-
News
വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷയ്ക്ക് മുകളിലുമായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് കേരളത്തിലെ മഴയ്ക്ക് പ്രധാന കാരണം. അതേസമയം നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. നാളെ മുതൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഇന്നും തുടരും. കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…
Read More » -
News
രാജ്യത്തെ തൊഴിലില്ലായ്മയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
രാജ്യത്തെ തൊഴിലില്ലായ്മയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആയിരം യുവതീ യുവാക്കളിൽ വെറും 12 പേർക്ക് മാത്രമാണ് സ്ഥിരമായ ഒരു ജോലി ലഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സോഷ്യൽ മീഡിയയ്ക്ക് അടിമകളാക്കി യുവാക്കളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിതെറ്റിക്കുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ യഥാർത്ഥ ശക്തി 40 കോടി വരുന്ന ഊർജസ്വലരായ യുവജനങ്ങളാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന ‘ഛാത്രോൻ കി ഗൂഞ്ച്’ എന്ന വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. “ഞാൻ നിങ്ങൾക്ക് കണക്കുകൾ തരാം.…
Read More » -
News
അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്
പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവർ ആണ് നിർണായക വിവരം നൽകിയത്. അർജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. കസ്റ്റഡിയിലും പരിഹാസം തുടർന്ന് അർജുൻ ആയങ്കി. കടലിൽ കാണാതായവരെ കിട്ടിയോ എന്ന് ചോദ്യം. കഴിഞ്ഞ മൂന്ന് ദിവസമായി അർജുൻ ആയങ്കിയ്ക്കായി പൊലീസ്…
Read More » -
News
ശബരിമല നെയ്യ് ക്രമക്കേട്; കൂടുതൽ ഉദ്യോഗസ്ഥർ പ്രതികളാകും
ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർ പ്രതികളാകും. ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന നിഗമനത്തിലാണ് വിജിലൻസ് അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി . പി.എസ് പ്രശാന്തിനെയും അജികുമാറിനെയും വൈകാതെ ചോദ്യം ചെയ്യും. ഉദ്യോഗസ്ഥരിൽ നിലവിൽ പ്രതി ചേർത്തിരിക്കുന്നത് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ മാത്രമാണ്. കേസിൽ രേഖകളുടെ പ്രാഥമിക പരിശോധന വിജിലൻസ് ആരംഭിച്ചിട്ടുണ്ട്. മിൽമയ്ക്ക് കരാർ നൽകിയതിന്‍റെ വിവരശേഖരണം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ അന്വേഷണ സംഘം നടത്തിയിട്ടുണ്ട്. ഈ കരാറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു നൽകിയ…
Read More » -
News
ഗൗതം കൃഷ്ണൻ്റെ അമ്മയോട് ഡിമാന്റ് പരാമർശം; നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവ്
നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവ്. കടലിൽ കാണാതായ ഗൗതം കൃഷ്ണൻ്റെ അമ്മയുമായി നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ ഡിമാൻ്റ് പരാമർശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലം മാറ്റിയതെന്നാണ് വിവരം. കൊല്ലത്തെ മറ്റൊരു ഓഫീസിലേക്കാണ് സ്ഥലം മാറ്റം. അതേസമയം ഗൗതം കൃഷ്ണയുടെ മൃതദേഹം ഇതുവരേയും ലഭിച്ചിട്ടില്ല. ഇന്നും തെരച്ചിൽ തുടരുകയാണ്. ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്. ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടവിട്ടുള്ള മഴയിൽ കടൽ പ്രക്ഷുബ്ധമാകുന്നതും അടിയൊഴുക്കും തെരച്ചിലിന്…
