HealthLife Style

വാഴപ്പിണ്ടി- പോഷക സമ്പുഷ്ടം.

വാഴയുടെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണെന്ന് പറഞ്ഞു തരേണ്ടതില്ലല്ലോ. വാഴപ്പിണ്ടി ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്. ഇത് തോരൻ ആയോ ജൂസ് അടിച്ചു കഴിക്കാവുന്നതാണ്. ഇതിലേറെ ഔഷധമൂല്യങ്ങൾ ഉണ്ട്. ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ വയറു ശുചിയാക്കാനും മലബന്ധം അകറ്റാനും വാഴപ്പിണ്ടി വളരെ ഗുണകരമാണ്. ഇത്തരത്തിൽ വാഴപ്പിണ്ടിയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നിത്യേനെ വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഏറെ സഹായകമാണ്. അതിലൂടെ പ്രമേഹ രോഗത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് അസിഡിറ്റി കാരണം വിഷമിക്കുന്നവരും അള്‍സര്‍ ഉള്ളവരും കുടിയ്ക്കുന്നത് ഗുണകരമാണ്. വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം അകറ്റാന്‍ സാധിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദയാരോമുണ്ടാകുന്നത് തടയാനും സാധിക്കുന്നു. ദഹനം സുഗമമാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും രോഗികള്‍ക്കും പ്രായമായവര്‍ക്കും ഔഷധമായി നൽകാറുണ്ട്. വാഴപ്പിണ്ടി നിത്യേനെ കഴിക്കുന്നതിലൂടെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും സാധിക്കുന്നു.

അതേസമയം വാഴപ്പിണ്ടി നേരിട്ട് കഴിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് വാഴപ്പിണ്ടി തോരന്‍ വെച്ചോ മുതിരയും ഉണക്കപയറും ചേര്‍ത്ത് കറിവെച്ചോ ഭക്ഷിക്കാവുന്നതാണ്. സാധാരണമായി ചെറുതായി നുറുക്കിയ ശേഷം കഴുകി പിഴിഞ്ഞെടുത്താണ് വയ്ക്കാറുള്ളത്. എന്നാൽ പഴമക്കാർ കഴുകാതെ ഉപയോഗിച്ചാല്‍ ഔഷധഗുണം കൂടുമെന്നും പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button