News

പിസി ചാക്കോക്കെതിരെ വനിതാ പ്രവർത്തകരുടെ പരാതി, വിവാദം തീരാതെ എൻസിപി

തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷൻ ആയിരുന്ന പിസി ചാക്കോ തെറിച്ചത് വനിതാ പ്രവർത്തകരുടെ പരാതിയെ തുടർന്നെന്ന് പുതിയ വിവരം. അധ്യക്ഷനായിരുന്ന പിസി ക്കെതിരെ വനിതാ പ്രവർത്തകർ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിനും മകളും ദേശീയ വർക്കിംഗ് കമ്മിറ്റി അധ്യക്ഷമായ സുപ്രിയസുലെ എംപിക്കും പരാതി നൽകിയതായും വിവരമുണ്ട്. ഇതിനെ തുടർന്നാണ് ചാക്കോ പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്നാണ് പുറത്തു വരുന്ന വിവരം.

എന്നാൽ ചാക്കോയെ സംരക്ഷിക്കുന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചതെങ്കിലും സംസ്ഥാന നേതാക്കളായ മന്ത്രി എ കെ ശശീന്ദ്രനും തോമസ് കെ തോമസ് എം എൽഎ ഉൾപ്പെടെയുള്ളവർ കടുത്ത നിലപാട് സ്വീകരിച്ചതുമാണ് ചാക്കോ തെറിക്കാൻ കാരണം. പിസി ചാക്കോ ക്കെതിരെയുള്ള ആരോപണം സംസ്ഥാന നേതൃത്വം മറച്ചുവെച്ചതായും ആക്ഷേപമുണ്ട്. എൻസിപി കേരള ഘടകത്തിൽ നിന്നും തഴയപ്പെട്ടതോടെ പിസി ചാക്കോ അതൃപ്തിയിലാണ്. താൻ ആർക്കു വേണ്ടിയാണോ സംസാരിച്ചത് അവർ വഞ്ചിച്ചു എന്നാണ് പിസി ചാക്കോ കരുതുന്നത്. ചാക്കോക്കെതിരെയുള്ള പരാതികൾക്കെതിരെ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും എന്ത് നിലപാട് എടുക്കുമെന്നും കാണേണ്ടതുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button