-
News
മാസപ്പടി കേസ്: എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കുന്നതിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി
മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒ റിപ്പോട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കാനുള്ള വിലക്ക് നീട്ടി ഹൈക്കോടതി. നാലുമാസത്തേക്കാണ് വിലക്ക് നീട്ടിയിരിക്കുന്നത്. സിഎംആര്‍എല്ലിന്റെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. (High Court extends stay on taking action on SFIO report CMRL) മുന്‍പ് ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ തുടര്‍നടപടികള്‍ രണ്ട് മാസത്തേക്കാണ് കോടതി വിലക്കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കൂടി ഉള്‍പ്പെട്ട കേസില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രകാരം കോടതി പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇത് ചോദ്യം ചെയ്തുകൊണ്ട് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്‌ഐഒ…
Read More » -
Cinema
നടനും ഫോട്ടോഗ്രാഫറുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു
പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതം കാരണമായിരുന്നു മരണമെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ചാര്‍ളി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. ചാര്‍ളിയിലെ ‘ഡേവിഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രാധാകൃഷ്ണന്‍ ചക്യാട്ട് ശ്രദ്ധേയനാവുന്നത്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ അദ്ദേഹം രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുമുണ്ട്. ക്യാമറ, ഫോട്ടോഗ്രാഫി വിഷയങ്ങളില്‍ നിരവധി ക്ലാസുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ക്യാമറ, ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന ‘പിക്സല്‍ വില്ലേജ്’ എന്ന യുട്യൂബ് ചാനലിലൂടെയും മറ്റും…
Read More » -
News
റീൽസ് നിരോധിക്കാൻ ഇതെന്താ അടിയന്തരാവസ്ഥയോ: മന്ത്രി മുഹമ്മദ് റിയാസ്
എല്‍ഡിഎഫ് സര്‍ക്കാരിനെ കരിവാരിതേയ്ക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രതിപക്ഷം ഭയക്കുന്നുണ്ട്. സംസ്ഥാനത്ത് ഒന്‍പത് വര്‍ഷം കൊണ്ട് അത്ഭുതകരമായ മാറ്റമാണ് ഉണ്ടായത്. 2016ല്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നില്ലായിരുന്നില്ലെങ്കില്‍ ദേശീയപാത വികസനം ഇതുപോലെ ഉണ്ടാകുമായിരുന്നോ എന്ന് മന്ത്രി ചോദിച്ചു. 2014ല്‍ മലയാളിയുടെ സ്വപ്‌നപദ്ധതിക്ക് റീത്തുവെച്ച് പോയതാണ് യുഡിഎഫ് എന്നും മന്ത്രി പറഞ്ഞു. അന്ന് സംസ്ഥാനം ഭരിച്ച യുഡിഎഫിന്റെ കെടുകാര്യസ്ഥതയാണ് കാരണം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട…
Read More » -
News
വിജിലന്‍സ് കേസ്: ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി
വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. നിരപരാധിയെന്നും ഗൂഢ ഉദ്ദേശത്തോടെയാണ് ആരോപണങ്ങളെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശേഖര്‍ കുമാര്‍ അറിയിച്ചു. കേസില്‍ അറസ്റ്റിലായ ഇടനിലക്കാരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മുന്‍കൂര്‍ ജാമ്യത്തില്‍ പറയുന്നു. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നും രക്ഷപ്പെടാനാണ് പരാതിക്കാരന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. നിരന്തരം നിയമത്തില്‍ നിന്നും ഒളിച്ചോടുന്ന വ്യക്തിയാണ് പരാതിക്കാരനെന്നും അദ്ദേഹം പറഞ്ഞു. തന്നെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ തെളിവുകളില്ല. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന് തെളിവുകളുടെ പിന്തുണയില്ലെന്നും ശേഖര്‍…
Read More » -
Business
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്
തുടർച്ചയായ കുതിപ്പിന് ശേഷം സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 8975 രൂപയായിരുന്ന ഒരു ഗ്രാമം സ്വർണത്തിന്റെ ഇന്നത്തെ വില ഇന്ന് 8940 ആയി കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണം ഇന്ന് 71520 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി…
Read More » -
News
തൃശൂരില്‍ വന്‍ ലഹരിവേട്ട; 120 കിലോ കഞ്ചാവ് പിടികൂടി; നാലുപേര്‍ അറസ്റ്റില്‍
തൃശൂര്‍ പാലിയേക്കരയില്‍ ലോറിയില്‍ കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടി. 120 കിലോ കഞ്ചാവാണ് പിടികൂടിയത്. നാലുപേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി സിജോ,ആലുവ സ്വദേശികളായ ആഷ്‌വിന്‍, ഹാരിസ്, പാലക്കാട് സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്. ഒഡീഷയില്‍ നിന്നും ലോറിയില്‍ കഞ്ചാവുമായി വരുമ്പോഴാണ് സംഘം പിടിയിലാകുന്നത്. ചാലക്കുടി ഡിവൈഎസ്പിയുടെ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. പാലിയേക്കര ടോല്‍ ബൂത്തിന് സമീപത്തുവെച്ചാണ് സംഘം പിടിയിലാകുന്നത്. കഞ്ചാവ് എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളും കൊച്ചിയും കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്കാണ് വലിയ അളവില്‍…
Read More » -
News
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്തിറക്കും
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. നാലു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശിപ്പിക്കും. റവന്യൂ മന്ത്രി കെ രാജന്‍ ചടങ്ങില്‍ അധ്യക്ഷനാകും. വാര്‍ഷികാഘോഷ സമാപനത്തിന് മുന്നോടിയായി ഇന്നുരാവിലെ 10.30 ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാതല യോഗത്തില്‍ വ്യത്യസ്ത മേഖലകളിലെ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സംവദിക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള…
Read More » -
News
ഇഡി പരിധി വിടുന്നു ; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ്, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിമര്‍ശനം. വൈന്‍ ഷോപ്പ് ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ്, ഇഡി പണം തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാരും ടാസ്മാകും കോടതിയുടെ സമീപിക്കുകയായിരുന്നു. ഇഡി എല്ലാ പരിധിയും ലംഘിക്കുകയാണെന്ന്, കേന്ദ്ര ഏജന്‍സിക്കു…
Read More » -
News
കേരളത്തിലെ രണ്ട് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ
കേരളത്തിലെ രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍ മന്ത്രാലയം. മംഗലൂരു- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ്, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയ്ക്കാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. വന്ദേഭാരത് എക്‌സ്പ്രസിന് എട്ടു കോച്ചുകളും, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിന് രണ്ട് കോച്ചുകളുമാണ് പുതുതായി അനുവദിച്ചതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. യാത്രക്കാരുടെ തിരക്കും, കൂടുതല്‍ ഗതാഗത സൗകര്യം ഒരുക്കലും കണക്കിലെടുത്താണ് അധിക കോച്ചുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. മംഗലൂരു- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് എട്ടു കോച്ചുകളാണ് ഉണ്ടായിരുന്നത്. എട്ടു കോച്ചുകള്‍…
Read More » -
News
നാല് ദിവസത്തിനകം കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് നാല് ദിവസത്തിനകം കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്. ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 24 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇന്ന് രാത്രി 8. 30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ…
Read More »