BusinessClassifiedsHealthLife StyleNewsUncategorized
അനന്തപുരിയിലെ ഏറ്റവും നല്ല ബോളിയും പായസവും അവാർഡ് അംബിസ് കിച്ചന്.

ഈറ്റ് ഇൻ ട്രിവാൻഡ്രം പീപ്പിൾസ് ചോയ്‌സിലൂടെ കണ്ടെത്തിയ അനന്തപുരിയിലെ ഏറ്റവും നല്ല ബോളിയും പായസവും കാറ്റഗറിയിൽ ഒന്നാം സ്ഥാനം അംബിസ് കിച്ചന് ലഭിച്ചു . തുടർച്ചയായി 4 ആം വർഷമാണ് അംബിസ് കിച്ചൻ ഈ അവാർഡ് സ്വന്തമാക്കുന്നത്.
“നിങ്ങൾ നൽകുന്ന സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ ഞങ്ങളുടെ ഉത്തരവാദിത്തവും സമർപണബോധവും ഉയരുകയാണ്. ഒരുപാട് കുറ്റങ്ങളും കുറവുകളും ഉണ്ടാകുമ്പോളും അത് ഞങ്ങളെ മനസിലാക്കി ഞങ്ങളെ കൂടെ തന്നെ നിർത്താൻ നിങ്ങൾ നൽകുന്ന പിന്തുണ പറഞ്ഞാൽ തീരുന്നതല്ല.. തുടർന്നും നിങ്ങളുടെ എല്ലാവിധ സഹായസഹകരണങ്ങളും കൂടെ തന്നെ ഉണ്ടാകും എന്ന വിശ്വാസത്തിൽ ഞങ്ങൾ മുന്നോട്ട് പോകുകയാണ്.. എല്ലാവരുടെയും ആശിർവാദങ്ങളും പ്രതീക്ഷിക്കുന്നു” അവാർഡ് ഏറ്റുവാങ്ങി കൊണ്ട് അംബിസ് കിച്ചൻ പ്രതിനിധി മഹേഷ് ശിവരാമൻ സംസാരിച്ചു.



