-
News
സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം
അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് പുതുക്കല്‍ അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 2027 സെപ്റ്റംബര്‍ വരെ സൗജന്യമായി ചെയ്യാം. ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആധാര്‍ ആപ്പിലൂടെ സ്വയം ഡിസംബര്‍ 31 വരെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയും. ആപ്പിലുടെ പുതിയ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനും 75രൂപ നിരക്കില്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചു മേല്‍വിലാസം തിരുത്താനും കഴിയും. ആധാര്‍ അനുബന്ധ രേഖകള്‍ 2027 ജൂണ്‍ 14വരെ സൗജന്യമായി യുഐഡിഎഐ പോര്‍ട്ടല്‍ വഴി അപ്ഡേറ്റ്…
Read More » -
News
ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു ; പിണറായി വിജയൻ കസ്റ്റഡിയിൽ
ഡൽഹിയിൽ പൊലീസ് നടപടി. കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. എം.എ ബേബി, ഇ.പി ജയരാജൻ, എം.വി ഗോവിന്ദൻ, കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള ഹൗസിൽ നിന്ന് മാർച്ചിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി. ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്ക് വേണ്ടിയുള്ള പ്രതിഷേധമാണിതെന്ന് പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണിത്. ഗ്യാനേഷ് കുമാർ ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചു. ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള…
Read More » -
Uncategorized
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനായി ദില്ലിയിലേക്ക് തിരിക്കും മുമ്പ് മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരണവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാണെന്ന് കുറ്റപ്പെടുത്തിയ അഭിജിത്ത് ദീപ്കെ, ദില്ലിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ വിമർശിച്ചു. രാജ്യത്തെ യുവാക്കളെ മോദി ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും ദീപ്കെ ചോദിച്ചു. സമരം തുടങ്ങും മുന്നേ മോദി പരാജയം സമ്മതിച്ചെന്ന് ദീപ്കെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. “നരേന്ദ്ര മോദി ഒരു ഏകാധിപതിയാണ്. അദ്ദേഹം…
Read More » -
News
വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍
വോട്ടര്‍പട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് 15 മുതല്‍ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സി സജിത്ത് ബാബു അറിയിച്ചു. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പേരുചേര്‍ക്കാനുള്ള ഫോം 6 വിതരണം ഡിജിറ്റല്‍ ഡെസ്കുകളും രൂപീകരിക്കും, സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് എന്നിവയിലൂടെയും അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, മേല്‍വിലാസം, എന്നിവ തെളിയിക്കാനുള്ള അംഗീകൃതരേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. ആധാര്‍ സമര്‍പ്പിക്കുന്നവര്‍ മറ്റൊരു രേഖ കൂടി നല്‍കണം. തുടര്‍ന്നുള്ള പരിശോധനയ്ക്കായി ബുത്ത് ലെവല്‍…
Read More » -
News
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 16ന് കോഴിക്കോട്ട് എത്തും
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 16ന് കോഴിക്കോട്ട് എത്തും. ചാലപ്പുറം കേസരിഭവനിലെ നവരാത്രി സർഗോത്സവം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. 16നു വൈകിട്ട് 5ന് ആണ് പരിപാടി. ചിത്രകലാ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തി സർഗോത്സവ സമിതി ഏർപ്പെടുത്തിയ പ്രഥമ സർഗ കേസരി പുരസ്കാരം (10,000 രൂപ) ആർട്ടിസ്റ്റ് പി.ആർ.രാജേന്ദ്രന് ഉപരാഷ്ട്രപതി സമ്മാനിക്കുമെന്നു നവരാത്രി സർഗോത്സവ സമിതി വർക്കിങ് പ്രസിഡന്റ് എ.കെ.പ്രശാന്ത്, ഡോ.എൻ.ആർ.മധു എന്നിവർ പറഞ്ഞു. ഗവർണർ രാജേന്ദ്ര ആർലേക്കർ, സ്വാമി ചിദാനന്ദപുരി എന്നിവർ പങ്കെടുക്കും. നവരാത്രി സർഗപ്രതിഭ പുരസ്കാരം (25,000 രൂപ) സംവിധായകൻ…
Read More » -
News
ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; ആഭ്യന്തര സർവീസിന് 1,200 രൂപ വരെ കൂടും
