KeralaNews

കൃത്യം നടന്ന സ്ഥലത്തെ മണ്ണ് ഒന്നാം പ്രതിയുടെ പാന്റ്‌സില്‍; അഭിരാം കൊലക്കേസില്‍ നിര്‍ണായകം

ശ്രീകാര്യം പാങ്ങാപ്പാറയില്‍ അഭിരാമിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് പൊലീസ്. കൃത്യം നടന്ന സമയത്ത് ഒന്നും രണ്ടും പ്രതികള്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കാന്‍ കഴിയുന്ന തെളിവുകളാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. കൃത്യം നടന്ന സ്ഥലത്തുനിന്നു ഫൊറന്‍സിക് വിഭാഗം ശേഖരിച്ച മണ്ണിന്റെയും ഇലകളുടെയും സമാനമായ കാര്യങ്ങള്‍ ഒന്നാം പ്രതിയുടെ വീട്ടില്‍നിന്നു വീണ്ടെടുത്ത വസ്ത്രങ്ങളില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഒന്നാം പ്രതിയുടെ വീട്ടില്‍നിന്ന് പാന്റ്‌സ് ഉള്‍പ്പെടെ കണ്ടെടുത്തത്.

കൊലപാതകസമയത്ത് ഒന്നാം പ്രതി ധരിച്ചിരുന്ന പാന്റ്‌സില്‍ മല്‍പിടിത്തത്തിനിടെ പുരണ്ട മണ്ണും ഇലകളുടെയും ചെടികളുടെ പൂവിന്റെയും അവശിഷ്ടങ്ങളുമാണ് പരിശോധിച്ചത്. ഈ സ്ഥലത്ത് ഇന്നലെ നടത്തിയ തിരച്ചിലിലും നിര്‍ണാകമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. രണ്ടാം പ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികള്‍ ലഹരി ഉപയോഗിച്ചതിനു ശേഷമാണോ കൃത്യം നടത്തിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അഭിരാമിനോടു സുഹൃത്തിനെ വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു തവണ മാത്രമാണു വിളിച്ചത്. വരുന്നില്ലെന്നു സുഹൃത്ത് പറഞ്ഞപ്പോള്‍ വീണ്ടും വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അഭിരാം ഇതു സമ്മതിക്കാതെ പോകാന്‍ ശ്രമിച്ചപ്പാള്‍ ഉമര്‍ ബെല്‍റ്റ് ഉപയോഗിച്ചു കഴുത്തില്‍ മുറുക്കുകയും ഒന്നാം പ്രതി കഴുത്തില്‍ ഞെക്കുകയുമായിരുന്നുവെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button