News

സതീശന് പ്രശംസ, ചെന്നിത്തലയ്ക്ക് പരിഹാസം, നിയമസഭയില്‍ നിറഞ്ഞ് പിണറായി

തിരുവനന്തപുരം: ചര്‍ച്ച ചെയ്യുന്നത് അതീവ ഗൗരവമായ വിഷയമാണെന്ന് ലഹരി വിഷയം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗൗരവം ഉള്‍ക്കൊണ്ടാണ് സംസാരിച്ചതെന്നും അതുപോലെയല്ല കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ഉള്‍ക്കൊണ്ടാണ് പ്രതിപക്ഷനേതാവ് സംസാരിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

മയക്കുമരുന്നിന്റെ യഥാര്‍ത്ഥ ഉറവിടത്തിലേക്ക് എത്താന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ സര്‍ക്കാറിന്റെ കാലത്ത് 87702 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്നിന്റെ യഥാര്‍ത്ഥ ഉറവിടത്തിലേക്ക് എത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്. വിമുക്തി ഫലപ്രദമായി നടത്തുന്നു. കാര്യക്ഷമമായാണ് വിമുക്തി നടന്നുവരുന്നത്. എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

എക്സൈസിന് പിസ്റ്റള്‍ നല്‍കിയിട്ടുണ്ടെന്നും 66 വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെക്ക് പോസ്റ്റുകളില്‍ സിസിടിവി സ്ഥാപിച്ചു. ലഹരി തടയുന്നതില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല. കലാലയങ്ങളില്‍ റാഗിംഗ് തിരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. റാഗിങ്ങിന് എതിരെ നടപടികള്‍ കൂടുതല്‍ എടുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

എസ്എഫ്ഐക്കെതിരെ നടത്തിയ രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിലും മുഖ്യമന്ത്രി മറുപടി നല്‍കി. എസ്എഫ്ഐക്കാരുടെ കൈ കൊണ്ട് ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടെന്ന് ഇവിടാരും പറയില്ലെന്നും അത്തരമൊരു പ്രസ്ഥാനമല്ല എസ്എഫ്ഐയെന്നും അദ്ദേഹം പറഞ്ഞു. ഷഹബാസിന്റെ കൊലപാതകത്തില്‍ അന്വേഷണം ഫലപ്രദമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് കേവലം ക്രമസമാധാന പ്രശ്നം മാത്രമല്ലെന്നും കുട്ടികളുടെ അക്രമശീലം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button