വ്യോമയാന ഇന്ധന വിലയിലുണ്ടായ തുടര്‍ച്ചയായ വര്‍ധനയും പ്രവര്‍ത്തനച്ചെലവിലുണ്ടായ ഉയര്‍ച്ചയും കണക്കിലെടുത്ത് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. വിമാന ഇന്ധനച്ചെലവ് വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇന്‍ഡിഗോയും സര്‍ചാര്‍ജ് പരിഷ്കരിച്ചതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെയും ഈ നീക്കം. ആഭ്യന്തര സര്‍വീസുകള്‍ക്ക് 1,001 മുതല്‍ 1,500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് 1,200 രൂപയുമാണ് പുതിയ ഇന്ധന സര്‍ചാര്‍ജ്. അന്താരാഷ്ട്ര സര്‍വീസുകളിലും സര്‍ചാര്‍ജ് കൂട്ടി. വടക്കേ അമേരിക്കയിലേക്ക് സര്‍ചാര്‍ജ് 215 യുഎസ് ഡോളറായി ഉയര്‍ത്തി.…
Read More » -
News
‘പോരും ഇല്ലാ, പോരാത്തതിനു മത്സരവും ഇല്ലാ’: മന്ത്രിയെ തിരുത്തി ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
‘പോരും ഇല്ലാ, പോരാത്തതിനു മത്സരവും ഇല്ലാ’ എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതി തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍. വകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരില്ലെന്നും മത്സരമുണ്ടെന്നും വകുപ്പു മന്ത്രി കെ.എം.ഷാജി വ്യക്തമാക്കിയതിനു പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം. മാലിന്യമുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായി തദ്ദേശ വകുപ്പിന്റേതായി ഐഎഎസ് ഉദ്യോഗസ്ഥരായ ടി.വി.അനുപമയും ദിവ്യ എസ്.അയ്യരും രണ്ട് വ്യത്യസ്ത പദ്ധതികള്‍ പ്രഖ്യാപിച്ചതു വിവാദമായപ്പോഴാണ് ഇന്നലെ മന്ത്രി പ്രതികരിച്ചത്. ‘‘വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്. അതു മാത്രമാണ് പോര്’ – ആദി എന്ന യുവകവിയുടെ കവിതാശകലം ഉദ്ധരിച്ചാണ്…
Read More » -
News
സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ ‘ഡൈനാമിക്’ ആപ്പ് ; കേരളപ്പിറവി ദിനം മുതല്‍ ഈ സംവിധാനം നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം
സ്വകാര്യ ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തര്‍ക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ടിഎ) രംഗത്ത്. ഒരേറൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുള്ള സമയവ്യത്യാസം റോഡിലെ ഗതാഗതസാഹചര്യങ്ങള്ക്കും തിരക്കിനും അനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’ സംവിധാനമാണ് നടപ്പാക്കുന്നത്. ‘കേരള ബസ്’ പോലുള്ള ആപ്പുകളുടെ സഹായത്തോടെ ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങള്‍ ശേഖരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം കടലാസിലെ സ്ഥിരം ടൈംടേബിള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് സാഹചര്യം നോക്കി സമയം മാറ്റുന്ന ആശയത്തിലേക്ക്…
Read More » -
News
കേരളത്തിലെ ജയം അതിശക്തമായ ജനവികാരം യുഡിഎഫിന് അനുകൂലം; സിജെപി ആരോപണം തള്ളി സണ്ണി ജോസഫ്
ഡല്‍ഹിയില്‍ എസ്ഐആറിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത പ്രതിഷേധം തുടരുന്നതിനിടെ, കേരളത്തിലെ യുഡിഎഫ് വിജയത്തെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍. എല്‍ഡിഎഫ് ഭരണം അവസാനിച്ചത് എസ്ഐആറിനെ തുടര്‍ന്നെന്ന സിജെപി ആരോപണം കോണ്‍ഗ്രസ് തള്ളി. എസ്ഐആറില്‍ ക്രമക്കേടുണ്ടെന്നാണ് കോണ്‍ഗ്രസ് വാദമെങ്കില്‍ മുഖ്യമന്ത്രി വി ഡി സതീശന് രാജിവയ്ക്കണമെന്ന ബിജെപി വാദത്തെയും സണ്ണി ജോസഫ് പരിഹസിച്ചു. അതെന്തൊരു മുടന്തന്‍ ന്യായമാണ്. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് അപ്പോള്‍ അവര്‍ തന്നെ സമ്മതിക്കുകയല്ലേ. കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്ത് നില്ക്കുന്ന ഞങ്ങള്‍ക്ക് എങ്ങനെ ആ സമയം വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്താന്‍ പറ്റും. ഞങ്ങള്‍ക്ക് ഭരണത്തിന്റെ…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 840 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 840 രൂപയുടെ വര്‍ധനയോടെ വില 1,10,520 രൂപയിലെത്തി. ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 13,815 രൂപയായി. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഡോളറിന്റെ മൂല്യം മന്ദഗതിയിലായതും അമേരിക്കന്‍ ട്രഷറി ബോണ്ട് വരുമാനം ഇടിഞ്ഞതും സ്വര്‍ണത്തിന് കരുത്തായി. വെള്ളിയാഴ്ച സ്പോട്ട് ഗോള്‍ഡ് വില 1.1 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 4,177.44 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയും 1.1 ശതമാനം ഉയര്‍ന്ന് 4,202 ഡോളറായി. ബുധനാഴ്ച രണ്ട്…
Read More »