KeralaNews

ഗൗതം കൃഷ്ണൻ്റെ അമ്മയോട് ഡിമാന്റ് പരാമർ‌ശം; നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവ്

നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവ്. കടലിൽ കാണാതായ ഗൗതം കൃഷ്ണൻ്റെ അമ്മയുമായി നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ ഡിമാൻ്റ് പരാമർശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലം മാറ്റിയതെന്നാണ് വിവരം. കൊല്ലത്തെ മറ്റൊരു ഓഫീസിലേക്കാണ് സ്ഥലം മാറ്റം.

അതേസമയം ഗൗതം കൃഷ്ണയുടെ മൃതദേഹം ഇതുവരേയും ലഭിച്ചിട്ടില്ല. ഇന്നും തെരച്ചിൽ തുടരുകയാണ്. ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്. ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടവിട്ടുള്ള മഴയിൽ കടൽ പ്രക്ഷുബ്ധമാകുന്നതും അടിയൊഴുക്കും തെരച്ചിലിന് വെല്ലുവിളിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button