Read More » -
News
ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
മോഹൻലാലിന് വിസ കിട്ടാത്തതിനെ തുടർന്ന് സിഡ്നി ഷോ മാറ്റിവെച്ചു. മോഹൻലാൽ ഒഴികെയുള്ള താരങ്ങൾ ഓസ്ട്രേലിയയിലെത്തി. എന്നാൽ മോഹൻലാലിന് വിസ കിട്ടാത്തതിനാൽ ഷോ മാറ്റിവെയ്ക്കുകയായിരുന്നു. സംഭവത്തിൽ വൈകാരിമായി ക്ഷമ ചോദിച്ച് മോഹൻലാൽ സംഘാടകർക്ക് വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറയുന്നുണ്ട്. ‘സാങ്കേതിക പിഴവാണോ അതോ ക്ലറിക്കൽ മിസ്റ്റേക്കാണോ എന്താണെന്ന് ഞാൻ അതിൻ്റെ കൂടുതൽ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എൻ്റെ കുറ്റമായി തന്നെ ഞാൻ അത് നിങ്ങളോട് പറയുന്നു. എനിക്ക് വരാൻ പറ്റുന്നില്ല. ഞാൻ ഒഴിച്ച് എല്ലാവരും…
Read More » -
News
മദ്യപിച്ച് വാഹനം ഓടിച്ച കേസ്: ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ എസ് ആര്‍ ധന്യയുടെ ( ഹെലന്‍ ഓഫ് സ്പാര്‍ട്ട) ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം. കഴിഞ്ഞ മാസം ദേശീയപാതയില്‍ കാസര്‍കോട് അണങ്കൂരിലായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ചതിനു ധന്യയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ ധന്യയുടെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍, പൊലീസ് എത്തിയതോടെ കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയി എന്നാണ്…
Read More » -
News
കാലടി പാലം അറ്റകുറ്റപ്പണി ഇന്നു രാത്രി മുതല്‍; 10 മുതല്‍ രാവിലെ ആറുവരെ വാഹനം കടത്തി വിടില്ല, അറിയാം ബദൽ വഴികൾ
കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഇന്ന് രാത്രി ആരംഭിക്കും. 14 വരെ രാത്രികളിലാണ് പണികള്‍. ഈ ദിവസങ്ങളില്‍ 11-ാം തീയതി ഒഴികെ രാത്രി 10 മുതല്‍ രാവിലെ ആറുവരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കും. കര്‍ക്കടക വാവ് പ്രമാണിച്ച് 11ന് രാത്രി പാലത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകില്ലെന്ന് മനോജ് മൂത്തേടന്‍ എംഎല്‍എ അറിയിച്ചു. മറ്റു ദിവസങ്ങളില്‍ രാത്രി നിരോധന സമയത്ത് അങ്കമാലി ഭാഗത്ത് നിന്ന് എംസി റോഡ് വഴി പോകേണ്ട വലിയ വാഹനങ്ങള്‍ ആലുവ- പെരുമ്പാവൂര്‍ വഴിയും പെരുമ്പാവൂരില്‍ നിന്ന് തിരികെ ഇതേവഴിയും പോകണം.…
Read More » -
News
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഇട്ടതിനാണ് കേസ് എടുത്തത്. ആലുവ സൈബർ പൊലീസ് ആണ് എഫ്ഐആർ ഇട്ടത്. പൊതു മധ്യത്തിൽ അപമാനിച്ചു എന്നാണ് എഫ്ഐആർ. നിലവിൽ അർജുൻ ആയങ്കി ഒളിവിലാണ്. ആയങ്കിക്ക് വേണ്ടി വ്യാപകമായ തെരച്ചിൽ നടക്കുകയാണ്. അതേസമയം, പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം. ഒളിവിലിരിക്കെ വരുന്ന സോഷ്യൽ മീഡിയ…
Read More » -
News
കോഴിക്കോട്-ബെംഗളൂരു KSRTC ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രെെവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം
കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം. ബെംഗളൂരു രാമനഗര ബിഡതിയില്‍ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോര്‍ഡില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടര്‍ എൻ എം അരുൺ തല്‍ക്ഷണം മരിച്ചു. ഡ്രൈവർ ബിജിലേഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, വിടതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഡിപ്പോയുടെ ATC 129 ബസാണ്…
Read More »