KeralaNews

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 16ന് കോഴിക്കോട്ട് എത്തും

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 16ന് കോഴിക്കോട്ട് എത്തും. ചാലപ്പുറം കേസരിഭവനിലെ നവരാത്രി സർഗോത്സവം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. 16നു വൈകിട്ട് 5ന് ആണ് പരിപാടി.

ചിത്രകലാ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തി സർഗോത്സവ സമിതി ഏർപ്പെടുത്തിയ പ്രഥമ സർഗ കേസരി പുരസ്‌കാരം (10,000 രൂപ) ആർട്ടിസ്റ്റ് പി.ആർ.രാജേന്ദ്രന് ഉപരാഷ്ട്രപതി സമ്മാനിക്കുമെന്നു നവരാത്രി സർഗോത്സവ സമിതി വർക്കിങ് പ്രസിഡന്റ് എ.കെ.പ്രശാന്ത്, ഡോ.എൻ.ആർ.മധു എന്നിവർ പറഞ്ഞു.

ഗവർണർ രാജേന്ദ്ര ആർലേക്കർ, സ്വാമി ചിദാനന്ദപുരി എന്നിവർ പങ്കെടുക്കും. നവരാത്രി സർഗപ്രതിഭ പുരസ്കാരം (25,000 രൂപ) സംവിധായകൻ ജയരാജിനു 19നു വൈകിട്ട് 5.30നു ഗവർണർ സമ്മാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button