NationalNews

സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് പുതുക്കല്‍ അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 2027 സെപ്റ്റംബര്‍ വരെ സൗജന്യമായി ചെയ്യാം. ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആധാര്‍ ആപ്പിലൂടെ സ്വയം ഡിസംബര്‍ 31 വരെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്‌ഡേറ്റ് ചെയ്യാനും കഴിയും.

ആപ്പിലുടെ പുതിയ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും 75രൂപ നിരക്കില്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചു മേല്‍വിലാസം തിരുത്താനും കഴിയും. ആധാര്‍ അനുബന്ധ രേഖകള്‍ 2027 ജൂണ്‍ 14വരെ സൗജന്യമായി യുഐഡിഎഐ പോര്‍ട്ടല്‍ വഴി അപ്‌ഡേറ്റ് ചെയ്യാം. ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാന്‍ 75രൂപ ചാര്‍ജ് നല്‍കണം.

സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800 (ടോള്‍ ഫ്രീ)/ 0471-2335523 കേരള സ്റ്റേറ്റ് ഐടി മിഷന്‍-0471-2525442

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button