KeralaNews

വീണ്ടും അഭിഭാഷക ഗൗൺ ഇട്ട് പി എസ് ശ്രീധരൻപിള്ള; കോടതിയിൽ ഹാജരായത് ഷാൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി

ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വീണ്ടും അഭിഭാഷക കുപ്പായം അണിഞ്ഞ് ബിജെപി നേതാവ് പി എസ് ശ്രീധരൻപിള്ള. ആലപ്പുഴ സെഷൻസ് കോടതിയിലാണ് ഷാൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി ശ്രീധരൻപിള്ള ഹാജരായത്. ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യത്തെ ആളാണ് താൻ എന്ന് ശ്രീധരൻപിള്ള പറഞ്ഞു. അഭിഭാഷക വൃത്തിയോടുള്ള ഇഷ്ടം കൊണ്ടാണ് വീണ്ടും പ്രൊഫഷനിലേക്ക് തിരിച്ചെത്തിയതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേര്‍ത്തു.

നിയമരംഗത്ത് നാല് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള തലമുതിർന്ന അഭിഭാഷകനാണ് പി എസ് ശ്രീധരൻപിള്ള. കീഴ്‌കോടതി മുതൽ സുപ്രീംകോടതി വരെ ഒട്ടേറെ പ്രമാദമായ കേസുകളിൽ ഹാജരായിട്ടുള്ള ശ്രീധരൻപിള്ളയെ കേരളത്തിൽ മാറിമാറി വന്ന സർക്കാരുകൾ പന്ത്രണ്ട് കേസുകളിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ (അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ), സിബിഐയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പി എസ് ശ്രീധരൻപിള്ള പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button