെയാണ്. അന്ന് തുറമുഖ മന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ടെന്നും കെ ബാബു പറഞ്ഞു. 1000 ദിവസംകൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി 9 വർഷം കൊണ്ടാണ് പൂർത്തിയാക്കിയതെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞത്തെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മന്ത്രിമാരും…

    Read More »
  • News

    പി വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം

    പി വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. അൻവറിനെ പാർട്ടിയിൽ എങ്ങിനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കോഴിക്കോട് ചേർന്ന യു ഡി എഫ് യോഗത്തിലാണ് തീരുമാനം. നിലമ്പൂരിലുള്ള അൻവർ ഉച്ചയ്ക്ക് ശേഷം കോഴിക്കോട് എത്തും. പാർട്ടിയിലെ മറ്റ് ഘടകകക്ഷികൾക്കൊന്നും തന്നെ പി വി അൻവർ യുഡിഎഫിലേക്ക് വരുന്നതിൽ എതിർപ്പില്ലെന്ന കാര്യം ഉറപ്പാണ്. അതിന്റെ പ്രധാനകാരണം തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാകുന്നതിലുള്ള കോൺഗ്രസിന്റെ എതിർ

    Read More »
  • News

    പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്ഐ നേതാക്കൾക്ക് മർദ്ദനമേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

    പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്ഐ നേതാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. കോൺഗ്രസ് നേതാവ് പ്രഭാകരനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞ് വെച്ചതിനും കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറിവിളിച്ചതിനുമാണ് കേസ്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് കണ്ണവം പൊലീസ് കേസെടുത്തത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ മർദ്ദിച്ചത് എന്നാണ് ഡിവൈഎഫ്‌ഐയുടെ ഭാഗം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടിരുന്നു.

    Read More »
  • News

    അപമാനകരമായ പരാമർശം:എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ്

    മുൻ ക്രിക്കറ്റ് താരം എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ കാര്യങ്ങൾ പറഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. എറണാകുളത്ത് ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലായിരുന്നു തീരുമാനം. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹഉടമയാണ് ശ്രീശാന്ത്. വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്‌സീ ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം…

    Read More »
Back to top button